Search
  • Follow NativePlanet
Share
» »എട്ടുനോമ്പ്: മണര്‍കാട് പള്ളിയിലേക്ക് പ്രത്യേക തീര്‍ത്ഥാടന സര്‍വീസുമായി കെഎസ്ആര്‍ടിസി

എട്ടുനോമ്പ്: മണര്‍കാട് പള്ളിയിലേക്ക് പ്രത്യേക തീര്‍ത്ഥാടന സര്‍വീസുമായി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി മണര്‍കാട് പള്ളിയിലേക്ക് തിരുന്നാള്‍ ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രസിദ്ധമായ എട്ടുനോമ്പാചരണത്തിനുള്ള ഒരുക്കത്തിലാണ് ക്രൈസ്തവ വിശ്വാസികള്‍. മാതാവിന്‍റെ ജനനത്തിരുന്നാളിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 1 മുതല്‍ ‍‌എട്ടുവരെയാണ് പ്രസിദ്ധമായ എ‌ട്ടുനോമ്പാചരണം. കേരളത്തില്‍ ഏറ്റവും വിപുലമായ രീതിയില്‍ എ‌ട്ടുനോമ്പ് ആഘോഷിക്കുന്ന മണര്‍കാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിലും തിരുന്നാള്‍ ദിനങ്ങളിലേക്കായി സജ്ജമായിക്കഴിഞ്ഞു.

 St.Marys Jacobite Syrian Cathedral,Manarcad,

PC: Stalinsunnykvj

ഇപ്പോഴിതാ, കെഎസ്ആര്‍ടിസി മണര്‍കാട് പള്ളിയിലേക്ക് തിരുന്നാള്‍ ദിവസങ്ങളില്‍ പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം മണർക്കാട് യാക്കോബൈറ്റ് സിറിയൻ കത്തീഡ്രൽ തീർത്ഥാടനത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 8 വരെ യാത്രക്കാരുടെ സൗകര്യാർത്ഥം തീർത്ഥാടകരുടെ തിരക്കനുസ്സരിച്ച് വിവിവിധ യൂണിറ്റുകളിൽ നിന്നും കെ എസ് ആർ ടി സി സർവീസുകൾ യാത്രക്കാർക്കായ് ഒരുക്കിയിട്ടുണ്ട്.

തിരുവല്ല,മല്ലപ്പള്ളി,ചങ്ങനാശ്ശേരി,വൈക്കം,കൊട്ടാരക്കര,
കൊല്ലം,പത്തനംതിട്ടതിരുവനന്തപുരം തുടങ്ങിയ യൂണിറ്റുകളില്‍ നിന്നുമാണ് സര്‍വീസ് ലഭ്യമാക്കിയിരിക്കുന്നത്.

തിരുവല്ല:0469-2602945,മല്ലപ്പള്ളി:0469-2785080,ചങ്ങനാശ്ശേരി:0481-2420245
വൈക്കം:0482-9231210,കൊട്ടാരക്കര:0474-2452622കൊല്ലം:0474-2752008,പത്തനംതിട്ട:0468-2222366, തിരുവനന്തപുരം:0471-2323886 എന്നീ നമ്പറുകളില്‍ വിശദ വിവരങ്ങള്‍ അറിയാം.

വേളാങ്കണ്ണി തീര്‍ത്ഥാടനം: കേരളത്തില്‍ നിന്നു നേരിട്ടുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍... യാത്രയും സമയവുംവേളാങ്കണ്ണി തീര്‍ത്ഥാടനം: കേരളത്തില്‍ നിന്നു നേരിട്ടുള്ള ബസ്, ട്രെയിന്‍ സര്‍വീസുകള്‍... യാത്രയും സമയവും

മലങ്കര സഭയിൽ ആദ്യം എട്ടുനോമ്പു ആചരണം ആരംഭിച്ചത് മണർകാട് പള്ളിയിലാണ് എന്നാണ് ചരിത്രം പറയുന്നത്. സംസ്ഥാനത്തിനു പുറത്തു നിന്നുള്‍പ്പെ‌ടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളില്‍ മണര്‍കാട് പള്ളിയിലെത്തുന്നത്

തിരുന്നാളിന്‍റെ ആറാം ദിവസത്തിലെ റാസ പ്രധാന ചടങ്ങുകളിലൊന്നാണ്. ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയെന്നാണ് ഈ റാസ അറിയപ്പെടുന്നത്. മുത്തുക്കു‌ടയെടുത്ത് റാസയില്‍ പങ്കെടുത്താന്‍ ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും എന്നാണ് വിശ്വാസം. ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് റാസ ആരംഭിക്കുന്നത്.

എട്ടുനോമ്പ് ആചരണത്തിലെ ഏറ്റവും പ്രസിദ്ധവും വിശുദ്ധവുമായ ചടങ്ങാണ് ഏഴാം ദിവസം നടക്കുന്ന നടതുറക്കല്‍. ഉച്ചകഴിഞ്ഞുള്ള മദ്ധ്യാഹ്നപ്രാർത്ഥനക്കു ശേഷം പ്രധാന ത്രോണോസിനു മുകളിൽ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദർശനത്തിന് തുറന്നു കൊടുക്കുന്ന ചടങ്ങാണ് നടതുറക്കൽ എന്നറിയപ്പെടുന്നത്. വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന ഈ ചിത്രം 7 ദിവസങ്ങൾ മാത്രമാണ് ദർശിക്കാനാവുക

എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ ദേവാലയങ്ങള്‍എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ ദേവാലയങ്ങള്‍

ചരിത്രമുറങ്ങുന്ന കുറവിലങ്ങാട്, മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ട പള്ളി... കൽക്കുരിശും കപ്പല്‍ പ്രദക്ഷിണവും!ചരിത്രമുറങ്ങുന്ന കുറവിലങ്ങാട്, മാതാവ് ആദ്യം പ്രത്യക്ഷപ്പെട്ട പള്ളി... കൽക്കുരിശും കപ്പല്‍ പ്രദക്ഷിണവും!

Read more about: church ksrtc festival travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X