Search
  • Follow NativePlanet
Share
» »ഗുരുവായൂര്‍ ഉത്സവം 2021: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം 5000 പേര്‍ക്ക്, കൂടുതല്‍ ഇളവുകള്‍

ഗുരുവായൂര്‍ ഉത്സവം 2021: വിര്‍ച്വല്‍ ക്യൂ വഴി പ്രവേശനം 5000 പേര്‍ക്ക്, കൂടുതല്‍ ഇളവുകള്‍

ഗുരുവായൂര്‍ ക്ഷേത്രം ഉത്സവത്തിന്റെ നിറവിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങലോടു കൂടിയാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നത്. ആനയോട്ടത്തോടെ തുടങ്ങിയ കണ്ണന്റെ ഉത്സവത്തിന് ഗുരുവായൂർ ദേവസ്വം ഭരണസമിതി യോഗം ഇന്ന് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്സവം പ്രമാണിച്ച് വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

guruvayoor Utsavam 2021

വിര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ഒരു ദിവസം 5000 പേര്‍ക്ക് പ്രവേശനം അനുവദിക്കാം എന്നതാണ് ഇതിലേറ്റവും പ്രധാനപ്പെട്ടത്. നേരത്തെ വിര്‍ച്വല്‍ ക്യൂവഴി മൂവായിരം പേരും ബാക്കി പാസും മറ്റും ഉള്‍പ്പെടെ ആകെ അയ്യായിരം പേര്‍ക്കായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

തിരക്കില്ലാതെ വരുന്ന സമയത്ത് മുന്‍കൂട്ടി ബുക്കിങ് ഇല്ലാത്തവര്‍ക്കും പ്രവേശനം അനുവദിക്കുവാന്‍ തീരുമാനമായിട്ടുണ്ട്. ഇതനുസരിച്ച് തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ രേഖപ്പെടുത്തി ദര്‍ശനം നടത്താം. നെയ് വിളക്ക് വഴിപാട് നടത്തുന്നവർ, തദ്ദേശ വാസികൾ, ജീവനക്കാർ, ജീവനക്കാരുടെ ബന്ധുക്കൾ എന്നിവർക്കും ദർശന സൗകര്യം ഒരുക്കും.
പഴുക്കാമണ്ഡപ ദര്‍ശന സമയം ഒരു മണിക്കൂറില്‍ നിന്നും ഒന്നും ഒന്നര മണിക്കൂറായി വര്‍ധിപ്പിച്ചിട്ടുണ്ട്. പഴുക്കാമണ്ഡപ ദര്‍ശനത്തിന് കിഴക്കേ നടയില്‍ നിന്നും പാസ് നല്കും. ആറാട്ട്, പള്ളിവേട്ട ദിവസങ്ങളിലെ ദീപാരാധനയ്ക്കും കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ ഉള്ള സജ്ജീകരണങ്ങളും ദേവസ്വം ബോര്‍ഡ് പരിഗണിക്കും.

മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍മാര്‍ച്ച് മാസത്തില്‍ 'ചില്‍' ആകാം.. അടിപൊളി യാത്രകള്‍ക്കായി ഈ ഇടങ്ങള്‍

കൊടുങ്ങല്ലൂര്‍ ഭരണി 2021:ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി, വിശ്വാസികള്‍ക്ക് നിയന്ത്രണംകൊടുങ്ങല്ലൂര്‍ ഭരണി 2021:ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുമതി, വിശ്വാസികള്‍ക്ക് നിയന്ത്രണം

ശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാശിവരാത്രി മുതല്‍ ഹോളി വരെ.. പിന്നെ കൊടുങ്ങല്ലൂര്‍ ഭരണിയും.. മാര്‍ച്ചിലെ ആഘോഷങ്ങളിതാ

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

Read more about: guruvayur temple festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X