Search
  • Follow NativePlanet
Share
» »ഗോവയില്‍ ബീച്ചിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക്, വലിയ വില കൊടുക്കേണ്ടി വരും

ഗോവയില്‍ ബീച്ചിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക്, വലിയ വില കൊടുക്കേണ്ടി വരും

ബീച്ചുകളിലും മറ്റും ഇരുന്ന മദ്യപിക്കുന്നവര്‍ക്കാണ് പിഴയും തടവും ഉള്‍പ്പെടെയുള്ള നടപടികള്‍.

ഗോവയില്‍ പോയാല്‍ വെള്ളമടിച്ചില്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമല്ലെന്നാണ് നാട്ടുനടപ്പ്! അലമ്പിനും അര്‍മ്മാദത്തിനും മാത്രമായി ഗോവ തിരഞ്ഞെടുക്കുന്നവരുടെ പാക്കേജില്‍ ഇതും കാണും. എന്നാല്‍ ഇനി ഗോവയില്‍ പോയി വെള്ളമടി നടക്കില്ല. ബീച്ചുകളിലിരുന്ന മദ്യപിക്കുന്നവര്‍ക്ക് പിഴയും ശിക്ഷയും കര്‍ശനമാക്കുകയാണ് ഗോവയില്‍. ബീച്ചുകളിലും മറ്റും ഇരുന്ന മദ്യപിക്കുന്നവര്‍ക്കാണ് പിഴയും തടവും ഉള്‍പ്പെടെയുള്ള
നടപടികള്‍.

goa

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഗോവയില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയിരുന്നു. ആഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മിക്ക ബീച്ചുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പികളും കൊണ്ടു നിറഞ്ഞു കിടക്കുകയാണ്. ഇതാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിലേക്ക് നയിച്ചതെന്ന് ടൂറിസം ഡയറക്ടര്‍ മെനിനോ ഡിസൂസ അറിയിച്ചു. ഇതിന്റെ ഭാഗമായി ബീച്ചുകളിൽ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് കാണിക്കുന്ന ബോര്‍ഡുകള്‍ ബീച്ചുകളില്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു.

ആഘോഷങ്ങളുടെ ബാക്കിയായി ഉപേക്ഷിക്കപ്പെട്ട കുപ്പികള്‍ പൊട്ടി നിരവധി ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. ദിവസം മൂന്നു തവണ വൃത്തിയാക്കിയിട്ടു പോലും ബീച്ചുകള്‍ ഉള്‍പ്പെടെയുള്ളവയെ പഴയനിലയിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടില്ല. പത്തു കോടി രൂപയോളമാണ് ഓരോ വര്‍ഷവും ബീച്ചുകള്‍ വൃത്തിയാക്കുന്നതിനു മാത്രമായി ഗോവ സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!കൊവിഡ് കാലത്തെ യാത്ര; സഞ്ചാരികള്‍ക്കു പ്രിയം ആഭ്യന്തര യാത്രകള്‍, മുന്നിലെത്തി ഗോവയും കേരളവും!!

കഴിഞ്ഞ ജനുവരിയില്‍ ഗോവയില്‍ സര്‍ക്കാര്‍ ടൂറിസം ട്രേഡ് ആക്ടിൽ ഭേദഗതി വരുത്തിയിരുന്നു.. ഇതനുസരിച്ച് ബീച്ചുകളിൽ ഒറ്റയ്ക്ക് ഇരുന്ന് മദ്യപിക്കുന്നവർക്ക് 2000 രൂപയും സംഘമായി ചേർന്ന് മദ്യപിക്കുന്നവർക്ക് 10,000 രൂപയുമാണ് പിഴ. പിഴ അടക്കാത്തവര്‍ത്ത് മൂന്നു മാസത്തെ ജയില്‍ വാസമായിരുന്നു ശിക്ഷ. ഇതിനൊപ്പം തന്നെ തുറന്ന ഇടങ്ങളിലും തെരുവുകളിലും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴിഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി

ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!ഹോട്ടൽ മുറിയിൽ നിന്നും ഈ സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ഈ സാധനങ്ങൾ?!

കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്കൂള്‍‍ ഡെസ്റ്റിനേഷനായി ഗോവ..സഞ്ചാരികളെ ഗോവയിലെത്തിക്കുന്ന കാരണങ്ങള്‍ ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X