Search
  • Follow NativePlanet
Share
» »മഞ്ഞില്‍പുതച്ച് ഗവി, ഒക്ടോബര്‍ മുതല്‍ പ്രവേശനം

മഞ്ഞില്‍പുതച്ച് ഗവി, ഒക്ടോബര്‍ മുതല്‍ പ്രവേശനം

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസത്തിലധികമായി അടഞ്ഞുകിടക്കുകയായിരുന്ന ഗവി ഒക്ടോബര്‍ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും.

ഒരൊറ്റ സിനിമയിലൂ‌ടെ മലയാളികളുടെ ഹൃദയത്തിലേക്ക് നേരെ കയറിപ്പറ്റിയ ഇടമാണ് ഗവി. മഞ്ഞും കുളിയും കാടും കാട്ടാറും ഒക്കെയായി സന്തോഷിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസത്തിലധികമായി അടഞ്ഞുകിടക്കുകയായിരുന്ന ഗവി ഒക്ടോബര്‍ മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കും. കോടമഞ്ഞില്‍ പുത‍ഞ്ഞു കിടക്കുന്ന ഈ ഈ എക്സ്ട്രാ ഓര്‍ഡിനറി സ്ഥലത്തിന്‍റെ ഭംഗി കൊതിതീരെ കാണുവാന്‍ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് വരാം. തുറക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

വനം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും മരാമത്ത് വിഭാഗവും ചർച്ച നടത്തിയ ശേഷമാവും പ്രവേശന തീയതിയില്‍ അന്തിമ തീരുമാനമെടുക്കുക. ഗവിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. മറ്റു ചില സ്ഥലങ്ങളില്ഡ മഴയില്‍ റോഡ് ഒലിച്ചു പോവുകയും ഇടിയുകയും ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ താത്കാലിക ബാരിക്കേഡും മറ്റം തീര്‍ത്തതിനു ശേഷമാകും പ്രവേശനം അനുവദിക്കുക.

gavi

PC:Samson Joseph

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ആ​ങ്ങ​മൂ​ഴി ഗൂ​ഡ്രി​ക്ക​ൽ ഫോ​റ​സ്​​റ്റ് റേ​ഞ്ച്​ ഓ​ഫി​സി​ൽ ഓ​ൺ​ലൈ​ൻ വ​ഴി ബുക്ക് ചെയ്തു മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കൂ. . ഓ​ൺ​ലൈ​നി​ൽ ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 30 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്രവേശനാനനുമതി ലഭിക്കും. ആങ്ങമൂഴി കിളിയെറിഞ്ഞാൻകല്ല് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴിയാകും പ്രവേശനം. വള്ളക്കടവ് ചെക്പോസ്റ്റ് വഴിയും പ്രവേശനം അനുവദിക്കും. കുട്ടികള്‍ക്കും 64 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല.

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

ശ്രീലങ്കയിൽ നിന്നുമെത്തിയ അഭയാർഥികളായ ആശുകളെ പുരനുദ്ധരിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇവിടെ കൃഷിയും മറ്റും ആരംഭിച്ചത്. ഏലത്തോട്ടവും ഫാക്ടറിയും ഒക്കെയായി ജീവിച്ചു പോകുന്നവരായിരുന്നു കാലങ്ങളോളം ഇവർ. പിന്നീടാണ് ഇവിടെ ടൂറിസം സാധ്യതകൾ മനസ്സിലാക്കി നിയന്ത്രിതമായ രീതിയിൽ വിനോദ സഞ്ചാര രംഗത്തേയ്ക്ക് വരുന്നത്.

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

കാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചുകാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചു

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

ലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസംലോകടൂറിസത്തില്‍ ഇടം നേടാന്‍ മലരിക്കലിലെ ആമ്പല്‍പാടം, ഒരുങ്ങുന്നത് ഇ-ടൂറിസം

Read more about: gavi pathanamthitta travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X