Search
  • Follow NativePlanet
Share
» » ഗോവയിലെ ബീച്ച് മാത്രമല്ല ഉൾപ്രദേശങ്ങളിലും തകർക്കാം; മൺസൂൺ ട്രെക്കിഗുമായി സർക്കാർ

ഗോവയിലെ ബീച്ച് മാത്രമല്ല ഉൾപ്രദേശങ്ങളിലും തകർക്കാം; മൺസൂൺ ട്രെക്കിഗുമായി സർക്കാർ

ഗോവയുടെ ഉള്‍പ്രദേശങ്ങളുടെ ഭംഗി സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുവാനായി പദ്ധതികള്‍ ഒരുക്കിയിക്കുകയാണ് ഗോവ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍.

കടലും ബീച്ചും മാത്രമല്ല ഗോവയെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ ഭൂരിഭാഗവും ഗോവയിലെ കടല്‍ക്കാഴ്ചകളും നൈറ്റ് ലൈഫും മാത്രം ആസ്വദിച്ച് മടങ്ങുന്നവരാണ്. അതുകൊണ്ടുതന്നെ സഞ്ചാരികള്‍ക്കു മുന്നില്‍ ഗോവയിലെ പച്ചപ്പും കാഴ്ചകളും അത്ര പരിചിതമായിരിക്കില്ല. ഇപ്പോഴിതാ, ഗോവയുടെ ഉള്‍പ്രദേശങ്ങളുടെ ഭംഗി സഞ്ചാരികള്‍ക്കു മുന്നിലെത്തിക്കുവാനായി പദ്ധതികള്‍ ഒരുക്കിയിക്കുകയാണ് ഗോവ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളിലേക്ക് മണ്‍സൂണ്‍ ട്രക്കിങ്ങുകള്‍ സംഘടിപ്പിക്കുകയാണ്.

trekking

ടൂറിസം വളര്‍ത്തുന്നതിനൊപ്പം തന്നെ പ്രാദേശിക സാമ്പത്തിക മേഖലകളിലും തൊഴിലവസരങ്ങളിലും വളര്‍ച്ച കൊണ്ടുവരിക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഗോവ ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ചെയർമാനും സാൻവോർഡെം എം‌എൽ‌എയുമായ ഡോ. ഗണേഷ് ഗാവോങ്കർ പറഞ്ഞു. ഗോവയിലെ തംബ്ഡി സുർലയിൽ നടന്ന ഇതിന്‍റെ ഇവന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Monsoon Trekking Goa

PC:Atharva Tulsi

കണക്കുകള്‍ അനുസരിച്ച് പ്രതിവർഷം എട്ട് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഗോവ സന്ദർശിക്കുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് ഗോവയിലെ ബീച്ചുകളും അവിടേക്കുള്ള യാത്രകളുമാണ്. ബീച്ചുകള്‍ക്കൊപ്പം തന്നെ മറ്റു പ്രദേശങ്ങളെയും സഞ്ചാരികളിലേക്ക് എത്തിക്കുവാനുള്ള ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് മണ്‍സൂണ്‍ ട്രക്കിങ്.

goa tourism

PC:Carlo Borella

സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ട്രക്കിങ്ങാണ് വിനോദസഞ്ചാര വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. തീരദേശത്ത് അതിഥി ദേവോ ഭവ എന്ന ആശയം അർത്ഥവത്താക്കുമെന്നും മൺസൂൺ ട്രെക്കിംഗ് പരിപാടി മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കുമെന്നും ടൂറിസ്റ്റ് ഗൈഡുകൾക്ക് ജിടിഡിസിയും വനം വകുപ്പും പരിശീലനം നൽകുമെന്നും സാക്ഷ്യപ്പെടുത്തിയ ഗൈഡുകൾക്ക് മാത്രമേ വിനോദസഞ്ചാരികളെ അനുഗമിക്കാൻ അനുവദിക്കൂ എന്നും ഡോ. ഗണേഷ് ഗാവോങ്കർ പറഞ്ഞു.

മൺസൂൺ ട്രെക്കിംഗിന്റെ ആദ്യ പരമ്പര ആരംഭിച്ചതായി ജിടിഡിസി മാനേജിംഗ് ഡയറക്ടർ നിഖിൽ ദേശായി അറിയിച്ചു. "ഇത് നാല് മണിക്കൂർ ട്രെക്കിംഗ് ആയിരിക്കും, ഞായറാഴ്ചകളിൽ മാത്രമേ ഈ ട്രെക്ക് സംഘടിപ്പിക്കുകയുള്ളൂ.

കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളുംകുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും

ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..ഗോവയില്‍ നിന്നും കറങ്ങിത്തിരിഞ്ഞൊരു യാത്ര... ലാവാസെ മുതല്‍ അഗുംബെ വരെ..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X