Search
  • Follow NativePlanet
Share
» »ഈസ്റ്റര്‍ ദ്വീപ് തുറന്നു... പ്രകൃതിയുടെ അത്ഭുതത്തിലേക്കുള്ള യാത്രകള്‍ പുനരാരംഭിക്കാം

ഈസ്റ്റര്‍ ദ്വീപ് തുറന്നു... പ്രകൃതിയുടെ അത്ഭുതത്തിലേക്കുള്ള യാത്രകള്‍ പുനരാരംഭിക്കാം

കഴിഞ്ഞ നീണ്ട രണ്ടു വര്‍ഷത്തിലധികമായി സഞ്ചാരികള്‍ ഏറ്റവും 'മിസ്' ചെയ്തിരുന്ന കാഴ്ചകളിലേക്ക് ഇനി കടന്നുചെല്ലാം... അങ്ങനെ ചിലിയിലെ ഈസ്റ്റര്‍ ദ്വീപും തുറന്നിരിക്കുകയാണ്.

തൊപ്പിവെച്ചു നില്‍ക്കുന്ന കല്‍പ്രതിമകള്‍...വലിയ തലയിലെ താരതമ്യേന ചെറിയ ഉടലുകള്‍... നിര്‍മ്മാണം പൂര്‍ത്തിയായവയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവയും ധാരാളം... ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കുന്ന ഈസ്റ്റര്‍ ഐലന്‍ഡിന്റെ കാഴ്ചകളാണിവ. കഴിഞ്ഞ നീണ്ട രണ്ടു വര്‍ഷത്തിലധികമായി സഞ്ചാരികള്‍ ഏറ്റവും 'മിസ്' ചെയ്തിരുന്ന കാഴ്ചകളിലേക്ക് ഇനി കടന്നുചെല്ലാം... അങ്ങനെ ചിലിയിലെ ഈസ്റ്റര്‍ ദ്വീപും തുറന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദ്വീപ് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമെത്തിയ വിനോദസഞ്ചാരികളെ സ്വീകരിച്ച് ഔദ്യോഗികമായി തുറന്നു.

Easter Island 1

PC:Sophie The Laya Yogis

പോളിനേഷ്യന്‍ ദ്വീപായ ഈസ്റ്റര്‍ ദ്വീപ് ചിലിയുടെ അധീനതയിലുള്ള പ്രദേശമാണ്. തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കു കിഴക്കന്‍ അറ്റത്തായുള്ള ഇവിടം യുനസ്കോയുടെ ലോകപൈതൃക സ്ഥാനങ്ങളിലൊന്നും കൂടിയാണ്. ഡച്ച് നാവികനായ ജേക്കബ്ബ് റൊഗ്ഗിവീന്‍ ആണ് ഇങ്ങനെയൊരു ദ്വീപിനെ പുറംലോകത്തിനു പരിചയപ്പെടുത്തുന്നത്. 1772 ലെ ഈസ്റ്റര്‍ ദിനത്തിലെത്തിയതിനാലാണ് അദ്ദേഹം ഈ ദ്വീപിന് ഈസ്റ്റര്‍ ദ്വീപ് എന്ന പേരു നല്കിയതെന്നാണ് ചരിത്രകഥകള്‍ പറയുന്നത്.
163.6 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയാണ് ദ്വീപിനുള്ളത്. 2017 ലെ കണക്കനുസരിച്ച് ഏഴായിരത്തിലധികം താമസക്കാര്‍ ഇവിടെയുണ്ട്.

Easter Island 2

PC:Stephanie Morcinek

കല്ലില്‍ കൊത്തിവെച്ചിരിക്കുന്ന ആയിരത്തിലധികം കല്‍പ്രതിമകളാണ് ഈസ്റ്റര്‍ ഐലന്‍ഡിനെ ലോകശ്രദ്ധയിലെത്തിക്കുന്നത്. ഭീമാകാരങ്ങളായ പ്രതിമകള്‍ എങ്ങനെ നിര്‍മ്മിച്ചുവെന്നോ എന്താണ് ഇതിനു പിന്നിലെ കഥകളെന്നോ ഇത് എങ്ങനെയെത്തിയെന്നോ ഇതുവരെയും കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. 13-14 നൂറ്റാണ്ടുകളില്‍ ഇവിടുത്തെ പ്രാദേശിക ആളുകളാണ് ഇത് നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്.
രാപ്പാ ന്യൂയി എന്ന ഇവിടുത്ത ജനവിഭാഗത്തിന്റെ പൂര്‍വ്വികരാണ് ഈ കല്‍പ്രതിമകള്‍ക്കു പിന്നിലെ കേന്ദ്രം. അവരുടെ ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇന്നും ചുരുളഴിക്കുവാന്‍ കഴിയാത്ത രഹസ്യമായാണ് ഇത് നിലകൊള്ളുന്നത്.

വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!

തങ്ങളുടെ പൂര്‍വ്വികരുടെ മുഖങ്ങളെയാണ് രാപ്പാ ന്യൂയിക്കാര്‍ കല്ലുകളില്‍ കൊത്തിവെച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്. കൃത്യമായി പറഞ്ഞാല്‍ 887 പ്രതിമകളാണ് ദ്വീപിലൊട്ടാകെയുള്ളത്. അതില്‍ 397 എണ്ണം 'രാനോ രരാക്കു എന്ന പേരുള്ള ഇവിടുത്തെ ഒരു പാറമടയിലാണുള്ളത്. ഇവിടുത്തെ പ്രതിമകളെ പണി പൂര്‍ത്തിയായവയെന്നും പൂര്‍ത്തിയാകാത്തവയെന്നും വേര്‍തിരിക്കുവാന്‍ സാധിക്കും. അവയില്‍ത്തന്നെ ഏറ്റവും വലുതേതെന്നു നോക്കിയാല്‍ അത് പണി പൂര്‍ത്തിയാകാത്ത ഒന്നാണ്. പണി പൂര്‍ത്തിയായവയില്‍ ഏറ്റവും വലിയ പ്രതിമയ്ക്ക് 10 മീറ്റര്‍ ഉയരവും 82 ടണ്‍ ഭാരവുമുണ്ട്

ദ്വീപിലെ പ്രതിമകളുടെ ശരാശരി ഉയരം നാലു മീറ്ററും ശരാശരി ഭാരം 12.5 ടണ്ണും ആണ്.

easter island

PC:Yoko Correia Nishimiya

തൊപ്പി വെച്ച രൂപത്തിലുള്ള പ്രതിമകളാണ് ഇവിടെയുള്ളതെന്നു പറഞ്ഞല്ലോ. അതില്‍ പഠനങ്ങള്‍ നടത്തിയപ്പോള്‍ തൊപ്പിയും പ്രതിമയും രണ്ടു വ്യത്യസ്ത കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. അതായത് പ്രതിമ പണിതശേഷം തൊപ്പി മുകളില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ അക്കാലത്ത് ഇതെങ്ങനെ ചെയ്തുവെന്ന സംശയം ഇനിയും ബാക്കിയാണ്. എന്തുതന്നെയായാലും ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്.

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്

ഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാംഐആര്‍സിടിസി ഓണം വെക്കേഷന്‍ പാക്കേജ്..21,650 രൂപയില്‍ തുടക്കം.. ഡല്‍ഹിയും ആഗ്രയും ജയ്പൂരും ഗോവയും കണ്ടുവരാം

Read more about: travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X