Search
  • Follow NativePlanet
Share
» »മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം

മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിരോധനം

കണ്ണൂര്‍ ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനു വിലക്ക്

കണ്ണൂര്‍: ജില്ലയിലെ കനത്ത മഴയെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ്-ഇന്‍ ബീച്ചില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിനു വിലക്ക്. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതു വരെ വാഹനങ്ങള്‍ക്ക് ബീച്ചിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

muzhappilangad drive in beach

PC: Wikipedia

മഴ കനത്താല്‍ കടലിലേക്കുള്ള മണല്‍ ഒലിച്ചുപോക്ക് ഇത്തവണയും വ്യാപകമായിട്ടുണ്ട്. മാത്രമല്ല, ഡ്രൈവ് ഇന്‍ ബീച്ചിലേക്ക് കടല്‍ കയറി തുടങ്ങിയതും വാഹനങ്ങള്‍ പ്രവേശിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തുവാന്‍ കാരണമായിട്ടുണ്ട്. ഇത്തവണയും മഴ കനത്തതോടെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് തിരമാലകള്‍ അടിച്ച് കയറുന്നത് വ്യാപകമായതും വാഹന നിരോധനം ഏര്‍പ്പെടുത്തുവാന്‍ കാരണമായിട്ടുണ്ട്.

അതോടൊപ്പം വാഹനങ്ങളുടെ നിയന്ത്രണം വിടുന്ന തരത്തില്‍ ശക്തിയേറിയ തിരകള്‍ ബീച്ചിലേക്ക് അടിച്ച് കയറുകയും മണല്‍ കടലിലേക്ക് ഒലിച്ച് കുഴികള്‍ രൂപപ്പെടുകയും ചെയ്യുന്നുണ്ട്. നേരത്തെ സമാനരീതിയില്‍ ബീച്ചില്‍ എത്തിയ വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവവും ഉണ്ടായിരുന്നു.

കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ബീച്ച് ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് കൂടിയാണ്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചും മുഴപ്പിലങ്ങാട് ആണ്. വലിയ അർദ്ധവൃത്താകൃതിയിലുള്ല ബീച്ചിന് . 5 കിലോമീറ്റർ നീളമുണ്ട്. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാൽ വാഹനങ്ങളുടെ ടയറുകൾ മണലിൽ താഴുകയില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത.

പശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ലപശ്ചിമഘട്ടത്തിന്‍റെ കാണാക്കാഴ്ചകളിലേക്ക് പോകാം... പൂനെയ്ക്കടുത്ത് ഇതിലും മികച്ചൊരു ക്യാംപിങ് ഇല്ല

ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!ഓഫ് റോഡ് യാത്രകളുടെ അന്യായ സൗന്ദര്യലഹരി... കയറിച്ചെല്ലാം റോസ്മലയിലേക്ക്!

Read more about: kannur beach travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X