Search
  • Follow NativePlanet
Share
» »പാല്‍ക്കുളമേട്ടിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുവാനൊരുങ്ങി വനംവകുപ്പ്

പാല്‍ക്കുളമേട്ടിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുവാനൊരുങ്ങി വനംവകുപ്പ്

ഇടുക്കിയിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാല്‍ക്കുള മേട്ടിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുവാനൊരുങ്ങി വനംവകുപ്പ്.

ഇടുക്കിയിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാല്‍ക്കുള മേട്ടിലേക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിക്കുവാനൊരുങ്ങി വനംവകുപ്പ്. പ്രദേശം വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി പാല്‍ക്കുളമേട്ടിലേക്ക് പ്രവേശിക്കുന്ന വഴികളെല്ലാം കെട്ടി അടയ്ക്കുകയാണ്.

palkkulamedu

ടൂറിസം വകുപ്പ് പാല്‍ക്കുളമേ‌ട്ടിലേക്ക് ദിശാസൂചികയായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ എടുത്തുമാറ്റുവാനും നിര്‍ദ്ദേശം നല്കിയിച്ചുണ്ട്.
വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിൽ നിന്നും, മണിയാറൻകുടിയിൽ നിന്നും കഞ്ഞിക്കുഴി പഞ്ചായത്തിലെ ആൽപ്പാറയില്‍ നിന്നും ഉള്ള വഴികളാണ് കമ്പിവേലി ഉപയോഗിച്ച് കെട്ടിയടച്ചിരിക്കുന്നത്.

സമുദ്ര നിരപ്പിൽ നിന്നും 3125 മീറ്റര്‍ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാൽക്കുളമേട് കേരളത്തിലെ തന്നെ ഏറ്റവും മിക്ചച് ഓഫ് റോഡ് ഡ്രൈവിങ് അനുഭവം നല്കുന്ന ഇടമാണ്. ഇടുങ്ങിയ വഴിയും കല്ലുകളും ഒരു വശത്തെ കൊക്കയും വളഞ്ഞുപുളഞ്ഞ ഹെയര്‍പിന്‍ റോഡുകളുമെല്ലാം ചേര്‍ന്ന പാല്‍ക്കുളമേട്ടിലേക്കുള്ള യാത്ര അല്പം സാഹസികം തന്നെയാണ്. അപ്രതീക്ഷിതമായി ആനയിറങ്ങുന്ന വഴിയായതിനാല്‍ ആനകളുടെ താഴ്വാരം എന്നും ഇവിടം അറിയപ്പെടുന്നു. 21 ഹെയർപിൻ വളവുകൾ താണ്ടി വേണം മുകളിലെത്തുവാൻ. അപകടം പതുങ്ങിയിരിക്കുന്ന പാതയായതിനാല്‍ തന്നെ പലപ്പോഴും യാത്ര പൂര്‍ത്തിയാക്കുന്നവര്‍ യാത്ര ആരംഭിക്കുന്നവരേക്കാള്‍ വളരെ കുറവായിരിക്കും.

പാൽക്കുളമേടിന് ആ പേരു വന്നത് ഇവിടുത്തെ ഭൂപ്രകൃതി കൊണ്ടാണ്. കുന്നിന്റെ മുകളിലെ വെള്ളച്ചാട്ടവും അത് പതിക്കുന്ന കുളവും ചേരുമ്പോൾ ഇവിടം പാല്‌ പതഞ്ഞൊഴുകുന്ന ഇടം പോലെയാകുമത്രെ. അങ്ങനെയാണ് ഇവിടം പാൽക്കുളമേട് എന്നറിയപ്പെടുന്നത്.

മഴവില്ലഴകില്‍ മൂന്നാര്‍!! മൂന്നാർ വിബ്ജിയോർ ടൂറിസം ഒരുങ്ങുന്നുമഴവില്ലഴകില്‍ മൂന്നാര്‍!! മൂന്നാർ വിബ്ജിയോർ ടൂറിസം ഒരുങ്ങുന്നു

ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്ഇടുക്കി ഡാമിന്റെ ഭംഗി കാണാൻ ഹിൽവ്യൂ പാർക്ക്

മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്മഞ്ഞുമൂ‌ടിയ കുന്നുകളും കാഴ്ചകളുമായി കാല്‍വരി മൗണ്ട്! പോകാം മഞ്ഞിന്റെ കൂടാരത്തിലേക്ക്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X