Search
  • Follow NativePlanet
Share
» »കാത്തിരിപ്പിനവസാനം, ദൂത്സാഗര്‍ വെള്ളച്ചാട്ടം ഉടന്‍ തുറക്കും

കാത്തിരിപ്പിനവസാനം, ദൂത്സാഗര്‍ വെള്ളച്ചാട്ടം ഉടന്‍ തുറക്കും

പാറക്കെട്ടിലൂടെ കുത്തിയൊലിച്ചുവരുന്ന ദൂത്സാഗര്‍ വെള്ളച്ചാ‌ട്ടത്തിന്റെ കാഴ്ച ഒരിക്കലെങ്കിലും ഭ്രമിപ്പിക്കാത്ത സഞ്ചാരികളുണ്ടാവില്ല. പബ്ബുകളും ബീച്ചുകളുമല്ലാത്ത മറ്റൊരു ഗോവ കൂടിയുണ്ടെന്ന് സഞ്ചാരികള്‍ ചൂണ്ടിക്കാണിച്ചിരുന്നത്. കര്‍ണ്ണാടകയുടെയും ഗോവയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്തിരുന്ന ഈ വെള്ളച്ചാട്ടത്തെ നോക്കിയായിരുന്നു. അപ്രതീക്ഷിതമായ കാഴ്ചകള്‍ ഓരോ യാത്രയിലും സമ്മാനിച്ചിരുന്ന ഇവിടം പക്ഷേ, കൊവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളെ കൊണ്ട് കഴിഞ്ഞ കുറച്ച് കാലമായി അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ ഈ അടുത്ത് അണ്‍ലോക്കിങ്ങിന്റെ ഭാഗമായി വലിയൊരളവോളം നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതോടെ ഇവിടേക്കും ഇനി സഞ്ചാരികള്‍ക്കു വരാം എന്നാണ് പ്രതീക്ഷിക്കുന്നത്.

dudhsagarwaterfallingoa

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് കര്‍ണ്ണാ‌ടകയിലെ ചില അഡ്വഞ്ചര്‍ ഓര്‍ഗനൈസേഷനുകള്‍ ദൂത്സാഗര്‍ വെള്ളച്ചാ‌ട്ട ‌ട്രക്കിങ്ങിന് ബുക്കിങ്ങുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതോടൊപ്പം വെള്ളച്ചാട്ടത്തിലേക്കുള്ള ജീപ്പ് സഫാരികളും ഉടന്‍ പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

ട്രക്കിങ്ങിലൂടെ
ട്രക്കിങ് ന‌‌ടത്തിയും റെയില്‍ പാളത്തിലൂടെയും ജീപ്പിനും ഒക്കെ ഈ വെള്ളച്ചാ‌‌ട്ടത്തിലേക്കു വരുവാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. അതില്‍ തന്നെ റെയില്‍വേ ട്രാക്കിലൂടെയുള്ള ട്രക്കിങ്ങാണ് ഏറ്റവും പ്രധാനം. പനാജിയില്‍ നിന്നും 60 കിലോ മീറ്റര്‍ അകലെയും മഡ്ഗോവയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുമാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

സർക്കാർ നിയമമനുസരിച്ച്, ഒക്ടോബർ 2 മുതൽ ജീപ്പ് സഫാരി ആരംഭിച്ചുകഴിഞ്ഞാൽ, ട്രെക്കിംഗ് പാക്കേജുകൾ നിർത്തിവയ്ക്കും. മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവിടേക്ക് കൂടുതലും സഞ്ചാരികളെത്തുന്നത്.

വെള്ളച്ചാട്ടത്തിന്റെ ശക്തി മഴക്കാലത്ത് വര്‍ദ്ധിക്കുന്നതിനാല്‍ ഇ സമയത്ത് ഇവിടേത്ത് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. സാധാരണയായി ഒക്ടോബര്‍ മുതലാണ് പ്രവേശനം ആരംഭിക്കുന്ന സമയം. ഇത് മാര്‍ച്ച് വരെ നീണ്ടു നില്‍ക്കും.

വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍വര്‍ഷം മുഴുവനും സാന്‍റാ ക്ലോസ് ഇവിടെയുണ്ട്! സാന്‍റാ ക്ലോസ് വില്ലേജില്‍

ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!ഇത് ഫാഗു, ഹിമാചലിന്‍റെ മഞ്ഞില്‍ വിരിഞ്ഞ പൂവ്!!

പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍പ്രായം മുപ്പതായോ?വൈകിയി‌ട്ടില്ല!! കണ്ടുതീര്‍ക്കണം നാട്ടിലെ ഈ ഇടങ്ങള്‍

3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!3 ഏക്കർ വിസ്തൃതിയില്‍ 400 വയസ്സുള്ള ആല്‍മരം...ദൂരെയല്ല ഇവിടെത്തന്നെ!!

Read more about: goa waterfalls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X