Search
  • Follow NativePlanet
Share
» »ചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയം

ചൈനീസ് പൗരന്മാർക്ക് ഇളവുമായി ഇന്ത്യൻ ഇ-വിസ നയം

ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന 5 വര്‍ഷ കാലാവധിയുള്ള ഇ- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.

ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ഇ-വിസാ നയത്തിന് വൻപൻ ഇളവുകളുമായി ഇന്ത്യ. ചൈനയിൽ നിന്നുള്ള കൂടുതൽ വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്കെത്തിച്ച് വിനോദ സഞ്ചാര രംഗം വളർത്തുക എന്ന ലക്ഷ്യത്തിലാണിത്. ഒക്ടോബര്‍ മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ പ്രവേശിക്കാന്‍ കഴിയുന്ന 5 വര്‍ഷ കാലാവധിയുള്ള ഇ- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. ബീജിംഗിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.

India Relaxes New E-Visa Policy

ഇന്ത്യയിലെ ചൈനീസ് സഞ്ചാരികൾ
കഴിഞ്ഞ കുറേയധികം വർഷങ്ങളിലായി ചൈനീസ് സഞ്ചാരികൾക്ക് ഇ-വിസ അടക്കമുള്ള സൗകര്യങ്ങൾ ഇന്ത്യ നല്കിവരുന്നുണ്ട്. കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നും 7.5 ലക്ഷം ആളുകൾ ചൈന സന്ദർശിച്ചപ്പോള്‍ വെറും 2.5 ലക്ഷം ചൈനീസ് സഞ്ചാരികൾ മാത്രമാണ് ഇന്ത്യയിലെത്തിയത്. എന്നാൽ എല്ലാ വർഷവും 15 മില്യണിലധികം ചൈനക്കാർ വിദേശ യാത്ര നടത്തുണ്ട്. വിസാ നടപടികളിൽ മാറ്റങ്ങൾ വരുത്തി കൂടുതൽ ചൈനീസ് സഞ്ചാരികളെ ഇന്ത്യയിലെത്തിക്കുക എന്നതാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യം.

India Relaxes New E-Visa Policy

പുതിയ ഇ-വിസ മാറ്റങ്ങൾ
ചൈനീസ് പൗരന്മാര്‍ക്ക് ഒന്നിലധികം തവണ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന 5 വര്‍ഷ കാലാവധിയുള്ള ഇ- ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം എന്നതാണ് ഇതിലെ പ്രധാന മാറ്റം. 80 ഡോളറാണ് ഇതിനായി ഈടാക്കുന്ന ചാർജ്ജ്.
കൂടാതെ, 30 ദിവസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 25 ഡോളറായും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ഇ- വിസയുടെ ചാര്‍ജ് 40 ഡോളറാക്കിയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇ- മെഡിക്കല്‍ വിസ, ഇ- ബിസിനസ് വിസ, ഇ- കോണ്‍ഫറന്‍സ് വിസ, എന്നിവയെല്ലാം ഇന്ത്യന്‍ ഇ വിസയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും ലഭിക്കും,

സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്, വന്‍ കുതിപ്പിന് കളമൊരുക്കി ടൂറിസ്റ്റ് വിസ സൗദിയില്‍ ടൂറിസം ഇനി വേറെ ലെവലാണ്, വന്‍ കുതിപ്പിന് കളമൊരുക്കി ടൂറിസ്റ്റ് വിസ

പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X