Search
  • Follow NativePlanet
Share
» »58 വര്‍ഷത്തിനു ശേഷം പൂരമില്ലാതെ തൃശൂര്‍

58 വര്‍ഷത്തിനു ശേഷം പൂരമില്ലാതെ തൃശൂര്‍

കോവിഡ്-19 വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കാരണം ഈ വര്‍ഷം തൃശൂര്‍ പൂരം ഉണ്ടാവുകയില്ല.

കോവിഡ്-19 വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുളള നിയന്ത്രണങ്ങള്‍ കാരണം ഈ വര്‍ഷം തൃശൂര്‍ പൂരം ഉണ്ടാവുകയില്ല. 200 വര്‍ഷത്തിലധികം ചരിത്രമുള്ള തൃശൂര്‍ പൂരം കഴിഞ്ഞ 58 വര്‍ഷത്തിനി‌ടെ ആദ്യമായാണ് വേണ്ടന്നു വയക്കുന്നത്. 1962 ല്‍ നടന്ന ഇന്ത്യ- ചൈന യുദ്ധകാലത്താണ് തൃശൂര്‍ പൂരം ഇതിനു മുന്‍പ് ന‌‌ടത്താതിരുന്നത്. 2020 മേയ് മൂന്നിനാണ് പൂരം ന‌ടക്കേണ്ടത്.

Covid 19- Thrissur Pooram 2020 Cancelled

ഇത്തവണ ആചാരം മാത്രം‌

ഇത്തവണ ക്ഷേത്രാങ്കണത്തില്‍ ഒരു ആചാരം എന്ന നിലയി്ല്‍ മാത്രം പൂരം നടത്തുവാനാണ് നിലവിലെ തീരുമാനം. മുന്‍പ് ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മൂന്നിന് പൂരം നടത്തുവാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു കമ്മിറ്റി. എന്നാല്‍ രോഗ വ്യാപനവും ലോക് ഡൗണ്‍ നീട്ടുന്നതുള്‍പ്പെടുള്ള ചര്‍ച്ചകളുമാണ് ഇത്തവണത്തെ പൂരം വേണ്ടന്നുവയ്ക്കാമെന്ന തീരുമാനത്തിലെത്തിച്ചത്.

തൃശൂര്‍ പൂരത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന പൂരം എക്സിബിഷനും കോറോണ വൈറസ് ബാധയെത്തു‌‌‌ടര്‍ന്ന് വേണ്ടന്നു വെച്ചിരുന്നു. എക്സിബിഷന്‍ ന‌‌ടത്താത്ത സാഹചര്യത്തില്‍ വരുമാനവും ഒരു പ്രതിസന്ധിയായിരുന്നു. തൃശൂര്‍ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ ന‌‌ടത്തുന്ന പൂരം എക്സിബിഷനില്‍ ലക്ഷക്കണക്കിന് ആളുകള്‍ എത്താറുണ്ട്.

200 വര്‍ഷത്തെ പഴക്കം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ പൂരാഘോഷങ്ങളില്‍ ഒന്നാണ് തൃശൂര്‍ പൂരം. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ് ഏകദേശം 200 വര്‍ഷങ്ങങ്ങള്‍ക്കു മുന്‍പ് തൃശൂര്‍ പൂരത്തിനു തുടക്കം കുറിക്കുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ മേളം, ആനപ്പുറത്തെ കുടമാറ്റം, വെടിക്കട്ട്, പുറപ്പാട് എഴുന്നള്ളത്ത്, മഠത്തില്‍ വരവ്, പൂരപ്പുറപ്പാട്, ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, പകല്‍പ്പൂരം, ഉപചാരം ചൊല്ലിപ്പിരിയല്‍ തുടങ്ങിയ ചടങ്ങുകളാണ് ഇവിടെ പ്രധാനപ്പെട്ടത്. വിദേശികള‌ക്കം ലക്ഷക്കണക്കിന് സഞ്ചാരികളാണ് പൂരം കാണുവാനായി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് ഓരോ വര്‍ഷവും എത്തിച്ചേരുന്നത്.

58 വര്‍ഷത്തിനിടെ ഇതാദ്യം

കഴിഞ്ഞ 58 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തൃശൂര്‍ പൂരം വേണ്ടന്നു വയ്ക്കുന്നത്. 1962 ല്‍ ഇന്തോ-ചൈന യുദ്ധം നടന്നപ്പോഴാണ് തൃശൂര്‍ പൂരം നടത്താതിരുന്നത്.

സന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രംസന്താനഭാഗ്യത്തിനും ആയൂരാരോഗ്യത്തിനും പോകാം പൂർണ്ണത്രയീശ ക്ഷേത്രം

മുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതംമുരുഡേശ്വര്‍...ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന അത്ഭുതം

PC:Neerajnandanam1997

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X