Search
  • Follow NativePlanet
Share
» »വാക്നിനെടുത്താല്‍ സന്തോഷത്തിന്റെ നാട്ടിലേക്ക് പ്രവേശിക്കാം ജൂലൈ 26 മുതല്‍!

വാക്നിനെടുത്താല്‍ സന്തോഷത്തിന്റെ നാട്ടിലേക്ക് പ്രവേശിക്കാം ജൂലൈ 26 മുതല്‍!

രണ്ടു ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച സഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിച്ച് ഫിന്‍ലന്‍ഡ്

രണ്ടു ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച സഞ്ചാരികള്‍ക്കായി പ്രവേശനം അനുവദിച്ച് ഫിന്‍ലന്‍ഡ്. ജൂലൈ 26 തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാം. രാജ്യത്ത് പ്രവേശിക്കുന്നതിന് മുന്‍പ് കുറഞ്ഞത് 14 ദിവസം മുന്‍പെങ്കിലും രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. നിലവില്‍ റഷ്യ വികസിപ്പിച്ച സ്ഫുട്നിക് വാക്സിന്‍ ഒഴികെയുള്ള 7 വാക്സിനുകള്‍ക്ക് രാജ്യം അംഗീകാരം നല്കിയിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സർട്ടിഫിക്കറ്റും ഇല്ലാതെ മാതാപിതാക്കളോടൊപ്പം പ്രവേശിക്കാം.

finland

ഷെങ്കന്‍ രാജ്യങ്ങളുമായുള്ള ആഭ്യന്തര അതിര്‍ത്തികളും രാജ്യം തുറക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍റെയും ഷെങ്കന്‍ രാജ്യങ്ങളുടെയും അതിര്‍ത്തി നിയന്ത്രണങ്ങളും നീക്കും. അതിനാൽ, യൂറോപ്യൻ യൂണിയനിൽ നിന്നും ഷെങ്കന്‍ രാജ്യങ്ങളിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് അവരുടെ മുഴുവൻ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ ഫിൻ‌ലാൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്.

അതേസമയം, കൂടുതല്‍ രോഗബാധാ സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന, വാക്സിന്‍ എ‌ടുത്തിട്ടില്ലാത്തവര്‍ രണ്ടു തവണ കൊവിഡ് പരിശോധന നടത്തേണ്ടി വരും. ആദ്യ പരിശോധന രാജ്യത്ത് എത്തുമ്പോഴും രണ്ടാമത്തേത് രാജ്യത്തെത്തി മൂന്നു മുതല്‍ അഞ്ച് ദിവസം കഴിഞ്ഞും നടത്തണമെന്നാണ് നടത്തേണ്ടത്.

സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!സന്തോഷമാണ് ഇവരു‌ടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!

പച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാപച്ചപ്പും കാടും മാത്രമല്ല, വായു കൂടി ശുദ്ധമാണോ എന്നു നോക്കാം... ഏറ്റവും ശുദ്ധവായു ലഭിക്കുന്ന രാജ്യങ്ങളിതാ

മൂന്നാറിലെ മാറിയ യാത്രാ നിയന്ത്രണങ്ങള്‍, യാത്രയ്ക്കു മുന്‍പേ അറിഞ്ഞിരിക്കാംമൂന്നാറിലെ മാറിയ യാത്രാ നിയന്ത്രണങ്ങള്‍, യാത്രയ്ക്കു മുന്‍പേ അറിഞ്ഞിരിക്കാം

Read more about: travel news world travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X