Search
  • Follow NativePlanet
Share
» »ഗവിയില്‍ തിരക്കേറുന്നു...പ്രവേശനം ദിവസേന 30 വാഹനങ്ങള്‍ക്കു മാത്രം

ഗവിയില്‍ തിരക്കേറുന്നു...പ്രവേശനം ദിവസേന 30 വാഹനങ്ങള്‍ക്കു മാത്രം

ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 30 വാഹനങ്ങള്‍ക്കു മാത്രമേ ഒരു ദിവസം ഇവി‌ടെ പ്രവേശനം അനുവദിക്കുകയുള്ളൂ.

വിനോദ സഞ്ചാരം പുനരാരംഭിച്ചതോ‌ടെ ഗവിയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ആറു മാസത്തിലധികം നീണ്ടു നിന്ന അടച്ചി‌‌ടലിനു ശേഷംകഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ‍ഞ്ചാരികള്‍ക്ക് ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചത്. ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന 30 വാഹനങ്ങള്‍ക്കു മാത്രമേ ഒരു ദിവസം ഇവി‌ടെ പ്രവേശനം അനുവദിക്കുകയുള്ളൂ.
കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് വാഹനങ്ങ്‍ അണുവിമുക്തമാക്കിയും കര്‍ശന പരിശോധനകളും നടത്തിയ ശേഷം മാത്രമായിരിക്കും പ്രവേശനം.

gavi tourism

പാസ് എടുക്കണം‌
ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷം ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിൽ നിന്ന് പാസ് എ‌ടുത്താണ് യാത്ര ചെയ്യേണ്ടത്. ഓ​ൺ​ലൈ​നി​ൽ ആ​ദ്യം ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന 30 വാ​ഹ​ന​ങ്ങ​ൾ​ക്ക്​ പ്രവേശനാനനുമതി ലഭിക്കും.
ഇവിടെ സഞ്ചാരികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുകയും വാഹനങ്ങള്‍ അണുവിമുക്തമാക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരുടെ സേവനവുമുണ്ട്. കിളിയെറിഞ്ഞാൻകല്ല് ചെക്ക് പോസ്റ്റിൽ പാസുകള്‍ രേഖപ്പെടുത്തിയാല്‍ യാത്ര തു‌ടരാം. കൂ‌ടാതെ മൂഴിയാർ, കക്കി, ആനത്തോട്, പച്ചക്കാനം,വള്ളക്കടവ് പ്രദേശത്ത് പൊലീസ്-ഫോറസ്റ്റ് ചെക്ക് പോസ്റ്റുകളിലും പരിശോധന ഉണ്ടായിരിക്കും. പാസ് എടുക്കുവാനെത്തുന്ന സഞ്ചാരികള്‍ക്ക് ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെ‌ടുത്തിയിട്ടുണ്ട്.
യാത്രയില്‍ ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ഗൂഡ്രിക്കൽ റേഞ്ച് ഓഫിസിനു സമീപവും, മൂഴിയാർ 40 ഏക്കർ, കൊച്ചുപമ്പ കെഎസ്ഇബി കന്റിനുകളിലും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ഭക്ഷണം ലഭ്യമാകും.

ആനവണ്ടിയില്‍ കുറഞ്ഞ ചിലവില്‍ താമസം, പുതിയ പദ്ധതിയുമായി കെഎസ്ആര്‍‌ടിസിആനവണ്ടിയില്‍ കുറഞ്ഞ ചിലവില്‍ താമസം, പുതിയ പദ്ധതിയുമായി കെഎസ്ആര്‍‌ടിസി

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

കാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചുകാടും കാട്ടാറും കാണാം, കോന്നിയില്‍ കുട്ടവഞ്ചി യാത്ര പുനരാരംഭിച്ചു

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങൾ

ഇനി വായിച്ച് യാത്ര ചെയ്യാം...നാടു ചുറ്റാനിറങ്ങുന്നതിനു മുന്നേ ഇവ വായിക്കാം!!ഇനി വായിച്ച് യാത്ര ചെയ്യാം...നാടു ചുറ്റാനിറങ്ങുന്നതിനു മുന്നേ ഇവ വായിക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X