Search
  • Follow NativePlanet
Share
» »പ്രസാദത്തിനു പകരം സാനിറ്റൈസർ...വേറിട്ട മാതൃകയുമായി സിദ്ധി വിനായക ക്ഷേത്രം

പ്രസാദത്തിനു പകരം സാനിറ്റൈസർ...വേറിട്ട മാതൃകയുമായി സിദ്ധി വിനായക ക്ഷേത്രം

വൈറസ് പടരാതിരിക്കുവാന്‍ വളരെ മാതൃകാപരമായ ഒരു നടപടിയാണ് ക്ഷേത്രം അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

കൊറോണ വൈറസ് ബാധയില്‍ നിന്നും ഏതു വിധേനയും രക്ഷപെടുവാന്‍ നാടും നഗരവും ഒരുപോലെ പരിശ്രമിക്കുകയാണ്. ആളുകള്‍ കൂടുന്ന ഇടങ്ങളെല്ലാം രോഗം പകരുവാന്‍ സാധ്യതയുള്ള ഇടങ്ങളായി മാറുന്ന അവസ്ഥ. അത്തരത്തില്‍ ഇത്തരമൊരു ഘട്ടത്തില്‍ വിശ്വാസികളെത്തുന്ന ക്ഷേത്രങ്ങള്‍ രോഗത്തെ പ്രതിരോധിക്കുവാന്‍ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിയും ക്ഷേത്രവും പരിസരവും അണുനശീകരണം നടത്തിയും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ നടപടികളുമായി വന്നിരിക്കകയാണ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം.

Siddi Vinayaka Temple In Mumbai to Offer Sanitizer to devotees

സിദ്ധി വിനായക ക്ഷേത്രം
മുംബൈയിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രമാണ് സിദ്ധി വിനായക ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വരുമാനമള്ള ഈ ക്ഷേത്രത്തില്‍ സിദ്ധി വിനായകനായി ഗണപതിയെയാണ് ആരാധിക്കുന്നത്. മുംബൈയിലെ പ്രഭാദേവി എന്ന പ്രദേശത്തിനു സമീപത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
സാധാരണ ക്ഷേത്രങ്ങളിലെ ഗണപതി വിഗ്രഹങ്ങളിലെ ഗണപതിയുടെ തുമ്പിക്കൈ ഇടത്തേക്ക് വളഞ്ഞാണ് കാണപ്പെടുക. എന്നാല്‍ ഇവിടെ ഗണപതിയുടെ തുമ്പിക്കൈയ്ക്ക് വലത്തേക്കാണ് വളവുള്ളത്.
ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും ഏറ്റവും പ്രശസ്തരായ ആളുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുവാനെത്തുന്ന ക്ഷേത്രമാണിത്. നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.

പ്രസാദത്തിനു പകരം സാനിറ്റൈസര്‍
വൈറസ് പടരാതിരിക്കുവാന്‍ വളരെ മാതൃകാപരമായ ഒരു നടപടിയാണ് ക്ഷേത്രം അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഹാന്‍ഡ് സാനിറ്റൈസറുകളാണ് ക്ഷേത്രം അധികൃതര്‍ നല്കുന്നത്. ആളുകള്‍ വ്യക്തിശുചിത്വം പാലിക്കുക എന്ന ലക്ഷ്യത്തിലാണ് ഹാന്‍ഡ് സാനിറ്റൈസറുകള്‍ നല്കുന്നത്. ഇത് കൂടാതെ കൃത്യ സമയങ്ങളില്‍ ക്ഷേത്ര പരിസരവും മറ്റും വൃത്തിയാക്കുന്ന നടപടികളും ഇവിടെയുണ്ട്. വൈറസ് പടരാതിരിക്കുവാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു നീക്കം.

Read more about: corona virus temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X