Search
  • Follow NativePlanet
Share
» »കൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾ

കൊറോണ വൈറസ് മുൻകരുതൽ - ഏറ്റവും പുതിയ യാത്രാനിർദ്ദേശങ്ങൾ

കൊറോണ വൈറസ് വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക് വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തി ഇന്ത്യ .

കൊറോണ വൈറസ് വ്യാപകമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ സഞ്ചാരികൾക്ക് വീണ്ടും നിയന്ത്രണങ്ങളേർപ്പെടുത്തി ഇന്ത്യ . ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കുള്ള വിസ ഇന്ത്യ താത്കാലികമായി നിർത്തിവെച്ചു. നിലവിൽ ഇന്ത്യയിലടക്കം 72 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഡൽഹിയിലും തെലുങ്കാനയിലുമായി രണ്ടു പേർക്ക് കൊറോണ ബാധ സ്ഥിരികരിച്ചിരുന്നു. ഏറ്റവും പുതിയതായി യാത്രക്കാര്‍ക്കായി ഇന്ത്യ പുറത്തിറക്കിയ നിർദ്ദേശങ്ങളും നിബന്ധനകളും ഇവയാണ്...

ചൈനീസ് വിസയുള്ളവർക്ക്

ചൈനീസ് വിസയുള്ളവർക്ക്

05.02.2020ന് മുൻപോ അതിന് ശേഷമോ ചൈനീസ് ഗവൺമെന്‍റ് അനുവദിച്ച വിസ കോറോണ വൈറസ് വ്യാപനത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ വിസ സസ്പെൻഷൻ തുടരുക തന്നെ ചെയ്യുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ എന്തെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് പോകേണ്ടവർക്ക് ഇന്ത്യൻ എംബസിയിലോ ചൈനിസ് കോൺസുലേറ്റലിലോ പുതിയ വിസക്ക് അപേക്ഷിക്കാവുന്നതാണ് എന്നുള്ള നിബന്ധനയാണ് നിലവിലുള്ളത്.

ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ

ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ

ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ എന്നീ പൗരന്മാർക്ക് അനുവദിച്ച റെഗുലർ വിസകൾ / ഇ-വിസ (ദക്ഷിണ കൊറിയയ്ക്കും ജപ്പാനും വേണ്ടിയുള്ള വിസ ഓൺ അറൈവൽ ഉൾപ്പെടെയുള്ളവ) 03.03.2020-ലോ അതിനുമുമ്പോ അനുവദിച്ചതാണ്. എന്നാൽ ഇവരില്‍ നിന്ന് ഇന്ത്യയിൽ ഇത് വരെ സന്ദർശനം നടത്തിയിട്ടില്ലാത്തവരുടെ വിസ നിലവിലെ സാഹചര്യത്തിൽ ഉടനേ തന്നെ സസ്പെൻഡ് ചെയ്യപ്പെടും. എന്നാൽ ഒഴിവാക്കാനാവാത്ത ആവശ്യങ്ങൾക്ക് വേണ്ടി ഇന്ത്യയിലേക്ക് പോകേണ്ടവർക്ക് അടുത്തുള്ള ഇന്ത്യൻ എംബസിയുമായോ ചൈനീസ് കോൺസുലേറ്റുമായോ ബന്ധപ്പെട്ട് പുതിയ വിസ എടുക്കേണ്ടതാണ്.

നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ

നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടവർ

മുകളിൽ പറഞ്ഞ രാജ്യങ്ങളായ ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞർ, യുഎൻ ഉദ്യോഗസ്ഥർ, ഒസിഐ കാർഡ് ഉടമകൾ, എയർക്രൂ, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവരെ ഇത്തരം നിയന്ത്രണങ്ങളിൽ നിന്ന് സർക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും മറ്റ് രാജ്യങ്ങളിലേക്ക് പ്രവേശിക്കണം എന്നുണ്ടെങ്കില്‍ ഇവരും നിർബന്ധമായും മെ‍ഡിക്കൽ ടെസ്റ്റും മറ്റ് നടപടി ക്രമങ്ങളും പാലിക്കേണ്ടതായുണ്ട്.

കടൽമാർഗ്ഗം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർ

കടൽമാർഗ്ഗം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നവർ

ഇന്ത്യയിലേക്ക് കടൽ മാർഗ്ഗം പ്രവേശിക്കുന്ന വിദേശ യാത്രക്കാർ എല്ലാ തുറമുഖങ്ങളിലും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥർക്കും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും കൃത്യമായി പൂരിപ്പിച്ച സെല്‍ഫ് ഡിക്ലറേഷൻ ഫോം (വ്യക്തിഗത വിവരങ്ങൾ, ഇന്ത്യയിലെ വിലാസം, ട്രാവൽ ഹിസ്റ്ററി) എന്നിവ നിർബന്ധമായും നൽകാൻ ബാധ്യസ്ഥരാണ്.

യാത്രകൾ പരമാവധി ഒഴിവാക്കാം

യാത്രകൾ പരമാവധി ഒഴിവാക്കാം

ഇന്ത്യയിൽ നിന്ന് യാത്ര ചെയ്യുന്നവർ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസ് സാന്നിധ്യം ഉറപ്പിച്ച രാജ്യങ്ങളായ ചൈന, ഇറാൻ, ഇറ്റലി, റിപ്പബ്ലിക് ഓഫ് കൊറിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരൻമാരോട് നിർബന്ധമായും ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുന്നതിന് പരമാവധി ശ്രമിക്കുക. ഇത് കൂടാതെ മറ്റ് COVID-I9 ബാധിത രാജ്യങ്ങളിലേക്ക് എന്തെങ്കിലും തരത്തിൽ ഒഴിവാക്കാൻ പറ്റാത്ത യാത്രകൾ ഉണ്ടെങ്കിൽ അനിവാര്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ശ്രമിക്കുക. പരമാവധി ഇത്തരം സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ശ്രദ്ധിക്കുക.

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X