Search
  • Follow NativePlanet
Share
» »പറന്നാൽ പണി ഉറപ്പ്..താജ്മഹലിൽ ഡ്രോണുകൾക്ക് വിലക്ക്!

പറന്നാൽ പണി ഉറപ്പ്..താജ്മഹലിൽ ഡ്രോണുകൾക്ക് വിലക്ക്!

പറയുമ്പോൾ താജ്മഹൽ കാണാൻ പോവുകയാണെന്ന് പറയുമെങ്കിലും അവിടെ എത്തിയാൽ ചാഞ്ഞും ചെരിഞ്ഞും വിവിധ പോസുകളിലുള്ള സെൽഫിയും ഫോട്ടോകളും പകര്‍ത്തുവാനാണ് മിക്കവർക്കും താല്പര്യം. ഫോണും ഡ്രോണും ഡിഎസ്എൽആറും ഒക്കെ ഉപയോഗിച്ച് ഓരോ ദിവസവും ഇവിടെ ആയിരക്കണക്കിന് ആളുകൾ എത്തി താജ്മഹലിന്റെ ഭംഗി ഫ്രെയിമിലാക്കുന്നുണ്ട്. ആരും പ്രതീക്ഷിക്കാത്ത ഒരു ആംഗിളിൽ താജ്മഹലിനെ പകർത്തുവാനായി പല മാർഗ്ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിലൊന്നാണ് ഡ്രോണുപയോഗിച്ചുള്ള ഫോട്ടോകൾ. എന്നാൽ ഇതിനെതിരെ കർശന നിയമങ്ങളാണ് ഇപ്പോഴുള്ളത്. വിശദാംശങ്ങളിലേക്ക്

പറന്നു നടന്നു പകർത്താൻ

പറന്നു നടന്നു പകർത്താൻ

ക്യാമറകളിലിലും ഫോണുകളിലും മാത്രം പോരാ താജ്മഹലിന്‍റെ ഭംഗി ആസ്വദിക്കേണ്ടത് എന്ന ചിന്തയിൽ ഇവിടെ ഡ്രോൺ പറന്നിറങ്ങിയിട്ട് അധിക കാലമായില്ല. പറന്നു നടക്കുന്ന പക്ഷികളുടെ കാഴ്ച എങ്ങനയെോ അതുപോലെ തന്നെ കാണുവാനും കിടിലൻ ഫ്രെയിമുകൾ സമ്മാനിക്കുവാനും ഡ്രോൺ ക്യാമറകള്‍ക്കു സാധിക്കാറുണ്ട്. എന്നാൽ പലപ്പോഴും സുരക്ഷയുടെ അതിർത്തി ഭേദിച്ചും ഡ്രോണുകൾ പറന്നപ്പോള്‍ നിയമങ്ങൾ കൂടുതൽ കർശനമായിരിക്കുകയാണ്.

 500 മീറ്റർ വിട്ടുപറക്കാം

500 മീറ്റർ വിട്ടുപറക്കാം

ഇപ്പോഴുള്ള നിയമം അനുസരിച്ച് താജ്മഹലിന്റെ 500 മീറ്റർ ചുറ്റളവ് ദൂരത്തിൽ ഡ്രോണുകൾക്ക് പറക്കുവാൻ നിയമപരമായ അനുമതിയില്ല. ആഗ്ര ടൂറിസം വിഭാഗത്തിന്റെ ഈ നിർദ്ദേശം പക്ഷേ, പലപ്പോഴും പാലിക്കപ്പെടാറില്ല എന്നതാണ് യാഥാർഥ്യം. ലോകം ഉറ്റു നോക്കുന്ന, സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായ, ലോകാത്ഭുതങ്ങളിലൊന്നായ , ഇവിടെ നടക്കുന്ന ഓരോ നിയമലംഘനങ്ങളും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് നോക്കിക്കാണുന്നത്.

നോ ഫ്ലയിങ് സോൺ

നോ ഫ്ലയിങ് സോൺ

ഈ അടുത്ത കാലത്തായി താജ്മഹലിന്റെ നോ ഫ്ലയിങ് സോണുകളിൽ ഡ്രോണുകൾ പറക്കുന്നത് ശ്രദ്ധയിൽ പെട്ടതിനു ശേഷമാണ് പോലീസ് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ മുൻകരുതലുകളെടുത്തത്. മുൻപ് പറഞ്ഞതുപോലെ താജ്മഹലിന്റെ അരകിലോമീറ്റര്‍ ചുറ്റളവിൽ ഡ്രോണുകൾ പറപ്പിക്കുവാൻ ആർക്കും അനുമതിയില്ല. നിലവിൽ ഡ്രോൺ പറത്തുന്നതിന്റെ ചട്ടങ്ങളും നിയമങ്ങളും അറിയാത്ത വിദേശ സഞ്ചാരികളാണ് നിയം ലംഘനം നടത്തുന്നത്.

പരിഹാരം ഇങ്ങനെ

പരിഹാരം ഇങ്ങനെ

താജ്മഹൽ സന്ദർശിക്കുവാനെത്തുന്നവർക്കിടയിൽ, പ്രത്യേകിച്ച് വിദേശികൾക്ക് ആവശ്യമായ അവബോധം നല്കി നിയമലംഘനത്തെ മറികടക്കുവാനാണ് നിലവിലെ തീരുമാനം. താജ്മഹലിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടുത്തുള്ള ഹോട്ടലുകളിലും മറ്റും നിർദ്ദേശങ്ങൾ നല്കിത്തുടങ്ങി. ഹോട്ടലുകളിൽ താമസിക്കുന്നവർക്ക് ഇവിടുത്തെ സുരക്ഷയെക്കുറിച്ചും നോ ഫ്ലൈയിങ് സോണിൻരെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ച് അവബോധം നല്കുവാനാണ് ഇതുവഴി ശ്രമിക്കുന്നത്. ലഘുലേഖകൾ വിതരണം ചെയ്യുവാനും ബോർഡുകൾ സ്ഥാപിക്കുവാനും പദ്ധതിയുണ്ട്. ഡ്രോണുകളുടെ നിയമലംഘനം നടത്തുന്നതിൽ കൂടുതൽ വിദേശിയരും അതിൽത്തന്നെ റഷ്യ, ചൈന, കൊറിയ രാജ്യക്കാരും ആയതിനാൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്കു പുറമെ റഷ്യന്‍, ചൈനീസ്, കൊറിയന്‍ ഭാഷകളിലും ബോര്‍ഡുകള്‍ സ്ഥാപിക്കും.

താജ്മഹലിലേക്ക് കടക്കുമ്പോൾ തന്നെ 52 സെക്കന്റ് ദൈര്‍ഘ്യമുള്ള അനിമേഷന്‍ വീഡിയോ പ്രദർശിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. താജ്മഹലില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ കാര്യങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക.

നിരോധനം ഇവിടെയും

നിരോധനം ഇവിടെയും

താജ്മഹലിൽ മാത്രമല്ല ഡ്രോണുകൾ പറത്തുന്നതിന് വിലക്കുള്ളത്. എവിടെയായായും അനുമതിയോടുകൂടി മാത്രമേ ഡ്രോണുകൾ പറത്തുവാൻ സാധിക്കൂ. താജ്മഹൽ കൂടാതെ ആഗ്ര ഫോര്‍ട്ട്, മെഹ്താബ് ബാഗ്, മുഗള്‍ ഇറ മുസോളിയം തുടങ്ങിയ സ്ഥലങ്ങളും നോൺ ഫ്ലൈയിങ് സോണിന് കീഴിലുള്ളവയാണ്.

താജ്മഹലിനെ ഫ്രെയിമിലാക്കാം അഞ്ച് വഴികളിലൂടെ

മാസത്തിൽ അ‍ഞ്ച് ദിവസമല്ല, വർഷത്തിലെന്നും കാണാം രാത്രിയിലെ താജ്മഹൽ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more