Search
  • Follow NativePlanet
Share
» »ആദ്യ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂൺ 21 ന്, നേപ്പാളിലും സ്റ്റോപ്പ്

ആദ്യ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂൺ 21 ന്, നേപ്പാളിലും സ്റ്റോപ്പ്

ഐആര്‍സിടിസിയുടെ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ ആദ്യത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂണ്‍ 21ന് ആരംഭിക്കും

ഐആര്‍സിടിസിയുടെ സ്വദേശ് ദർശൻ സ്കീമിന് കീഴിൽ ആദ്യത്തെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂണ്‍ 21ന് ആരംഭിക്കും. ശ്രീരാമന്‍റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളെ ഉള്‍ക്കൊള്ളുന്ന രാമായണ സർക്യൂട്ട് യാത്രയാണിത്. രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇന്ത്യയിലെ ഇടങ്ങള്‍ കൂടാതെ നേപ്പാളിലെ ജനക്പൂരിലെ പ്രശസ്തമായ രാം ജാനകി ക്ഷേത്രത്തിലും ട്രെയിന്‍ പോകും.

Train

PC:Parichay Sen

18 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളും നേപ്പാളിലെ ജനക്പൂരും ട്രെയിനിലും ചില ഭാഗങ്ങൾ റോഡ് മാർഗവും ആണ് സഞ്ചരിക്കുക. പര്യടനം ഡൽഹിയിൽ നിന്ന് ആരംഭിക്കും, ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിൽ ആദ്യ സ്റ്റോപ്പ്. ശ്രീരാമ ജന്മഭൂമി ക്ഷേത്രം, ഹനുമാൻ ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത് മന്ദിർ എന്നിവ ആദ്യഘട്ടത്തില്‍ പിന്നിടും.

മഹർഷി വിശ്വാമിത്രന്റെ ആശ്രമവും രാംരേഖ ഘട്ടും സന്ദർശിക്കുന്നതിനായി ബീഹാറിലെ ബക്സറിൽ ആണ് രണ്ടാമത്തെ സ്റ്റോപ്പ്. അതിനു ശേഷം സീതയുടെ ജന്മസ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന സീതാമര്‍ഹി സന്ദര്‍ശിക്കും. ഇവിടെ നിന്ന് നേപ്പാളിലെ ജനക്പൂരിലേക്ക് രാം ജാനകി ക്ഷേത്രം സന്ദർശിക്കുവാന്‍ പോകും. ശേഷം ട്രെയിനില്‍ വാരണാസിയിലേക്ക് മടങ്ങും. ഇവിടെ നിന്നുമാണ് ക്ഷേത്രങ്ങളിലേക്കുള്ള യാത്രകള്‍ ആരംഭിക്കുന്നത്. സീതാ സമാഹിത് സ്ഥലം, പ്രയാഗ്, ശ്രിങ്‌വേർപൂർ, ചിത്രകൂട്
എന്നിവിടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം പോകും.

ത്രയംബകേശ്വർ ക്ഷേത്രത്തിലേക്കും പഞ്ചവടിയിലേക്കും നാസിക്കിലേക്കാണ് പിന്നീട് ഹംപിയിലെ പുരാതന നഗരമായ കൃഷ്കിന്ധയും സന്ദര്‍ശിക്കും . തുടര്‍ന്ന് രാമേശ്വത്ത് പോകും. അടുത്തതായി കാഞ്ചീപുരം ശിവകാഞ്ചി, വിഷ്ണു കാഞ്ചി, കാമാക്ഷി ക്ഷേത്രങ്ങൾ എന്നിവ സന്ദര്‍ശിച്ച് തെലങ്കാനയിലെ ഭദ്രാചലം കണ്ട് ഡല്‍ഹിയിലേക്ക് മടക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾരാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍കൊച്ചിയില്‍ നിന്നും നേപ്പാളിനു പറക്കാം... ഐആര്‍സിടിസി അന്താരാഷ്ട്ര പാക്കേജ്, ടിക്കറ്റ് 42,000 മുതല്‍

Read more about: train irctc travel packages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X