Search
  • Follow NativePlanet
Share
» »വേനലും കാട്ടുതീയും- വയനാട് യാത്ര അല്പം മാറ്റിവയ്ക്കാം

വേനലും കാട്ടുതീയും- വയനാട് യാത്ര അല്പം മാറ്റിവയ്ക്കാം

മാർച്ച് 1 മുതൽ ഏപ്രിൽ 15 വരെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോടൂറിസം എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിലക്ക്

വേനൽ കടുത്തതോടെ വയനാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനത്തിന് താത്കാലിക വിലക്ക് ഏർപ്പെടുത്തി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി ഇക്കോടൂറിസം എന്നിവിടങ്ങളിലെ പ്രവേശനത്തിനാണ് വിലക്ക്. മാർച്ച് 1 മുതൽ ഏപ്രിൽ 15 വരെയാണ് പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ ചിലയിടങ്ങളിൽ കാട്ടു തീ ഭീഷണി നിലനിൽക്കുന്നതും കർണ്ണാടക, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ നിന്നും വന്യജീവികൾ ഇവിടേക്ക് കൂട്ടുത്തോടെ വരുന്നതും വിലക്ക് ഏർപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.

Entry Restricted in Wayanad Tourist Places

മുത്തങ്ങ
സുൽത്താൻ ബത്തേരി-മൈസൂർ റോഡിൽ സ്ഥിതി ചെയ്യുന്ന മുത്തങ്ങ വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. കേരളവും തമഴ്നാടും കർണ്ണാടകവും തമ്മിൽ ചേരുന്ന ട്രയാംഗിൾ പോയിന്‍റ് കൂടിയാണ് മുത്തങ്ങ. വൈൽഡ് ലൈഫ് ടൂറിസം പ്രദേശമായ മുത്തങ്ങയിൽ കടുവ, പുലി, കാട്ടുപോത്ത്, ആന, മാൻ തുടങ്ങിയ മൃഗങ്ങളെ ധാരാളമായി കാണാം.

Entry Restricted in Wayanad

തോൽപ്പെട്ടി
മാനന്തവാടിയിൽ നിന്നും 20 കിലോമീറ്റർ അകലെയായി ചെയ്യുന്ന തോൽപ്പെട്ടി വയനാട് കാഴ്ചകൾ കാണുവാൻ പറ്റിയ ഇടമാണ്. വനത്തിനുള്ളിലൂടെയുള്ള സഫാരിയാണ് ഇവിടെ ഏറ്റവും ആസ്വദിച്ചു ചെയ്യുവാൻ പറ്റിയ കാര്യം. വയനാട് യാത്രയിൽ ഒഴിവാക്കരുതാത്ത ഇടങ്ങളിലൊന്നാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X