Search
  • Follow NativePlanet
Share
» »ഹോൺബിൽ ഫെസ്റ്റിവൽ 2020: മുടങ്ങാതെ ഇത്തവണയും കൂടാം, ഓണ്‍ലൈനാണെന്നു മാത്രം!

ഹോൺബിൽ ഫെസ്റ്റിവൽ 2020: മുടങ്ങാതെ ഇത്തവണയും കൂടാം, ഓണ്‍ലൈനാണെന്നു മാത്രം!

വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ഇത്തവണ വിര്‍ച്വലായി നടത്തും. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 01 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷം വിര്‍ച്വല്‍ രീതിയിലേക്ക് മാറിയത്. കുറച്ച് ആഴ്ചകള്‍ക്കു മുന്‍പ് നാഗാലാന്‍ഡ് ടൂറിസം വകുപ്പ് ഹോണ്‍ബില്‍ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുവാന്‍ മറ്റ് വകുപ്പുകളോട് ആവശ്യപ്പെട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

കൊവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ നാഗാലാൻഡിന്റെ ഏക പ്രതിപക്ഷ പാർട്ടിയായ നാഗ പീപ്പിൾസ് ഫ്രണ്ട് (എൻ‌പി‌എഫ്) രൂക്ഷമായി വിമർശിച്ചിരുന്നു. മിക്ക ആഘോഷങ്ങളും ഫലത്തിൽ നടക്കുമെങ്കിലും, ഈ വർഷം പരിപാടി ആഘോഷിക്കാനുള്ള നീക്കം ഒരു 'ആത്മഹത്യ ദൗത്യം' മാത്രമാണെന്നാണ് എൻ‌പി‌എഫിന്റെ അഭിപ്രായം. ഉത്സവം ഒരു ഉത്സവമാണെന്നും ആളുകളുടെ പങ്കാളിത്തമില്ലാതെ ഒരു ആഘോഷവും നടത്താൻ കഴിയില്ലെന്നും എൻ‌പി‌എഫ് കൂട്ടിച്ചേര്‍ത്തു. പൊതുജനപങ്കാളിത്തമില്ലാതെ ഉത്സവം ആഘോഷിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു ആഘോഷവും നടത്തേണ്ട ആവശ്യമില്ലെന്നും അത് ആത്മഹത്യാപരമായിരിക്കുമെന്നും അവര്‍ പറഞ്ഞു.

 ഉത്സവങ്ങളുടെ ഉത്സവം

ഉത്സവങ്ങളുടെ ഉത്സവം

നാഗാലാന്‍ഡിലെ നാഗന്മാരുടെ ആഘോഷമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവല്‍. ഉത്സവങ്ങളുടെ ഉത്സവം എന്നാണിതിനെ വിളിക്കുന്നത്. തങ്ങളുടെ സംസ്കാരവും പാരമ്പര്യങ്ങളും സഞ്ചാരികള്‍ക്കു മുന്നില്‍ വെച്ച് അവരെ തങ്ങളിലേക്ക് സ്വീകരിക്കുന്ന നാഗന്മാരുടെ ഈ ആഘോഷം വടക്കു കിഴക്കന്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നു കൂടിയാണ്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന രാവും പകലുമില്ലാത്ത ആഘോഷങ്ങളാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലിനുള്ളത്.

PC:Dhrubazaanphotography

 സംസ്കാരങ്ങള്‍ ഒരുമിക്കുന്നിടം

സംസ്കാരങ്ങള്‍ ഒരുമിക്കുന്നിടം

നിരവധി ഗോത്രങ്ങളാലും അവരുടെ സംസ്കാരങ്ങളാലും ഏറെ പ്രസിദ്ധമാണ് നാഗാലാന്‍ഡ്. ഇവിടുത്തെ ഏററവും പ്രധാനപ്പെട്ട
പ്രധാന 16 ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും ആചാരങ്ങളെയും ഒരൊറ്റ ഇടത്ത്കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് 2000 ൽ ഹോൺബിൽ ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. സമൃദ്ധിയുടെ ചിഹ്നമായ വേഴാമ്പൽ നാഗന്മാരുടെ ധീരതയെയും സൂചിപ്പിക്കുന്നു. കൃഷിയെ അടിസ്ഥാനമാക്കി ജീവിക്കുന്ന ഒരിടം എന്ന നിലയിൽ അതുമായി ബന്ധപ്പെട്ട ഒട്ടേറെ ആഘോഷങ്ങളും ആചാരങ്ങളും ഇവർക്കുണ്ട്. അതിനെയെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിലാക്കി മറ്റുള്ളവർക്കും പരിചിതമാക്കുകയാണ് ഇവിടെ ചെയ്യുന്നത്.

PC:Vikramjit Kakati

രാവും പകലുമില്ലാത്ത ആഘോഷങ്ങള്‍

രാവും പകലുമില്ലാത്ത ആഘോഷങ്ങള്‍

രാത്രിയും പകലും ഒരുപോലെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ പ്രത്യേകത. തീര്‍ത്തും ദൈര്‍ഘ്യം കുറഞ്ഞ പകലുകളാണ് ഡിസംബര്‍ മാസത്തില്‍ കൊഹിമയിലുള്ളത്. ഈ സമയത്ത് വൈകിട്ട് അഞ്ച് മണിയാകുമ്പോഴേയ്ക്കും ഇരുട്ടിങ്ങ‌െത്തും. മ്യൂസിക്കും ഡാന്‍സും ഭക്ഷണവും കലാപരിപാടികളും ഒക്കെയായി പുലരുവോളം ചിലപ്പോൾ ആഘോഷങ്ങൾ നീണ്ടു നിൽക്കും

PC:Mitu Gogoi

16 കുടിലുകളും റോക്ക് സംഗീതവും

16 കുടിലുകളും റോക്ക് സംഗീതവും

സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ ഹോണ്‍ബില്‍ ഉത്സവത്തിന്‍റെയും പ്രത്യേകത. നാഗാലാൻഡിലെ കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. പതിനാറ് ഗോത്രങ്ങളുടെയും സംസ്കാരത്തെയും ആചാരത്തെയും സൂചിപ്പിക്കുന്ന 16 കുടിലുകൾ ഇവിടെയുണ്ട്.
രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട മ്യൂസിയം,മുളകൊണ്ടുള്ള വ്യത്യസ്ത ഉല്പന്നങ്ങൾ നാഗാലാൻഡിന്റെ തനത് ഭക്ഷണ രുചികൾ, പരമ്പരാഗത ഡാൻസും പാട്ടുകളും കൊത്തുപണികൾ,നാടൻ കളികൾ, റോക്ക് ഫെസ്റ്റ്, മ്യൂസിക് ആഘോഷങ്ങൾ, ക്യാംപ് ഫയർ തുടങ്ങിയവയെല്ലാം ഇവിടെ കാണാൻ സാധിക്കും.

PC:Mitu Gogoi

ഹോൺബിൽ ഫെസ്റ്റിവൽ തിയ്യതി

ഹോൺബിൽ ഫെസ്റ്റിവൽ തിയ്യതി

എല്ലാ വർഷവും നാഗാലാ‌ൻഡ് ദിനമായ ഡിസംബർ ഒന്നിനു തുടങ്ങി ഡിസംബർ 10 വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവലിന്റേത്. ഇതിൽ ആദ്യത്തെ മൂന്നു ദിവസങ്ങളും അവസാനത്തെ മൂന്നു ദിവസങ്ങളുമാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്ന സമയം.

PC:Homen Biswas

ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍ആളും ബഹളവുമില്ല!ഫോണിന് റേഞ്ചും കാണില്ല,ഇവയാണ് പോയിരിക്കേണ്ട യാത്രകള്‍

സീ പ്ലെയിനില്‍ കയറാന്‍ മാലീദ്വീപ് വരെ പോകേണ്ട, ഇനി കടലിലൂടെ പറക്കാം ഇന്ത്യയിലുംസീ പ്ലെയിനില്‍ കയറാന്‍ മാലീദ്വീപ് വരെ പോകേണ്ട, ഇനി കടലിലൂടെ പറക്കാം ഇന്ത്യയിലും

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വരഅപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

Read more about: north east nagaland festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X