Search
  • Follow NativePlanet
Share
» »ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനയാത്രാ നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നു, വിമാന ടിക്കറ്റ് നിരക്ക് കൂടിയേക്കും

ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുവാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം.

ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുവാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓഗസ്റ്റ് 31 നു ശേഷം ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്ക് വിമാനക്കമ്പവികള്‍ക്ക് നിശ്ചയിക്കുവാന്‍ സാധിക്കുന്ന തരത്തിലേക്കാണ് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിരിക്കുന്നത്.

flight service

2020 മേയ് മാസത്തില്‍ കൊവിഡിന്റെ കാലത്ത് നിര‍ത്തിവെച്ച വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ച സമയത്താണ് വിമാനടിക്കറ്റ് നിരക്കുകളില്‍ കൂടിതും കുറഞ്ഞതുമാ പരിധി മന്ത്രാലയം കൊണ്ടുവന്നത്. കുതിച്ചുയര്‍ന്ന വിമാനടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ ഫ്ലൈറ്റിന്റെ ദൈർഘ്യത്തെ അടിസ്ഥാനമാക്കിയായിരുന്നു ടിക്കറ്റില്‍ നിയന്ത്രണം കൊണ്ടുവന്നത്.
‌ഫെയര്‍ ബാന്‍ഡ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്.

എയര്‍ ടര്‍ബൈന്‍ ഫ്യുവലിന്‍റെ വര്‍ധിച്ചുവരുന്ന ആവശ്യകതയും വിലയും കണക്കിലെടുത്ത് കൃത്യമായ വിശകലനങ്ങള്‍ക്കു ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതി രാജാധിത്യ സിന്ധ്യ ട്വിറ്ററില്‍ കുറിച്ചു.സമീപഭാവിയില്‍ ഈ മേഖല വളര്‍ച്ച കൈവരിക്കുമെന്നുറപ്പുണ്ട്. മന്ത്രി കുറിച്ചു.

ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ ഇൻഡിഗോ, സ്‌പൈസ് ജെറ്റ് ലിമിറ്റഡ്, എയർ ഇന്ത്യ, വിസ്താര എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾക്കും പുതിയതായി വന്ന ആകാശ എയറിനും ആശ്വാസം പകരുന്നതാണ് ഈ തിരുമാനം. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വന്തം നിരക്കില്‍ ആഭ്യന്തര ടിക്കറ്റ് നിരക്കുകള്‍ നിര്‍ണ്ണയിക്കുവാന്‍ സാധിക്കും. ഇതോടെ വിമാനടിക്കറ്റ് നിരക്കുകളില്‍ വര്‍ധനവുണ്ടായേക്കുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!

വിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാംവിമാന യാത്രയില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം

Read more about: travel news india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X