Search
  • Follow NativePlanet
Share
» »ഫ്രാൻസിലെ ബില്ലും സ്വിറ്റ്സർലൻഡിലെ ക്യാഷ് കൗണ്ടറും..അതിർത്തി രേഖയിലെ ആർബെസ് ഹോട്ടൽ

ഫ്രാൻസിലെ ബില്ലും സ്വിറ്റ്സർലൻഡിലെ ക്യാഷ് കൗണ്ടറും..അതിർത്തി രേഖയിലെ ആർബെസ് ഹോട്ടൽ

രണ്ടു രാജ്യങ്ങളുടെ അതിർത്തിവരകൾക്കിടയിലായി കുടുങ്ങിപ്പോയ ഹോട്ടിലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

ഉറങ്ങുമ്പോൾ തല വെച്ചിരിക്കുന്നത് ഫ്രാൻസിലാണെങ്കിൽ കാൽ സ്വിറ്റ്സർലൻഡിൽ. ഒരു വാതിൽ തുറന്നാൽ ഫ്രാൻസിലെത്തുമെങ്കിൽ മറു വശത്തെ വാതിൽ തുറക്കുന്നത് സ്വിറ്റ്സർലൻഡിന്റെ കാഴ്ചകളിലേക്ക്..
രണ്ടു രാജ്യങ്ങളുടെ അതിർത്തിവരകൾക്കിടയിലായി കുടുങ്ങിപ്പോയ ഹോട്ടിലിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? സ്വിറ്റ്സർലൻഡിനും ഫ്രാൻസിനുമിടയ്ക്ക് അതിർത്തി തിരിച്ചപ്പോൾ നടുവിൽ കുടുങ്ങിയ ഹോട്ടലിന്റെ കഥ വിചിത്രമാണെന്ന് പറയാതെ വയ്യ.ചായ കുടിക്കുന്നത് സ്വിറ്റ്സർലൻഡിലും ബില്ല് കൊടുക്കുന്നത് ഫ്രാൻസിലുമായാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. ഈ പ്രത്യേകതകൾ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്....

ആർബെസ് ഹോട്ടൽ

ആർബെസ് ഹോട്ടൽ

ട്വിസ്റ്റോടു ട്വിസ്റ്റും വിചിത്രമായ അനുഭവങ്ങളും തേടിയുള്ള യാത്രയിൽ, പരമാവധി രാജ്യങ്ങൾ കണ്ടു തീർക്കുവാനുള്ള ഓട്ടത്തിൽ, ഒറ്റയടിക്ക് രണ്ടു രാജ്യങ്ങൾ കാണമെങ്കിൽ ആർബെസ് ഹോട്ടലിലേക്ക് പോയാൽ മതി. ഇവിടെ ആകെയുള്ള പത്തു മുറികളിൽ കുറച്ചെണ്ണം ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായി കിടക്കുകയാണ്. ബാക്കിയുള്ളവ രണ്ടു രാജ്യങ്ങളുടെ അതിർത്തിയുടെ നടുവിലും. ഫ്രഞ്ച്-സ്വിസ് അതിർത്തിയിലെ ആര്‍ബെസ് ഹോട്ടല്‍ ലോക സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമായിരിക്കുന്നത് അത് സ്ഥിതി ചെയ്യുന്ന ഇടത്തിൻറെ പ്രത്യേകത കൊണ്ടാണ്.

PC:Roland Zumbuehl

രണ്ടു രാജ്യങ്ങളിലായുള്ള ഉറക്കം

രണ്ടു രാജ്യങ്ങളിലായുള്ള ഉറക്കം

രണ്ടു രാജ്യത്തായി കിടക്കുന്ന കട്ടിലിലെ ഉറക്കമാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. ഉറങ്ങുമ്പോൾ തല വെച്ചിരിക്കുന്നത് ഫ്രാൻസിലാണെങ്കിൽ കാൽ സ്വിറ്റ്സർലൻഡിലായിരിക്കും. രണ്ടു രാജ്യത്തായി ഉറങ്ങുന്നതിന്റെ ത്രിൽ വേറെതന്നെയാണല്ലോ!! അതിർത്തിയിൽ കുരുങ്ങിപ്പോയ ഈ ഹോട്ടലിന് ഒരു ചരിത്രം പറയുവാനുണ്ട്.

PC: booking.com

അതിര്‍ത്തി വരച്ചപ്പോൾ

അതിര്‍ത്തി വരച്ചപ്പോൾ

നെപ്പോളിയൻ മൂന്നാമന്‍റെ കാലത്ത്
സ്വിറ്റ്സർലൻഡിനും ഫ്രാൻസിനുമിടയിൽ, കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ജനീവയ്ക്കും ഫ്രാൻസിനുമിടയിൽ അതിർത്തി വരച്ചപ്പോൾ അറിയാതെ നടുവിൽ പെട്ടു പോയ ഒരു കെട്ടിടമാണ് ഇന്നു കാണുന്ന ആർബെസ് ഹോട്ടൽ. വെറുമൊരു കെട്ടിടമായിരുന്ന ഇതിനെ ഏതോ ബിസിനസുകാരനാണ് ഇത്രയും സാധ്യതയുള്ള ഒരു ഹോട്ടലാക്കി മാറ്റിയത്. രണ്ടു രാജ്യത്താണെങ്കിലും അതിർത്തി കൃത്യമായി ഇവിടെ അടയാളപ്പെടുത്തിയിട്ടുണ്ട്.

PC: booking.com

ഫ്രാൻസിലെ ബില്ലും സ്വിറ്റ്സർലൻഡിലെ ക്യാഷ് കൗണ്ടറും

ഫ്രാൻസിലെ ബില്ലും സ്വിറ്റ്സർലൻഡിലെ ക്യാഷ് കൗണ്ടറും

രണ്ടു രാജ്യത്തായി കിടക്കുന്നതിന്റെ രസകരമായ സംഗതികൾ ഒരുപാട് ഇവിടെയുണ്ട്. രണ്ടു രാജ്യത്തു നിന്നുമുള്ള പ്രത്യേക പ്രവേശന കവാടങ്ങളും കാർ പാർക്കിങ് ഏരിയയുമെല്ലാം ഇവിടെ കാണാം. സ്വിസ്സ് ഭാഗത്തെ പാർക്കിങ്ങ് പണം കൊടുത്തിട്ടുള്ളതാണെങ്കിൽ ഫ്രഞ്ച് ഭാഗത്ത് പാർക്കിങ്ങ് തീർത്തും സൗജന്യമാണ്. ഇത് കൂടാതെ എടുത്തു പറയേണ്ടത് ഇവിടുത്തെ റെസ്റ്റോറന്‍റിന്റെ കാര്യമാണ്. റസ്റ്റോറന്‍റ് ഫ്രാൻസിലാണ്. അതുകൊണ്ട് തന്നെ മെനു കാർഡ് ഫ്രഞ്ച് ഭാഷയിലും വിലവിവരം യൂറോയിലുമാണ് കൊടുത്തിരിക്കുന്നത്. ഭക്ഷണം കഴിച്ച് ബിൽ കൊടുക്കുവാൻ പോകേണ്ടത് സ്വിറ്റ്സർലൻഡിന്‍റെ ഭാഗത്താണ്. അപ്പോള്‍ അതിർത്തി കടന്നു പോയി സ്വിറ്റ് കറൻസിയിൽ വേണം ബില്ല് അടയ്ക്കുവാൻ.
സ്വിറ്റ്സർലൻഡിൽ പോയാൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ആർബെസ് ഹോട്ടൽ എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഒറ്റ യാത്രയിൽ രണ്ടു രാജ്യങ്ങൾ കണ്ടു എന്ന ക്രെ‍ഡിറ്റ് മാത്രമല്ല, വ്യത്യസ്ത സംസ്കാരങ്ങളെയും ആചാരങ്ങളെയും ഒക്കെ അറിയാൻ സാധിക്കും എന്നതും ഇതിന്റെ മെച്ചമാണ്.

PC:booking.com

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ജനീവയിൽ നിന്നും 25 കിലോമീറ്റർ അകലെുള്ള ലാ ക്യുർ എന്നു പേരുള്ള ഗ്രാമത്തിലാണ് ആർബെസ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ജനീവയിലെ തിരക്കേറിയ സ്കീയിങ് സ്റ്റേഷനുകളിലൊന്നായസെർഗ്യുവിൽ നിന്നും നാലു കിലോമീറ്റർ സഞ്ചരിക്കണം ഹോട്ടലിലെത്തുവാൻ.

Read more about: history ഹോട്ടൽ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X