Search
  • Follow NativePlanet
Share
» »കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!

കൊറോണയെ ഭയക്കേണ്ട..കേരളം വിളിക്കുന്നു സഞ്ചാരികളെ!!

വൈറസ് ഭീതിയില്ലാതെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെയാണ് കേരളാ ടൂറിസം ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നത്.

കൊറോണ വൈറസിനെ കേരളം പ്രതിരോധിച്ച മാതൃകയെ ലോകം മുഴുവൻ വാഴ്ത്തുമ്പോൾ ആ ധൈര്യത്തിൽ സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം വകുപ്പ്. വൈറസ് ഭീതിയില്ലാതെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലേക്ക് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെയാണ് കേരളാ ടൂറിസം ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നത്.

ആശങ്ക വേണ്ട

കേരളത്തിൽ കൊറോണ വൈറസിന്റെ മൂന്നു കേസുകൾ അടുത്ത് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും വിദഗ്ജ ചികിത്സയ്ക്ക് ശേഷം അവരെ വിട്ടയച്ചിരുന്നു. കേരളത്തിന്‍റെ പ്രതിരോധ മാതൃകയെ ബിബിസി ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങൾ എടുത്തുപരാമർശിക്കുകയും ചെയ്തിരുന്നു. കേരളം ഇപ്പോൾ സുരക്ഷിതമാണെന്നു മാത്രമല്ല, വിദേശത്തു നിന്നു വരുന്നവരെ കൃത്യമായ പരിശോധനകൾ നടത്തി മാത്രമാണ് പ്രവേശിപ്പിക്കുന്നതും. കേരളത്തിലെ നാല് എയർപോർട്ടുകളിലും കൃത്യമായ പരിധോധനകൾ നടത്തി രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്ക് പ്രവേശനം നിഷേധിക്കുന്നുമുണ്ട്.

Corona Fever Affected Tourism, Kerala Inviting More Travellers

ഭീതിയകറ്റാം

കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്ക്കരണവും മറ്റും കാര്യമായ രീതിയിൽ തന്നെ കേരഴത്തിൽ നടന്നിരുന്നു. അതിന്‍റെ പശ്ചാത്തലത്തിൽ മിക്ക സഞ്ചാരികളും കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്തിരുന്നു. എന്നാൽ സഞ്ചാരികൾക്കു വേണ്ട ആവശ്യമായ മുൻകരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും കേരളത്തിൽ ഇപ്പോൾ സജ്ജമായതിനാൽ ഇവിടേക്ക് സഞ്ചാരികൾക്ക് ധൈര്യമൂർവ്വം വരാൻ സാധിക്കുമെന്നും രോഗബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് കേരളാ ടൂറിസം ഉദ്യോഗസ്ഥനായ പ്രദീപ് ചന്ദ്രന്‍ പറഞ്ഞത്.

വാർത്തയ്ക്ക് കടപ്പാട്- IANS

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X