Search
  • Follow NativePlanet
Share
» »സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അനിശ്ചിത കാലത്തേയ്ക്ക് അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ നടപടികളിലൂടെയാണ് രാജ്യം ഓരോ ദിവസവും കടന്നു പോകുന്നത്. ഇതിന്‍റെ ഭാഗമായി ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്ഡൗണും പ്രഖ്യാപിച്ചിരുന്നു. അതിനു മുൻപ് തന്നെ സംസ്ഥാനത്തെ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലെല്ലാം പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നു.

Covid 19- Eco Tourism Centres in Kerala Shutdown Indefinitely

പ്രവേശനം അനിശ്ചിതകാലത്തേയ്ക്ക് നീട്ടി

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെല്ലാം അനിശ്ചിത കാലത്തേയ്ക്ക് അടച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. നിലവിൽ മാർച്ച് 31 വരെയായിരുന്നു പ്രവേശനം നിഷേധിച്ചിരുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിരോധനം നീട്ടിയത്.

വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിര്‍ത്തി പങ്കിടുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണ്. വനത്തിനുള്ളിൽ ആളുകൾ കൂട്ടം കൂടുന്ന പ്രകൃതി പഠന ക്യാംപുകൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്കുണ്ട്. സൈലന്‍റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്. കേരളത്തിൽ ടൂറിസം സീസൺ തുടങ്ങുവാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

കേരളത്തിൽ അടച്ചിട്ട പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ

തെന്മല മാൻ പാർക്ക്, തേക്കടി ബോട്ടിങ്ങ്, ഗവി, കോന്നി ഇക്കോ ടൂറിസം, ആനത്താവളം, തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം, തൃശൂർ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, പുന്നത്തൂർ ആനക്കോട്ട, തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ തുടങ്ങിയവ ഉൾപ്പെട‌െ കേരളത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.

പേരിൽമാത്രമേ കൊറോണയുളളൂ... എന്നിട്ടും ഈ ഗ്രാമത്തിനു കിട്ടിയിരിക്കുന്നതാണ് പണി!!!പേരിൽമാത്രമേ കൊറോണയുളളൂ... എന്നിട്ടും ഈ ഗ്രാമത്തിനു കിട്ടിയിരിക്കുന്നതാണ് പണി!!!

എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!എത്ര വിളമ്പിയാലും തീരില്ല... ഈ അടുക്കളയിലെ വിശേഷങ്ങൾ!!

കല്ലാർ കാണണം...കാരണമിതാണ്കല്ലാർ കാണണം...കാരണമിതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X