Search
  • Follow NativePlanet
Share
» »ഡൽഹിയെ തളർത്താനാവില്ല: പുതിയ പദ്ധതികളുമായി തലസ്ഥാനം!!

ഡൽഹിയെ തളർത്താനാവില്ല: പുതിയ പദ്ധതികളുമായി തലസ്ഥാനം!!

ഡല്‍ഹിയെ ഇന്ത്യയുടെ ടൂറിസം തലസ്ഥാനമാക്കി മാറ്റുന്ന പുതിയ പദ്ധതിയു‌‌ടെ വിവരങ്ങള് വായിക്കാം

കൊറോണ വൈറസ് ബാധ രാജ്യത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ലോക് ഡൗൺ രാജ്യത്തെ നിശ്ചലമാക്കിയ അവസ്ഥ. ടൂറിസം രംഗത്തും മാറ്റങ്ങളൊന്നമുല്ല. മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാ‌‌ടെങ്ങും അ‌‌ടഞ്ഞ് കിടക്കുകയാണ്. ഇന്ത്യയിലെ ടൂറിസം രംഗത്ത് ഏറ്റവുമധികം സംഭാവന നല്കിയി‌ട്ടുള്ള ഡൽഹിയിലും സ്ഥിതി വ്യത്യസ്ഥമല്ല . ഓരോ മാസവും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിച്ചേർന്നിരുന്ന ഇടങ്ങൾ ഇന്ന് ആളൊഴിഞ്ഞ അവസ്ഥയിലാണ്. ലോക് ഡൗൺ പിൻവലിച്ചാലും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആളുകളെത്തുവാൻ പിന്നെയും സമയമെടുക്കും. കോവിഡ് ഭീതിയിൽ സഞ്ചാരികൾ കയ്യൊഴിഞ്ഞ ഡൽഹിയിലെ കരകയറ്റുവാൻ പുത്തൻ പദ്ധതികളുമായി വന്നിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാർ.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയു‌‌ടെ നേതൃത്വത്തിലാണ് ഡല്‍ഹിയെ ഇന്ത്യയുടെ ടൂറിസം തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള ബ്രാൻഡിങ് ഡൽഹി പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Covid 19: New Policies For the Rejuvenation of Delhi Tourism

ബ്രാൻഡിങ് ഡൽഹി നിലവിലുള്ള ഡൽഹിയെ പൂർണ്ണമായും മാറ്റി രാജ്യത്തിന്‍റെ വിനോദ സഞ്ചാര തലസ്ഥാനമായി മാറ്റുന്ന തരത്തിലുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. ബ്രാൻഡിങ് ഡൽഹി എന്ന തരത്തിലാണ് പുതിയ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിലും അവിടുത്തെ വിനോദ സഞ്ചാരികളു‌ടെ ഇടയിലും ഡെൽഹിയെ ഒരു ബ്രാൻഡായി അവതരിപ്പിക്കുവെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഡൽഹി നിയമ സഭയിൽ അറിയിച്ചിരുന്നു.

പൂര്‍വഞ്ചല്‍ ഉത്സവ്
പുതിയ പദ്ധതികളുടെ ഭാഗമായി വരുന്ന വർഷം മുതൽ ഡെല്‍ഹിയിൽ പൂര്‍വഞ്ചല്‍ ഉത്സവ് എന്ന പേരിൽ ഒരു പുതിയ ഉത്സവം ആരംഭിക്കുവാനും പദ്ധതിയുണ്ട്. ഡല്‍ഹി കി ദീപാവലി എന്ന പ്രിൽ പടക്കങ്ങൾ പൊ‌ട്ടിക്കാതെ പ്രകൃതി സൗഹാർദ്ദമായി ദീപാവലി ആഘോഷിക്കുന്ന മാതൃകയിലായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു. 100 കോടി രൂപയുടെ പദ്ധതിയാണ് ഡല്‍ഹി ടൂറിസത്തിന്റെ മുഖം മാറ്റുവാനായി വകയിരുത്തിയിരിക്കുന്നത്.

ടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസിടിക്കറ്റുകൾ ക്യാൻസൽ ചെയ്യേണ്ട; റീഫണ്ട് ഉറപ്പു വരുത്തി ഐആർസിടിസി

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

Read more about: delhi travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X