Search
  • Follow NativePlanet
Share
» »ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍, ട്രെയിനുകള്‍ ജൂണ്‍ 1 മുതല്‍, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ മെയ് 25 മുതല്‍, ട്രെയിനുകള്‍ ജൂണ്‍ 1 മുതല്‍, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

രണ്ട് മാസം നീണ്ടുനിന്ന സമ്പൂര്‍ണ്ണ ലോക്ഡൗണിനു ശേഷം രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും.

രണ്ട് മാസം നീണ്ടുനിന്ന സമ്പൂര്‍ണ്ണ ലോക്ഡൗണിനു ശേഷം രാജ്യത്ത് മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദ്ദീപ് സിംങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. യാത്രകള്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) പുറത്തിറക്കി. ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് നല്കിയിരിക്കുന്നത്. ട്രെയിന്‍ സര്‍വ്വീസുകളും ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കും. വിശദാംശങ്ങള്‍ ചുവ‌ടെ.

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

എല്ലാ യാത്രികര്‍ക്കും ആരോഗ്യ സേതു ആപ്ലിക്കേഷന്‍ നിർബന്ധിതമാക്കിയിട്ടുണ്ട്. എന്നാല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ്പ് നിര്‍ബന്ധമാക്കിയിട്ടില്ല. വിമാനത്താവളത്തിലേക്ക് കയറുന്നതിനു മുന്‍പു തന്നെ എല്ലാ യാത്രക്കാരും തെര്‍മല്‍ സ്ക്രീനിങ്ങിനു വിധേയമായിരിക്കണം. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിയിരിക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് യാത്രക്കാരുടെ ബാഗുകള്‍ അണുവിമുക്തം ആക്കും. യാത്രക്കാരെല്ലാവരും മാസ്കും കൈയ്യുറയും നിര്‍ബന്ധമായും ധരിച്ചിരിക്കണം. യാത്രക്കാര്‍ക്ക് ‌ട്രോളികള്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാരുകളും അധികൃതരും യാത്രക്കാര്‍ക്കായി പൊതുഗതാഗത സംവിധാനങ്ങളും സ്വകാര്യ ടാക്സികളും സജ്ജമാക്കണം. സ്വകാര്യ വാഹനങ്ങളും ചില ക്യാബ് സര്‍വ്വീസകുളും മാത്രമേ എയര്‍പോര്‍ട്ടിലേക്ക് അനുവദിക്കുകയുള്ളൂ.

നടുവിലെ സീറ്റ് ഒഴിച്ചിടില്ല‌

നടുവിലെ സീറ്റ് ഒഴിച്ചിടില്ല‌

നിലവില്‍ ഫ്ലൈറ്റിലെ ഒരു വരിയിലെ മൂന്നു സീറ്റുകളിലും യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാം. നടുവിലെ സീറ്റ് ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. എയര്‍പോര്‍ട്ടിലെ കഫറ്റീരിയ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകുന്നതിന് ക്യാബ് സര്‍വ്വീസുകളുമായി എയര്‍പോര്‍ട്ട് അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.
ആദ്യ ഘട്ടത്തില്‍ 35 ശതമാനം വിമാന സര്‍വ്വീസുകളാണ് ആരംഭിക്കുക. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എന്ന്?

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എന്ന്?

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതിന് തൊ‌ട്ടുപിന്നാലെ ആഭ്യന്തര സര്‍വ്വീസുകളും നിര്ത്തുകയായിരുന്നു. മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാന കമ്പനികള്‍ ദുബായ് ഉള്‍പ്പെടയുള്ള രാജ്യങ്ങളിലേക്കുള്ള ബുക്കിങ്ങുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ എന്നു തുടങ്ങാനാകുമെന്ന് വ്യക്തമല്ല.ഇനി സര്‍വ്വീസുകള്‍ തുടങ്ങിയാല്‍ തന്നെ അത് പൂര്‍ണ്ണമായ രീതിയില്‍ എന്നു പ്രവര്‍ത്തിക്കാനാകുമെന്നതു സംബന്ധിച്ചും ആശങ്കകളുണ്ട്.

 ജൂണ്‍ 1 മുതല്‍ ട്രെയിന്‍

ജൂണ്‍ 1 മുതല്‍ ട്രെയിന്‍


ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ജൂൺ ഒന്ന് മുതൽ രാജ്യത്ത് ട്രെയിൻ സർവ്വീസ് ഭാഗികമായി പുന:രാരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സര്‍വ്വീസ് ആരംഭിക്കുന്ന 200 ട്രെയിനുകളു‌‌ടെ പട്ടികയും സര്‍ക്കാര്‍ പുറത്തു വി‌ട്ടു. ഇന്ന് മുതല്‍ ‌ബുക്കിങ് ആരംഭിക്കും.
നേരത്തേ നോണ്‍ എസി ട്രെയിനുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ എന്നായിരുന്നു റെയില്‍വേ അറിയിച്ചത്. എന്നാല്‍, പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം എസി, നോണ്‍ എസി ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്.

സീറ്റുകള്‍ റിസര്‍വ്വ് ചെയ്യണം

സീറ്റുകള്‍ റിസര്‍വ്വ് ചെയ്യണം

തുരന്തോ, സംബര്‍ക്രാന്തി, ജനശതാബ്ദി, പൂര്‍വ്വ എക്സ്പ്രസ് എന്നീ ‌ട്രെനിയുകള്‍ ആദ്യ ഘട്ടത്തില്‍ ഓടിക്കും. ജനറല്‍ കംപാര്‍‌ട്മെന്റുകളിലും സീറ്റുകള്‍ക്ക് റിസര്‍വേഷന്‍ ഉണ്ടാകും. ‌ടിക്കറ്റ് നിരക്കുകളില്‍ വര്‍ദ്ധനവ് ഇല്ല. പക്ഷേ, രണ്ടാം ക്സാസ് യാത്രയുടെ നിരക്കുകളാവും ജനറല്‍ കംപാര്‍‌ട്മെന്റുകളിലും ഈടാക്കുക. നിന്ന് യാത്ര ചെയ്യുവാന്‍ ആരെയും അനുവദിക്കില്ല. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെ ടിക്കറ്റ് അനുവദിക്കില്ല. ഐആര്‍സിടിസി വെബ്സൈറ്റിലൂട‌െ ഓണ്‍ലൈനായി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാക്കുകയുള്ളൂ. യാത്ര ചെയ്യുന്നതിന് 30 ദിവസം കാലപരിധിക്കുള്ളില്‍ മാത്രമേ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുവാന്‍ പാടുള്ളൂ. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ യാത്ര ചെയ്യുവാന്‍ അനുവദിക്കുന്നതല്ല.തത്കാല്‍ ബുക്കിങ്ങുകളും ഉണ്ടാവുകയില്ല.

15 സ്പെഷ്യല്‍ സര്‍വ്വീസുകള്‍

15 സ്പെഷ്യല്‍ സര്‍വ്വീസുകള്‍

നിലവില്‍ ഡല്‍ഹിയില്‍ നിന്നും ദിബ്രുഗഡ്, അര്‍ത്തല, ഹൗറാ, പാട്നാ, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്ദരാബാദ്, ബെംഗളുരു, ചെന്നൈ തിരുവനന്തപുരം, മഡ്ഗാവോ, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു താവി എന്നീ 15 ഇടങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്കായി സ്പെഷ്യല്‍ ശ്രമിക് ട്രെയിനുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഇവര്‍ക്കായി അനുവദിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശം തേടിയിട്ടുണ്ട്.

ചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ചചുമ്മാ പൊളിയാണ് ഇഞ്ചത്തൊട്ടിയിലെ തൂക്കുപാലം!അറിയാം ഈ കൗതുക കാഴ്ച

കള്ളം പറഞ്ഞാല്‍ ജീവനെടുക്കുന്ന മണിയും നേപ്പാളില്‍ നിന്നും ഇവിടെയെത്തിയ വിഗ്രഹവുംകള്ളം പറഞ്ഞാല്‍ ജീവനെടുക്കുന്ന മണിയും നേപ്പാളില്‍ നിന്നും ഇവിടെയെത്തിയ വിഗ്രഹവും

ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!ജീവനുള്ള മമ്മി മുതല്‍ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ് വരെ... ഈ റോഡ് ട്രിപ്പ് വളരെ വ്യത്യസ്തമാണ്!

Read more about: travel news lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X