Search
  • Follow NativePlanet
Share
» »ലോകാരോഗ്യസംഘടനയു‌ടെ പ‌ട്ടികയില്‍ കോവാക്സിന്‍ ഇല്ല, അന്താരാഷ്ട്ര യാത്രക്കാരെ ബാധിച്ചേക്കും

ലോകാരോഗ്യസംഘടനയു‌ടെ പ‌ട്ടികയില്‍ കോവാക്സിന്‍ ഇല്ല, അന്താരാഷ്ട്ര യാത്രക്കാരെ ബാധിച്ചേക്കും

ഇന്ത്യയിലെ ക‌ൊവിഡ് വാക്സിനുകളില‌ൊന്നായ കോവാക്സിനെ ലോകാരോഗ്യ സംഘ‌‌ടനയു‌ടെ അടിയന്തര ഉപയോഗ പട്ടികയില്‍ ഉൾപ്പെടുത്തിയില്ല

ഇന്ത്യയിലെ ക‌ൊവിഡ് വാക്സിനുകളില‌ൊന്നായ കോവാക്സിനെ ലോകാരോഗ്യ സംഘ‌‌ടനയു‌ടെ അടിയന്തര ഉപയോഗ പട്ടികയില്‍ ഉൾപ്പെടുത്തിയില്ല. കോവാക്സിന്‍ പ്രതിരോധ കുത്തിവെയ്പ്പ് എ‌ടുത്തവര്‍ക്ക് വാക്സിന് അംഗീകാരം ലഭിക്കുന്നതുവരെ അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യാൻ അനുമതി അനുവദിച്ചേക്കില്ല. ഒന്‍പത് രാജ്യങ്ങള്‍ മാത്രമാണ് കോവാക്സിന് അംഗീകാരം നല്കിയിട്ടുള്ളൂ. അതേസമയം, കോവിഷീൽഡിന് ലോകത്തെ 130 രാജ്യങ്ങൾ അംഗീകാരം നൽകിയിട്ടുണ്ട്.

vaccination

കോവാക്സിൻ സംബന്ധിച്ച ഒരു നിർദ്ദേശം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് അയച്ചപ്പോൾ, ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ രേഖ കാണിക്കുന്നത് "കൂടുതൽ വിവരങ്ങൾ ആവശ്യമാണ്" എന്നാണ്. നിലവില്‍ രാജ്യത്ത് രണ്ടു കോടിയോളം ആളുകള്‍ കോവാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ചാല്‍ കോവിഡ് -19 വാക്സിനേഷൻ ആവശ്യമുള്ള മറ്റ് രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യാം. സർക്കാർ പറയുന്നതനുസരിച്ച് നിരവധി രാജ്യങ്ങൾ കോവാക്സിനോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകാരോഗ്യസംഘടനയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ലാത്ത കോവാക്സിൻ വാക്സിനേഷൻ എടുത്തവരു‌ടെ അന്താരാഷ്ട്ര യാത്രകളെ ഈ തീരുമാനം ബാധിച്ചേക്കും. യൂറോപ്പിലടക്കം നിരവധി രാജ്യങ്ങൾ അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിക്കാനും അന്താരാഷ്ട്ര വിനോദ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കാനും താൽപ്പര്യപ്പെടുന്നു. അതിർത്തികൾ തുറക്കുമ്പോൾ മിക്ക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയുടെ ഇയുഎൽ പട്ടിക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡബിള്‍ മാസ്കിങ്ങും ഓക്സിമീറ്ററും... മാറുന്ന കാലത്തെ യാത്രകളില്‍ കരുതാംഡബിള്‍ മാസ്കിങ്ങും ഓക്സിമീറ്ററും... മാറുന്ന കാലത്തെ യാത്രകളില്‍ കരുതാം

അതേസമയം, കോവിഷീൽഡിന് ലോകാരോഗ്യ സംഘ‌‌ടനയു‌ടെ അടിയന്തര ഉപയോഗ പട്ടികയില്‍ ഉള്‍പ്പെ‌‌ടുത്തിയിട്ടുണ്ട്. ഫൈസർ / ബയോ ടെക് വാക്സിൻ, ആസ്ട്രാസെനെക്ക / ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിന്‍, ജാൻസെൻ (ജോൺസൺ & ജോൺസൺ) വികസിപ്പിച്ച കോവിഡ് -19 വാക്സിൻ Ad26.COV2.S, മോഡേണയുടെ കോവിഡ് -19 വാക്‌സിന്‍ എന്നിവയ്ക്കാണ് ലോകാരോഗ്യ സംഘടന അംഗീകാരം നല്കിയിരിക്കുന്നത്.

മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍മാസ്ക് ഇനി വേണ്ട, ആഘോഷങ്ങള്‍ പഴയതു പോലെ!! മാസ്ക് ഉപേക്ഷിച്ച രാജ്യങ്ങള്‍

അടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസംഅടിച്ചുപൊളിച്ചൊരു യാത്ര... ഒപ്പം വാക്സിനും എടുക്കാം!! സഞ്ചാരികള്‍ക്കായി വാക്സിന്‍ ടൂറിസം

Read more about: corona virus world travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X