Search
  • Follow NativePlanet
Share
» »ഫിഫ ലോകകപ്പ്; തിരക്ക് നിയന്ത്രിക്കുവാന്‍ ദോഹ പഴയവിമാനത്താവളം തുറക്കുവാനൊരുങ്ങി ഖത്തർ

ഫിഫ ലോകകപ്പ്; തിരക്ക് നിയന്ത്രിക്കുവാന്‍ ദോഹ പഴയവിമാനത്താവളം തുറക്കുവാനൊരുങ്ങി ഖത്തർ

2022 ലോകകപ്പിന് എത്തിച്ചേരുന്ന ജനത്തിരക്ക് നിയന്ത്രിക്കുവാനും ലഘൂകരിക്കുവാനുമായി ദോഹയിലെ പഴയവിമാനത്താവളം തുറക്കുവാൻ ഖത്തർ തയ്യാറെടുക്കുന്നു.

2022 ലോകകപ്പിന് എത്തിച്ചേരുന്ന ജനത്തിരക്ക് നിയന്ത്രിക്കുവാനും ലഘൂകരിക്കുവാനുമായി ദോഹയിലെ പഴയവിമാനത്താവളം തുറക്കുവാൻ ഖത്തർ തയ്യാറെടുക്കുന്നു. 2014-ൽ ഹമീദ് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് തുറന്നതു മുതൽ ഏറെക്കുറെ അടച്ചിട്ട നിലയിലായിരുന്നു വിമാനത്താവളം. ഈ നീക്കം ദോഹയിലെ ഏക അന്താരാഷ്ട്ര വിമാനത്താവളമായ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നു.

fifa-worldcup2022

ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള നിരവധി വിമാനക്കമ്പനികൾ ദോഹ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചിട്ടുണ്ട്. കുവൈറ്റിലെ ജസീറ എയർവേസ്, യുഎഇയുടെ ഫ്ലൈ ദുബായ്, ഒമാനിലെ സലാം എയർ, തുർക്കിയിലെ പെഗാസസ് എയർലൈൻസ് എന്നിവയാണ് നിലവില്‍ ടിക്കറ്റ് നില്പന ആരംഭിച്ച ചില എയർലൈനുകൾ. നിലവില്‍ ഖത്തറിലെ രാജകുടുംബത്തിന്റെയും വിഐപികളുടെയും വ്യോമസേനയ്‌ക്കൊപ്പം വിമാന സർവീസുകൾക്കാണ് ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്.

അടുത്ത വ്യാഴാഴ്ച മുതൽ തങ്ങളുടെ എല്ലാ സാധാരണ ദോഹ വിമാനങ്ങളും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ജസീറ എയർവേയ്‌സ് നേരത്തെ അറിയിച്ചിരുന്നു. ഡിസംബർ 30 വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ.

ഖത്തർ: ഫിഫ ലോകകപ്പിന് യാത്ര ചെയ്യുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലഖത്തർ: ഫിഫ ലോകകപ്പിന് യാത്ര ചെയ്യുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ല

ഒരു ദശലക്ഷത്തിലധികം സന്ദർശകരെ പ്രതീക്ഷിക്കുന്ന ലോകകപ്പിന് മുന്നോടിയായി, ഈജിപ്ഷ്യൻ ലീഗ് ചാമ്പ്യൻമാരായ സമാലേക്കും സൗദി ചാമ്പ്യൻമാരായ അൽ-ഹിലാലും തമ്മിലുള്ള ക്ലബ് മത്സരത്തിനായി ഈജിപ്ഷ്യൻ ആരാധകർക്കായി ഈ ആഴ്ച കെയ്‌റോ വിമാനങ്ങൾ ദോഹ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും.

കൂടാതെ, ദുബായ്, ഒമാൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി എയർലൈനുകൾ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും 100-ലധികം ഷട്ടിൽ സർവീസുകളും നടത്തും. ഷട്ടിൽ ഫ്ലൈറ്റ് സർവീസ് ഉപയോഗിക്കുന്ന യാത്രക്കാർ, മത്സരം കഴിഞ്ഞ് അതേ ദിവസം തന്നെ മടങ്ങിപ്പോകേണ്ടതുണ്ട്,

ഫിഫ ലോകകപ്പ് മത്സരത്തിന്റെ 22-ാം പതിപ്പ് 2022 നവംബർ 20-ന് ആരംഭിച്ച് ഡിസംബർ 18 വരെ നീണ്ടുനിൽക്കും.

ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...

ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?ലോകത്തിലെ പ്രിയപ്പെട്ട ലാൻഡ്മാർക്കുകളിൽ രണ്ടാമതെത്തി താജ്മഹൽ, എട്ടാമത് ബുർജ് ഖലീഫയും..ഒന്നാം സ്ഥാനം നേടിയത്?

Read more about: world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X