Search
  • Follow NativePlanet
Share
» »കാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ

കാത്തിരിപ്പ് അവസാനിച്ചു, സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ഗോവ ഇന്നു മുതല്‍(ജൂലൈ 2) സഞ്ചാരികള്‍ക്കായി തുറന്നു.

സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ഗോവ ഇന്നു മുതല്‍(ജൂലൈ 2) സഞ്ചാരികള്‍ക്കായി തുറന്നു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ഡൗണിനു ശേഷം ഇതാദ്യമായാണ് ഗോവ സഞ്ചാരികള സ്വാഗതം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായ വിനോദ സഞ്ചാര രംഗത്തിന് ഉണര്‍വ്വുണ്ടാക്കുന്നതാണ് ഈ നടപടി. ഗോവയിലെ ഏകദേശം 250 ഓളം ഹോട്ടലുകള്‍ക്ക് ഇതിന്റെ ഭാഗമായി തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്കിയിട്ടുണ്ട്.

goa

പ്രത്യേക മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുകയെന്ന് ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്‌ഗോന്‍കര്‍ പറഞ്ഞു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് ഈ കാര്യം തീരുമാനിച്ചത്.
സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും അനുസരിച്ചു മാത്രമേ ഗോവയിലേക്ക് സ‍ഞ്ചാരികള്‍ക്ക് പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ്-19 നെഗറ്റീവ് സര്‍‌ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമായിരിക്കണം ഇത്. അല്ലെങ്കില്‍ ഗോവയില്‍ ടെസ്റ്റ് നടത്താം. ഇതിനുള്ള സൗകര്യം ഏര്‍പ്പെ‌‌ടുത്തും.
ഗോവയിലെത്തിയ ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് തിരികെ പോകുവാനും അല്ലെങ്കില്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇവിടെ ക്വാറന്‍റൈനില്‍ തുടരുവാനും സാധിക്കും.
‌ഗോവ ‌ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, അംഗീകാരമുള്ള ഹോട്ടലുകളില്‍ സഞ്ചാരികള്‍ താമസ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
അംഗീകാരമില്ലാത്ത ഹോട്ടലുകളിലോ ഹോം സ്റ്റേകളിലോ താമസിക്കുന്നത് അനുവദിക്കില്ല എന്നുമാത്രമല്ല, അത് കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യും.

എത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രംഎത്ര കണ്ടാലും മതിയാവില്ല, ഇടുക്കിക്ക് പകരം ഇടുക്കി മാത്രം

 ഈ വര്‍ഷത്തെ മൂന്നാമത്തെ ആകാശ വിസ്മയം അഞ്ചിന്, കാത്തിരിക്കാം ഈ പ്രത്യേകതകളിലേക്ക് ഈ വര്‍ഷത്തെ മൂന്നാമത്തെ ആകാശ വിസ്മയം അഞ്ചിന്, കാത്തിരിക്കാം ഈ പ്രത്യേകതകളിലേക്ക്

രണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രംരണ്ടായിരത്തിലധികം വര്‍ഷമായി ഇന്നും മ‌ു‌ടങ്ങാതെ നിത്യപൂജയുള്ള പുരാതന ക്ഷേത്രം

മഞ്ഞുപെയ്യാത്ത ഈ നാട് കര്‍ണ്ണാടകയിലെ കാശ്മീരായ കഥമഞ്ഞുപെയ്യാത്ത ഈ നാട് കര്‍ണ്ണാടകയിലെ കാശ്മീരായ കഥ

ഇന്ദിരാഗാന്ധിയും ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവും! ഈ നാടിന്‍റെ ചരിത്രം വിചിത്രമാണ്ഇന്ദിരാഗാന്ധിയും ഒളിച്ചു കടത്തിയ ഏഴ് കാപ്പിക്കുരുവും! ഈ നാടിന്‍റെ ചരിത്രം വിചിത്രമാണ്

Read more about: goa travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X