Search
  • Follow NativePlanet
Share
» »കൊവിഡ്:പൊന്മുടിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

കൊവിഡ്:പൊന്മുടിയിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു

തിരുവനന്തപുരത്തെ പൊന്മുടി ഇക്കോ ടൂറിസം സെന്‍റര്‍ താത്കാലികമായി അടച്ചിടുവാന്‍ തീരുമാനം. ചൊവ്വാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരത്തെ പൊന്മുടി ഇക്കോ ടൂറിസം സെന്‍റര്‍ താത്കാലികമായി അടച്ചിടുവാന്‍ തീരുമാനം. ചൊവ്വാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

Ponmudi Hill Station In Thiruvananthapuram
PC: Maheshsudhakar
നാലു മാസം നീണ്ടു നിന്ന അടച്ചിടലിനു ശേഷം ജനുവരി നാലിനായിരുന്നു പൊന്മുടിയില്‍ വിനോദ സഞ്ചാരികളെ അനുവദിച്ചത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി, മുന്‍കൂട്ടി ഓണ്‍ലൈന്‍ വഴി ‌ടിക്കറ്റ് ബുക്ക് ചെയ്ത 1500 ആളുകള്‍ക്കു മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. യാത്ര ചെയ്യുമ്പോള്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമോ കല്ലാർ ഗോൾഡൻ വാലി ചെക്പോസ്റ്റിൽ കാണിച്ചു വേണമായിരുന്നു ഇവി‌ടേക്കുള്ള യാത്ര തുടരുവാന്‍.

നിലവില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കില്ല. ഓരോ ദിവസത്തെയും ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന അഗസ്ത്യാര്‍കൂടം ട്രക്കിങ്ങും റദ്ദാക്കിയിട്ടുണ്ട്. നേരത്ത ന‌ടത്തിയ ഓണ്‍ലൈന്‍ ബുക്കിങ്ങുകളുടെ തുക ഓണ്‍ലൈനായി തന്നെ മടക്കിനല്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൊവിഡ്: അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് ക്യാന്‍സല്‍ ചെയ്തു, പുതുക്കിയ തിയ്യതി പിന്നീട്രോകൊവിഡ്: അഗസ്ത്യാര്‍കൂടം ട്രക്കിങ് ബുക്കിങ് ക്യാന്‍സല്‍ ചെയ്തു, പുതുക്കിയ തിയ്യതി പിന്നീട്രോ

ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കണം... നമ്മുടെ രാജ്യത്ത് പ്രകൃതിയൊരുക്കിയിരിക്കുന്ന ഈ അത്ഭുതങ്ങള്‍ഓരോ സഞ്ചാരിയും അറിഞ്ഞിരിക്കണം... നമ്മുടെ രാജ്യത്ത് പ്രകൃതിയൊരുക്കിയിരിക്കുന്ന ഈ അത്ഭുതങ്ങള്‍

Read more about: trekking travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X