Search
  • Follow NativePlanet
Share
» »ഹജ്ജ് ജൂലൈ 29 മുതല്‍, ഈ വര്‍ഷം പതിനായിരം പേര്‍ മാത്രം

ഹജ്ജ് ജൂലൈ 29 മുതല്‍, ഈ വര്‍ഷം പതിനായിരം പേര്‍ മാത്രം

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പരിമിത എണ്ണം തീര്‍ഥാടകരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തും.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പരിമിത എണ്ണം തീര്‍ഥാടകരെ മാത്രം ഉള്‍ക്കൊള്ളിച്ച് നടത്തും. ജൂലൈ 29ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തില്‍ പതിനായിരത്തോളം തീര്‍ത്ഥാടകരെ മാത്രമേ അനുവദിക്കുകയുള്ളിവെന്ന് സൗദി അധികൃതര്‍ അറിയിച്ചു. സൗദി സ്വദേശികള്‍ക്കും ഇവിടെുള്ള വിദേശികള്‍ക്കും മാത്രമേ ഈ വര്‍ഷം ഹജ്ജ് നടത്തുവാന്‍ അനുമതിയുള്ളൂ.

hajj 2020

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്നതിനാല്‍ തന്നെ വളരെയേറെ മുന്‍കരുതലുകളെടുത്താണ് തീര്‍ത്ഥാടനം നടത്തുന്നത്. കര്‍ശനമായ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിച്ച് മാത്രമേ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കൂ.
ഇത് കൂടാതെ തീര്‍ത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹോം ക്വാറന്‍റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഹജ്ജിനു പോകുമ്പോഴും തിരികെ വരുമ്പോഴും ഏഴു ദിവസത്തെ ഹോം ക്വാറന്‍റൈന്‍ നിര്‍ബന്ധമായും കഴിയണം.
ആരോഗ്യ സ്ഥിതി പരിഗണിച്ച് മാത്രമാണ് ഈ വര്‍ഷം തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തിരിക്കുന്നത്. 65വയസ്സിനു മുകളിലുള്ളവരെയും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും ഇത്തവണ ഹജ്ജില്‍ നിന്നും വിലക്കിയിട്ടുണ്ട്. മക്കയിലേക്ക് പോവുന്നതിനു മുന്‍പ് കൊവിഡ് പരിശോധന നിര്‍ബന്ധമായി നടത്തേണ്ടതുണ്ട്.
സൗദി അറേബ്യയുടെ ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് പുറമേ നിന്നുള്ളവരെ പങ്കെടുപ്പിക്കാതെ ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 2.5 മില്യണ്‍ തീര്‍ത്ഥാടകരാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഹജ്ജ് നടത്തിയത്.
ജൂലാ 30ന് അറഫാ ദിനവും ഒപ്പം വരുന്ന വെള്ളിയാഴ്ച വലിയ പെരുന്നാളുമായിരിക്കും.

ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'ഇനിയുള്ള യാത്രകൾ ആപ്പിലാവാതിരിക്കണോ? ഇതാ '10 ബെസ്റ്റ് ആപ്'

ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!ഇത് ഇന്ത്യയിലെ കൊച്ചു ടിബറ്റ്... അറിയാം ദലൈലാമയുടെ നാടായ മക്ലിയോഡ് ഗഞ്ച്!!

വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!വീട്ടിലിരുന്ന് കാണാം ലോകത്തിലെ ആ എട്ട് അത്ഭുതങ്ങള്‍!

Read more about: pilgrimage travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X