Search
  • Follow NativePlanet
Share
» »ബന്ധം ശക്തമാക്കുവാനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും, റെയില്‍പാത തുറക്കുന്നത് 55 വര്‍ഷത്തിനുശേഷം

ബന്ധം ശക്തമാക്കുവാനൊരുങ്ങി ഇന്ത്യയും ബംഗ്ലാദേശും, റെയില്‍പാത തുറക്കുന്നത് 55 വര്‍ഷത്തിനുശേഷം

ബംഗ്ലാദേശുമായുള്ള ഇന്ത്യന്‍ ബന്ധത്തിന് പുത്തന്‍ അധ്യായം തുറക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാുന്നതിന്‍റെ ഭാഗമായി 55 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാന റെയില്‍ പാത തുറക്കും

ബംഗ്ലാദേശുമായുള്ള ഇന്ത്യന്‍ ബന്ധത്തിന് പുത്തന്‍ അധ്യായം തുറക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാുന്നതിന്‍റെ ഭാഗമായി 55 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാന റെയില്‍ പാത തുറക്കും.. പശ്ചിമ ബംഗാളിലെ ഹൽദിബാരിയെയും ബംഗ്ലാദേശിന്റെ ചിലാഹതിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് നടത്തും ഡിസംബര്‍ 17 ന് വെർച്വലായാണ് ഉദ്ഘാടന ച‌ടങ്ങുകള്‍ നടക്കുക.

train

ഹൽദിബാരി- ചിലാഹതി റെയില്‍പാത ഒരു കാലത്ത് ഇരു രാജ്യങ്ങളുടെയും ശക്തമായ ബന്ധത്തിന്റെ അടയാളമായിരുന്നു. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിലേക്കും തിരിച്ചും ചരക്കുകൾ എത്തിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന റെയിൽ പാതയായിരുന്നു ഇത്. പിന്നീട് ഇന്ത്യയെയും കിഴക്കൻ പാകിസ്താനെയും ബന്ധിപ്പിക്കുന്ന റെയിൽപാത 1965 ല്‍ അടച്ചതോടെ ഈ റെയില്‍പാതയും സേവനം അവസാനിപ്പിക്കുകയായിരുന്നു. നീണ്ട 55 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളും ചേര്‍ന്ന് പാത തുറക്കുന്നത്. ഇതോ‌ടെ ചരക്കു ഗതാഗതം കൂടുതല്‍ സുമമാകും. പാത ഉദ്ഘാടന ദിവസം തന്നെ ചരക്ക് തീവണ്ടിയും ഓടിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചരക്ക് തീവണ്ടികൾക്ക് പിന്നാലെ യാത്രാ തീവണ്ടികളും ആരംഭിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. യാത്രാ ട്രെയിന്‍ സർവ്വീസുകൾ ആരംഭിക്കുന്നതോട് കൂടി ജൽപായ്ഗുരിയിൽ നിന്നും കൊൽക്കത്തയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും.

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസംപാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രംഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന മസൂറി..ചരിത്രം വിചിത്രം

ഇന്ത്യ ഉള്‍പ്പെടെ 103 രാജ്യക്കാര്‍ക്ക് 10 ദിവസത്തേയ്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാംഇന്ത്യ ഉള്‍പ്പെടെ 103 രാജ്യക്കാര്‍ക്ക് 10 ദിവസത്തേയ്ക്ക് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാം

Read more about: train travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X