Search
  • Follow NativePlanet
Share
» »ഡാര്‍ജലിങ് റെഡി!!പ്രവേശനം ജൂലൈ 1 മുതല്‍

ഡാര്‍ജലിങ് റെഡി!!പ്രവേശനം ജൂലൈ 1 മുതല്‍

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഡാര്‍ജലിങ് സഞ്ചാരികളെ സ്വാഗതം ചെയ്യുവാനൊരുങ്ങുന്നു. മൂന്നു മാസത്തോളം നീണ്ടുനിന്ന ലോക്ഡൗണിനു ശേഷം ജൂലൈ ഒന്നുമുതലാണ് കുന്നുകളുടെ റാണി സഞ്ചാരികള്‍ക്കായി തുറക്കുന്നത്.‍

darjeeling

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡാർജിലിംഗ് കുന്നുകളുടെ സ്വയംഭരണാധികാരമുള്ള ഗോർഖ ടെറിട്ടോറിയൽ അഡ്മിനിസ്ട്രേഷൻ (ജിടിഎ) അടുത്തിടെ രാഷ്ട്രീയ പാർട്ടികൾ, ഹോട്ടൽ ഉടമകൾ, പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുൾപ്പെടെ വിവിധ സംഘടനകളുടെ ഒരു സമിതി രൂപീകരിച്ചു. അവരുടെ യോഗത്തിൽ, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങളാണേ എടുത്തത്. ടൂറിസം ആവശ്യങ്ങൾക്കായി ഹോട്ടലുകൾ വീണ്ടും തുറക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഉത്തരവ് പ്രകാരം, കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കാൻ ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവിടുത്തെ സമ്പദ് വ്യവസ്ഥയുട‌ നട്ടെല്ല് തന്നെ വിനോദ സഞ്ചാരമാണ്.

വേണ്ടത്ര മുന്‍കരുതലുകളെടുത്ത് മാത്രമാണ് ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് രോഗമില്ല എന്നു തെളിയിക്കേണ്ടത് സഞ്ചാരികളാണ്. ഡാര്‍ജലിങ്ങില്‍ എത്തുന്നതിനു മുന്‍പായി രണ്ടിടങ്ങളില്‍ വെച്ച് സ്ക്രീനിങ് ടെസ്റ്റുകള്‍ക്ക് സഞ്ചാരികള്‍ വിധേയരാവേണ്ടി വരും. ഹോട്ടലുകളിലും ഇത്തരം പരിശോധനകള്‍ ഉണ്ടായിരിക്കും,.

തേയിലത്തോട്ടങ്ങള്‍, കുന്നുകള്‍, ടോയ് ട്രെയിന്‍ മുതലായവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മടുപ്പിക്കാത്ത ഇടം കൂടിയാണ്.

ഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗംഒരിക്കലെങ്കിലും സന്ദർശിക്കണം ഡാർജലിങ് എന്ന സ്വർഗ്ഗം

രോഗമില്ലെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട! സഞ്ചാരികളെ കാത്ത് ഹവായ്!!രോഗമില്ലെങ്കില്‍ ക്വാറന്‍റൈന്‍ വേണ്ട! സഞ്ചാരികളെ കാത്ത് ഹവായ്!!

ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!ഇന്‍സ്റ്റഗ്രാമിലിടുവാന്‍ കിടിലന്‍ ചിത്രങ്ങള്‍, ഇങ്ങനെ എടുക്കാം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X