Search
  • Follow NativePlanet
Share
» »വിമാനയാത്രയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 'നോ ഫ്ലൈ' ലിസ്റ്റില്‍!

വിമാനയാത്രയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ 'നോ ഫ്ലൈ' ലിസ്റ്റില്‍!

രാജ്യത്തെ ആഭ്യന്തര വിമാന യാത്രയില്‍ പുതുക്കിയ നിര്‍ദ്ദേശങ്ങളുമായി സിവിൽ ഏവിയേഷൻ ഡയറക്ട്രറേറ്റ്.

രാജ്യത്തെ ആഭ്യന്തര വിമാന യാത്രയില്‍ പുതുക്കിയ നിര്‍ദ്ദേശങ്ങളുമായി സിവിൽ ഏവിയേഷൻ ഡയറക്ട്രറേറ്റ്. ഇതനുസരിച്ച് ആഭ്യന്തര യാത്രയില്‍ പാക്ക് ചെയ്ത ലഘുഭക്ഷണവും പാനീയവും ഊണും അന്താരാഷ്ട്ര യാത്രയില്‍ ചൂടുള്ള ഭക്ഷണങ്ങളും വിളമ്പുവാന്‍ അനുമതി നല്കി.
യാത്രയില്‍ മാസ്ക് ധരിക്കുവാന്‍ വിസമ്മതിക്കുന്ന യാത്രക്കാരെ എയര്‍ലൈന്‍സിന്‍റെ നോ ഫ്ലൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് ഡിജിസിഎയിലെ (ഡയറക്ടറ്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കൊറോണ രോഗവ്യാപന മുന്‍കരുതലുകളുടെ ഭാഗമായി ഇന്‍-ഫ്ലൈറ്റ് മീല്‍ സര്‍വ്വീസുകള്‍ ആഭ്യന്തര യാത്രയില്‍ അനുവദിച്ചിരുന്നില്ല. അന്താരാഷ്ട്ര യാത്രകളിലാവട്ടെ, മേയ് മാസം മുതല്‍ യാത്രയുട‌െ ദൂരം അനുസരിച്ച് പാക്ക് ചെയ്ത തണുത്ത ഭക്ഷണവും ലഘുഭക്ഷണങ്ങളുമായിരുന്നു നല്കിയിരുന്നത്.

flights

വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ വിമാന കാലാവധിയെ ആശ്രയിച്ച് ആഭ്യന്തര വിമാനങ്ങളിൽ പ്രീ-പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ / ഭക്ഷണം / പ്രീ-പായ്ക്ക് പാനീയങ്ങൾ എന്നിവ എയർലൈൻസിന് നൽകാമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
എയർലൈൻസിനും ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്കും അന്താരാഷ്ട്ര വിമാനങ്ങളിൽ ചൂടുള്ള ഭക്ഷണവും പരിമിതമായ പാനീയങ്ങളും നൽകാം എന്നും അറിയിപ്പില്‍ പറയുന്നു.
ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളിൽ ഭക്ഷണമോ പാനീയങ്ങളോ വിളമ്പുമ്പോൾ ഒരിക്കല്‍ മാത്രം ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഡിസ്പോസിബിൾ ട്രേകൾ, പ്ലേറ്റുകൾ തുടങ്ങിയവ മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം അറിയിച്ചു.

അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിൽ ലഭ്യമാകുന്നിടത്തെല്ലാം ഇൻ-ഫ്ലൈറ്റ് വിനോദ സംവിധാനം ഉപയോഗിക്കാൻ യാത്രക്കാരെ അനുവദിക്കാനും വിമാന ഓപ്പറേറ്റർമാർക്ക് മന്ത്രാലയം അനുമതി നൽകി. യാത്രയുടെ തുടക്കത്തിൽ തന്നെ ഡിസ്പോസിബിൾ ഇയർഫോണുകൾ അല്ലെങ്കിൽ വൃത്തിയാക്കിയതും അണുവിമുക്തമാക്കിയതുമായ ഹെഡ്‌ഫോണുകൾ യാത്രക്കാർക്ക് നൽകും.

അടിയു‌ടെ പൂരമായ ഓണത്തല്ലും തല്ലിലെ കുന്നംകുളം പെരുമയും!!അടിയു‌ടെ പൂരമായ ഓണത്തല്ലും തല്ലിലെ കുന്നംകുളം പെരുമയും!!

മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍മലയാളികള്‍ ഈ ഓണത്തിന് തീര്‍ച്ചയും മിസ് ചെയ്യുന്ന ആറ് കാര്യങ്ങള്‍

സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്സൂര്യന്‍ നേരിട്ടെത്തുന്ന ക്ഷേത്രം, 52 ആഴ്ചകള്‍ക്കായി 52 തൂണുകള്‍! ഈ ക്ഷേത്രം ഒരു വിസ്മയമാണ്

Read more about: travel news airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X