Search
  • Follow NativePlanet
Share
» » ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ദുബായ്

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ദുബായ്

പരിഷ്കരിച്ച യാത്രാ നിര്‍ദ്ദ‌േശങ്ങളില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്കില്‍ ഇളവുകള്‍ നല്കി ദുബായ്. ജൂൺ 23 മുതൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അധികൃതർ അറിയിച്ചു.

Dubai

പുതിയ ചട്ടമനുസരിച്ച്, യുഎഇ അംഗീകരിച്ച ഏതെങ്കിലും കൊവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച, സ്വീകരിച്ച സാധുവായ റസിഡൻസ് വിസയുള്ള ആളുകൾക്ക് ഇപ്പോൾ ദുബായിലേക്ക് പോകാം. ദുബായിലെ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൻറെ സുപ്രീം കമ്മിറ്റി പ്രകാരം, ദക്ഷിണാഫ്രിക്ക, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇൻ‌ബൗണ്ട് യാത്രക്കാർക്കുള്ള പുതിയ പ്രോട്ടോക്കോളുകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരും.

ഇന്ത്യയിൽ നിന്ന് വരുന്നവർ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് ഒരു ആർടി-പിസിആർ പരിശോധന നടത്തണം. പിന്നീട് ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ വീണ്ടും ആർടി-പിസിആർ പരിശോധന നടത്തണം. ഇത് മാത്രമല്ല, ഇന്ത്യൻ യാത്രക്കാർക്ക് 24 മണിക്കൂർ എടുക്കുന്ന പരിശോധന ഫലം ലഭിക്കുന്നതുവരെ ക്വാറന്‍റെനില്‍ പോകണമെന്നും നിര്‍ദ്ദേശമുണ്ട്.

ജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്രജോര്‍ദാനില്‍ തുടങ്ങി ദുബായ് വരെ... മിഡില്‍ ഈസ്റ്റ് സംസ്കാരത്തെ പരിചയപ്പെടുവാനൊരു യാത്ര

സിനോഫാം, ഫൈസർ-ബയോടെക്, സ്പുട്നിക് വി, ഓക്സ്ഫോർഡ്-അസ്ട്രാസെനെക എന്നീ നാല് വാക്സിനുകൾ മാത്രമാണ് നിലവിൽ യുഎഇ സർക്കാർ അംഗീകരിച്ചിട്ടുള്ളത്.

റിപ്പോർട്ടുകൾ അനുസരിച്ച്, സന്ദർശകർക്ക് പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് കരുതണം. കൂടാതെ, ക്യുആർ കോഡ് ചെയ്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റുകളും ഇനി മുതല്‍ സ്വീകാര്യമാണ്.

സ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെസ്വപ്നങ്ങളുടെ നാട്ടിലെ സ്വര്‍ഗ്ഗതുല്യമായ കാഴ്ചകള്‍... ദുബായ് സഫാരി ഇങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X