Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്.

ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലികമായി യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡ്. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉണ്ടായ വര്‍ധവനിനെ തുടര്‍ന്നാണ് ആ തീരുമാനം. ന്യൂസിലന്‍ഡ് അതിർത്തിയിൽ 23 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. ഇവരിൽ 17 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ഏപ്രിൽ 11 ന് പ്രാദേശിക സമയം വൈകുന്നേരം 4 മണി മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഇത് ഏപ്രിൽ 28 വരെ തുടരും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.

travel news

പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ന്യൂസിലാന്റ് ആഗോള പ്രശംസ പിടിച്ചുപറ്റയിരുന്നു. , പൂജ്യം കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇത്. ഏകദേശം 40 ദിവസത്തേക്ക് ഒരു സാമൂഹിക വ്യാപന കേസുകള്‍ പോലും പ്രാദേശികമായി ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നില്ല.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മില്‍ ‌ട്രാവല്‍ ബബ്ബിള്‍ കരാറില്‍ തീരുമാനമെടുത്തിരുന്നു, ഏപ്രില്‍ 19 മുകല്‍ ക്വാറന്‍റൈന്‍ ഇല്ലാതെ ഇരു രാജ്യങ്ങളില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുവാന്‍ ഇത് സഹായിക്കും,

നിലവില്‍ കൊവിഡ്-19 ന്റെ രണ്ടാം തരംഗമാണ് ഇപ്പോൾ ഇന്ത്യയില്‍. ദിവസേനയുള്ള രോഗബാധിതരുടെ എണ്ണത്തിലും അപ്രതീക്ഷിതമായ വർദ്ധനവാണുള്ളത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 126,789 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ മുംബൈയിൽ മാത്രം 10428 കേസുകളും പൂനെ 11023 ഉം ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5506 കേസുകളും റിപ്പോർട്ട് ചെയ്തു.

ഇരുണ്ട പച്ചപ്പിനു നടുവിലെ അത്ഭുത ലോകം... ചെലവറ വെള്ളച്ചാട്ടംഇരുണ്ട പച്ചപ്പിനു നടുവിലെ അത്ഭുത ലോകം... ചെലവറ വെള്ളച്ചാട്ടം

കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!കടലു കണ്ടു യാത്ര ചെയ്യാം.. ഇന്ത്യയിലെ ഏറ്റവും മനോഹരമായ തീരദേശ റോഡുകളിലൂടെ‌‌!!

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിര്‍മ്മിത തടാകമായ ദേബാര്‍

പി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾപി‌സി‌ആർ ടെസ്റ്റ് മുതല്‍ ക്വാറന്‍റൈന്‍ വരെ... കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മഹാമാരി യാത്രയെ മാറ്റിമറിച്ച വഴികൾ

Read more about: india travel news world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X