Search
  • Follow NativePlanet
Share
» »ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

ഗുവാഹത്തി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനൊരുങ്ങി അസമിലെ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനൊരുങ്ങി അസമിലെ ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം. കൊവിഡ് കാലത്തു നിര്‍ത്തിവെച്ച ഇവിടുത്തെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ 2022 സെപ്റ്റംബർ 3 മുതൽ പുനരാരംഭിക്കും. ഭൂട്ടാന്റെ ദേശീയ വിമാനക്കമ്പനിയായ ഡ്രുക് എയർ ആണ് സര്‍വീസുകള്‍ നടത്തുക. വടക്കുകിഴക്കൻ ഇന്ത്യയിലേക്കുള്ള കവാടമായ ഗുവാഹത്തിയിലേക്ക് വിമാനസർവീസ് നടത്തുന്ന ഏക അന്താരാഷ്ട്ര വിമാനക്കമ്പനിയാണ് ഭൂട്ടാനിലെ ഡ്രക് എയർ.

flight service

PC: Mark Olsen

അടുത്തിടെയാണ് ഭൂട്ടാന്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ സെപ്റ്റംബര്‍ മുതല്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഡ്രക് എയർ ഗുവാഹത്തിയിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റ് സർവീസുകൾ പുനരാരംഭിക്കുന്നതോടെ, കിഴക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് ഭൂട്ടാനിലേക്കുള്ള യാത്രയില്‍ നേരിട്ട് പാരോയില്‍ എത്തിച്ചേരുവാന്‍ സാധിക്കും. ഇത് യാത്രാദൈര്‍ഘ്യം കുറയ്ക്കുന്നു.

ചിലവേറുന്ന ഭൂ‌ട്ടാന്‍ യാത്ര, ആനുകൂല്യങ്ങള്‍ ഇനിയില്ല...തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതംചിലവേറുന്ന ഭൂ‌ട്ടാന്‍ യാത്ര, ആനുകൂല്യങ്ങള്‍ ഇനിയില്ല...തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതം

പാരോയുമായും സിംഗപ്പൂരുമായും വടക്കുകിഴക്കൻ ഇന്ത്യയെ ബന്ധിപ്പിക്കുന്ന സര്‍വീസ് ആണ് ഡ്രുക് എയര്‍ നടത്തുന്നത്.

ഡ്രുക് എയർ ഗുവാഹത്തിയെ സിംഗപ്പൂരിലെ ചാംഗി എയർപോർട്ടുമായാണ് ബന്ധിപ്പിക്കുന്നത്.
ഗുവാഹത്തിയിൽ നിന്ന് ഡ്രുക്ക് എയർ ആഴ്ചയിൽ രണ്ട് ദിവസം സർവീസ് നടത്തും. എയർബസ്-319 എന്ന വിമാനത്തിന് 100-ലധികം സീറ്റ് ശേഷിയുണ്ട്. പാൻഡെമിക്കിന് ശേഷം ഗുവാഹത്തിയിൽ നിന്നുള്ള ആദ്യ വിമാനം സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിലേക്കാണ്.

നിലവിൽ, വടക്കുകിഴക്കൻ ഇന്ത്യയിൽ ആകെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമേയുള്ളൂ, അവ എട്ട് സംസ്ഥാനങ്ങളിൽ സേവനം നൽകുന്നു. ഇതിനിടെ, അരുണാല്‍ പ്രദേശിലെ ആദഗ്യ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. അരുണാചലിലെ ആദ്യ വിമാനത്താവളമായ ഹൊലോംഗി എയര്‍പോര്‍ട്ട് ഓഗസ്റ്റ് 15ന് രാജ്യത്തിന് സമര്‍പ്പിക്കും. എട്ട് ചെക്ക്-ഇൻ കൗണ്ടറുകളുള്ള വിമാനത്താവളത്തില്‍ പരമാവധി 200 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക. എട്ട് ചെക്ക്-ഇൻ കൗണ്ടറുകളുള്ള വിമാനത്താവളത്തില്‍ പരമാവധി 200 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുക.

നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍നക്ഷത്രമത്സ്യത്തിന്‍റെ രൂപം..വിമാനത്താവളത്തിനുള്ളിലെ വെള്ളച്ചാട്ടം..അത്ഭുതപ്പെടുത്തുന്ന എയര്‍പോര്‍ട്ടുകള്‍

രാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യംരാജ്യത്തെ മുഴുവന്‍ ആളുകളും പിറന്നാള്‍ ആഘോഷിക്കുന്നത് പുതുവര്‍ഷത്തില്‍, സന്തോഷത്തിന്റെ രാജ്യത്തിന്റെ രഹസ്യം

Read more about: travel news assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X