Search
  • Follow NativePlanet
Share
» »'കൊവിഡിൽ' ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരൻമാർക്ക് ആശ്വാസം; വിസ കാലാവധി നീട്ടി കേന്ദ്രസർക്കാർ

'കൊവിഡിൽ' ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരൻമാർക്ക് ആശ്വാസം; വിസ കാലാവധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിയ എല്ലാ വിദേശ പൗരന്മാരുടെയും വിസ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബർ 30 വരെയാണ് വിസ കാലാവധി നീട്ടിയിരിക്കുന്നത്. 2020 മാർച്ച്‌ വരെ വിവിധ വിസകളിൽ ഇന്ത്യയിലെത്തിയ വിദേശികള്‍ക്ക് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതുമൂലം യാത്ര ചെയ്യാനാവാത്ത അവസ്ഥയിലായതിനെതുടര്‍ന്നാണ് ഈ നടപടിയെന്ന് വക്താവ് അറിയിച്ചു.

Visa

ഇത്തരം വിദേശ പൗരന്മാർക്ക് അവരുടെ സ്ഥിരം വിസ അല്ലെങ്കിൽ ഇ-വിസയുടെ കാലാവധി നീട്ടിക്കൊടുക്കുകയും അധികതുക പിഴ ഈടാക്കാതെ സൗജന്യമായി രാജ്യത്തിനകത്ത് താമസിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.

നിലവിൽ 2021 ഓഗസ്റ്റ് 31 വരെ ലഭ്യമായ ഈ സൗകര്യം ഇപ്പോൾ കേന്ദ്ര സർക്കാർ 2021 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. അത്തരം വിദേശ പൗരന്മാർ അവരുടെ വിസ സെപ്റ്റംബർ വരെ നീട്ടുന്നതിനായി ബന്ധപ്പെട്ട എഫ്ആര്‍ആര്‍ഒ/എഫ്ആര്‍ഒയ്ക്ക് സമര്‍പ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ, രാജ്യം വിടുന്നതിനുമുന്‍പായി , ഇ-എഫ്ആർആർഒ പോർട്ടലിൽ എക്സിറ്റ് അനുമതിക്കായി ഓൺലൈനിൽ അപേക്ഷിക്കുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. പുതുക്കിയ നിര്‍ദ്ദേശം അനുസരിച്ച് അധികം പിഴയോ ശിക്ഷയോ ഇല്ലാതെ എക്സിറ്റ് അധികാരികള്‍ അനുവദിക്കും.

സെപ്റ്റംബർ 30-ന് ശേഷം വിസ കാലാവധി നീട്ടാൻ താൽപ്പര്യമുണ്ടെങ്കിൽ, ഓൺലൈൻ ഇ-എഫ്ആർആർഒ പ്ലാറ്റ്ഫോമിൽ പേയ്മെന്റ് അടിസ്ഥാനത്തിൽ അപേക്ഷിക്കാം. , നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായ യോഗ്യതയ്ക്ക് വിധേയമായി ഇത് പരിഗണിക്കും.

ഏതു വിസയിലാണെങ്കിലും രാജ്യത്തുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് വിസ കാലാവധി നീട്ടി നല്കും.

ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്ലോകം തേടിയെത്തുന്ന പാല്‍വാന്‍ ദ്വീപ്! കടലിനടിയിലും ഗുഹയ്ക്കുള്ളിലും പോകാം.. അത്ഭുതപ്പെടുത്തുന്ന നാട്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X