Search
  • Follow NativePlanet
Share
» »ഹരിദ്വാര്‍ കുംഭമേള: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി

ഹരിദ്വാര്‍ കുംഭമേള: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് ഫലം നിര്‍ബന്ധമാക്കി

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിനിടയിലും വിശ്വാസികളും സഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹരിദ്വാര്‍ കുംഭമേളയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായി. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹരിദ്വാര്‍ കുംഭമേള കാണുവാനായി സഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മതപരവും സമാധാനപരവുമായ ഒത്തുചേരലുകളിലൊന്നായ ഈ കുംഭമേളയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് കാഴ്ചക്കാര്‍ എത്തുന്നത്.

haridwar kumbh mela 2021

PC: Coupdoeil

കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉള്ളതിനാല്‍ കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും സുരക്ഷാ മുന്‍കരുതലുകളോടും കൂടിയാണ് ഇത്തവണത്തെ കുംഭമേള നടക്കുക. കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നിന്നും കുഭമളയ്ക്ക് വരുന്ന ആളുകള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാഫലം നിര്‍ബന്ധമാക്കിയിയിട്ടുണ്ട്. കൊവിഡ് ആര്‍ടി-പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലമാണ് കരുതേണ്ടത്. ഏപ്രിൽ 12, 14, 27 എന്നിവയാണ് ഇത്തവണ കുംഭയുടെ പ്രധാന തീയതികൾ. ആ ദിവസങ്ങളില്‍ ധാരാളം സഞ്ചാരികളും തീര്‍ത്ഥാടകരും എത്തിച്ചേരുന്നതിനാല്‍ പരിശോധന കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

സന്ദർശകർക്ക് സൗകര്യമൊരുക്കുന്നതിനായി സംസ്ഥാന അതിർത്തിയിൽ കോവിഡ് ടെസ്റ്റ് കിയോസ്കുകളും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ് കർണാടക. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരാഖണ്ഡിലെത്തുന്നവര്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് സമര്‍പ്പിക്കേണ്ടത്.

ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളുംഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും

തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്

ഹോട്ട് എയര്‍ ബലൂണ്‍ മുതല്‍ ബീച്ച് പരേഡ് വരെ...ലോകത്തിലെ വ്യത്യസ്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍ഹോട്ട് എയര്‍ ബലൂണ്‍ മുതല്‍ ബീച്ച് പരേഡ് വരെ...ലോകത്തിലെ വ്യത്യസ്ത ഈസ്റ്റര്‍ ആഘോഷങ്ങള്‍

Read more about: haridwar festival uttarakhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X