Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ ലൊക്കേഷനുകള്‍ വിരല്‍ത്തുമ്പില്‍, പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്!!

ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ ലൊക്കേഷനുകള്‍ വിരല്‍ത്തുമ്പില്‍, പുത്തന്‍ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്!!

ഗൂഗിള്‍ സേര്‍ച്ച് അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്ന സെന്‍ററുകള്‍ കാണിച്ചു തരുന്നതാണ് പുതിയ ഫീച്ചര്‍.

കൊറോണ വൈറസ് മുന്‍പത്തെക്കാളും അപകടകരമായ രീതിയില്‍ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയുന്നതിനായി കൊവിഡ് വാക്സിനേഷന്‍ ഊര്‍ജിതമായി നടപ്പിലാക്കുകയാണ് രാജ്യം. ഇതിലേക്ക് പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പും എത്തി. ഗൂഗിള്‍ സേര്‍ച്ച് അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന്‍ നടക്കുന്ന സെന്‍ററുകള്‍ കാണിച്ചു തരുന്നതാണ് പുതിയ ഫീച്ചര്‍. എപ്പോള്‍ എങ്ങനെ എവിടെ വെച്ച് വാക്സിന്‍ എടുക്കാം എന്ന് ജനങ്ങളെ ഗൂഗിള്‍ മാപ്പ് വഴി അറിയിക്കുന്നതിലൂടെ കൂടുതല്‍ ആളുകളില്‍ അവബോധം നല്കുവാന്‍ സാധിക്കുമെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Map

താമസിക്കുന്ന സ്ഥലവും വാക്സിന്‍ സെന്ററുകളിലേക്കുള്ല ദൂരവും എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുമെല്ലാം മിക്കപ്പോളും ആളുകളെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ഇതിനെയെല്ലാം കുറിച്ച് വിശ്വസനായമായ രീതിയില്‍ അറിയുവാനും വാക്സിനേഷന്‍ ബുക്ക് ചെയ്യുവാനുമെല്ലാം സഹായിക്കുന്നത് കൂടുതല്‍ സഹായകരമായിരിക്കും.

ഗൂഗിള്‍ സേര്‍ച്ചിലും ഗൂഗിള്‍ മാപ്പിലും ഈ സൗകര്യം ഇപ്പോള്ഡ ലഭ്യമാണ്. ഗൂഗിള്‍ മാപ്പില്‍ കൊവിഡ്-19 വാക്സിന്‍ ലൊക്കേഷന്‍ എന്നു നോക്കിയാല്‍ നമ്മുടെ അടുത്തുള്ള വാക്സിനേഷന്‍ സെന്‍ററുകള്‍ ഇത് കാണിച്ചു നല്കും. ഗൂഗിള്‍ സേര്‍ച്ചില്‍ നോക്കിയാല്‍ വലതു വശത്തായി എവിടെ വാക്സിന്‍ ലഭിക്കും എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ലൊക്കേഷന്‍റെ സമീപത്ത് എവിടെയൊക്കെ വാക്സിന്‍ വിതരണം നടക്കുന്നുണ്ട് എന്നും അറിയാം. ഗൂഗിള്‍ സേര്‍ച്ച് ഇന്ത്യയിലെ വാക്സിനേഷന്‍ ഡ്രൈവിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും.

റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെറോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ

കൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ മേയ് 15 വരെ അടച്ചിടുംകൊവിഡ്: രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ മേയ് 15 വരെ അടച്ചിടും

അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍അമിതമായ പാക്കിങ്ങും യാത്രാ ബജറ്റും!!യാത്രകളില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്ക്ഷേത്രച്ചുവരിലെ നാഗം, കൈലാസമുയര്‍ത്തിയ രാവണന്‍.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്

Read more about: travel travel news travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X