Search
  • Follow NativePlanet
Share
» »റെയില്‍വേയുടെ പുതുക്കിയ ലഗേജ് നിയമം..സ്ലീപ്പര്‍ ക്ലാസില്‍ പരമാവധി 40 കിലോഗ്രാം വരെ

റെയില്‍വേയുടെ പുതുക്കിയ ലഗേജ് നിയമം..സ്ലീപ്പര്‍ ക്ലാസില്‍ പരമാവധി 40 കിലോഗ്രാം വരെ

ഇപ്പോഴിതാ, യാത്രയിലെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ ചില നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.

രാജ്യത്തെ ഏറ്റവും സൗകര്യപ്രദമായ യാത്രാമാര്‍ഗ്ഗങ്ങളിലൊന്നാണ് ട്രെയിന്‍ വഴിയുള്ളത്. കുറഞ്ഞ തുകയിലുള്ള യാത്രയും ലഗേജുകള്‍ കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഇന്ത്യയിലെ മിക്ക ഇടങ്ങളിലും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും എന്ന പ്രത്യേകതയുമാണ് ട്രെയിന്‍ യാത്രകളുടെ ആകര്‍ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ, യാത്രയിലെ ലഗേജുമായി ബന്ധപ്പെട്ട് പുതിയ ചില നിയമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിൻ യാത്രക്കാർ ഒന്നുകിൽ ലഗേജ് നിയമത്തിനനുസരിച്ച് പരിമിതപ്പെടുത്തുകയോ , അല്ലെങ്കിൽ യാത്രയ്ക്കിടെ അധിക ബാഗേജ് കൊണ്ടുപോകുന്നതിന് കൂടുതൽ പണം നൽകേണ്ടി വരിയകയോ വരും

ലഗേജ് കുറയ്ക്കാം... യാത്ര രസകരമാക്കാം!!

ലഗേജ് കുറയ്ക്കാം... യാത്ര രസകരമാക്കാം!!

പുതിയ നിയമപ്രകാരം റെയിൽവേ നിശ്ചയിച്ചിരിക്കുന്ന പരിധിയേക്കാള്‍ കൂടുതൽ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകണമെങ്കിൽ യാത്രക്കാർ അധിക തുക നൽകേണ്ടിവരുമെന്നാണ് റെയില്‍ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നത്. ''ട്രെയിൻ യാത്രയ്ക്കിടെ കൂടുതൽ ലഗേജ് കൊണ്ടുപോകരുത്. ഇനി കൊണ്ടുപോകണമെന്നാണെങ്കില്‍ അത് ലഗേജ് വാനിൽ ബുക്ക് ചെയ്യുക. ലഗേജ് കൂടുതലാണെങ്കിൽ, യാത്രയുടെ പകുതിയായി കുറയും!".. മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

 അനുവദനീയമായ ഭാരം ഇങ്ങനെ

അനുവദനീയമായ ഭാരം ഇങ്ങനെ

40 കിലോ മുതൽ 70 കിലോഗ്രാം വരെ ഭാരമുള്ള സാധനങ്ങൾ ട്രെയിൻ കമ്പാർട്ടുമെന്റിൽ സൂക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഓരോ കോച്ചിനും അനുസരിച്ച് ലഗേജുകൾക്ക് റെയിൽവേ പരിധി നിശ്ചയിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നൽകാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. അതുപോലെ, എസി ടു ടയറിൽ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് 50 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്, ഫസ്റ്റ് ക്ലാസ് എസിയിൽ പരമാവധി 70 കിലോഗ്രാം വരെയാണ് കൊണ്ടുപോകുവാന്‍ സാധിക്കുക. അധിക തുക നൽകിയാല്‍ ഈ പരിധി 80 കിലോ വരെ വർധിപ്പിക്കാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

അധിക തുക

അധിക തുക

യാത്രയ്ക്കിടെ, ഏതെങ്കിലും യാത്രക്കാരൻ നിശ്ചിത മാനദണ്ഡത്തേക്കാൾ കൂടുതൽ ഭാരം വഹിക്കുന്നതായി കണ്ടെത്തിയാൽ, അവനിൽ നിന്ന് അധിക ഫീസ് ഈടാക്കും. എന്നാല്‍ 109 രൂപ നൽകി ലഗേജ് വാൻ ബുക്ക് ചെയ്താല്‍ സുഖമായി പ്രശ്നങ്ങളോ പിഴകളോ ഇല്ലാതെ ലഗേജ് വാനില്‍ ലഗേജ് കൊണ്ടുപോകുവാനുള്ള സൗകര്യവും റെയില്‍വേ ലഭ്യമാക്കുന്നുണ്ട്.

 യാത്രയിൽ ഏതൊക്കെ ഇനങ്ങൾ ഒഴിവാക്കണം?

യാത്രയിൽ ഏതൊക്കെ ഇനങ്ങൾ ഒഴിവാക്കണം?

തീപിടിക്കുന്ന രാസവസ്തുക്കൾ, ആസിഡ്, പടക്കങ്ങൾ, നെയ്യ്, തുകൽ, എണ്ണ, ഗ്രീസ് തുടങ്ങിയ നിരോധിത വസ്തുക്കൾ യാത്രക്കാർക്ക് കൊണ്ടുപോകാൻ അനുവാദമില്ല. ഏതെങ്കിലും യാത്രക്കാരൻ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, അവർക്കെതിരെ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം നടപടിയെടുക്കാം.

ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...ഐആര്‍സിടിസിയില്‍ ടിക്കറ്റ് ബുക്കിങ് ഒരു കടമ്പയേയല്ല... വളരെ എളുപ്പം.. ലോഗിന്‍ ചെയ്യാം...ബുക്ക് ചെയ്യാം...

യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?യാത്രയിലെ പേടി കൂടെയുള്ള ലഗേജ് ഓർത്താണോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X