Search
  • Follow NativePlanet
Share
» »രാത്രി യാത്രയില്‍ ഉച്ചത്തിലുളള പാട്ടും ബഹളവും പാടില്ല, മാറിയ ട്രെയിന്‍ യാത്രാ നിയമങ്ങള്‍ അറിഞ്ഞിരിക്കാം,

രാത്രി യാത്രയില്‍ ഉച്ചത്തിലുളള പാട്ടും ബഹളവും പാടില്ല, മാറിയ ട്രെയിന്‍ യാത്രാ നിയമങ്ങള്‍ അറിഞ്ഞിരിക്കാം,

നിശബ്‌ദത ഉറപ്പാക്കാൻ രാത്രി 10 മുതൽ രാവിലെ 6 വരെ ട്രെയിനുകളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഒഴിവാക്കാന്‍ അവശ്യപ്പെടുന്നതാണ് പുതിയ നിയമം

യാത്രകളില്‍ ചില മര്യാദകള്‍ പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകളാകുമ്പോള്‍. മറ്റുയാത്രക്കാരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ബഹളങ്ങളോ ഉച്ചത്തിലുള്ള പാട്ടുവയ്ക്കലോ ഒക്കെ മറ്റുള്ളവരെ ഏറെ അലോസരപ്പെടുത്തും.. രാത്രിയാത്രയിലാണെങ്കില്‍ പറയുകയും വേണ്ട. ഉറങ്ങാന്‍ പോലും അനുവദിക്കാത്ത തരത്തില്‍ ചില യാത്രക്കാര്‍ പെരുമാറുന്നത് പലപ്പോഴും വഴിവെച്ചിട്ടുണ്ട്.

Indian Railway

PC: Killian Pham

കുറച്ചു നാളുകള്‍ക്കു മുന്‍പ് ഇന്ത്യന്‍ റെയില്‍വേ പുറത്തിറക്കിയ രാത്രി രാത്രയിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ടതാണ്. നിശബ്‌ദത ഉറപ്പാക്കാൻ രാത്രി 10 മുതൽ രാവിലെ 6 വരെ ട്രെയിനുകളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഒഴിവാക്കാന്‍ അവശ്യപ്പെടുന്നതാണ് പുതിയ നിയമം. രാത്രി സമയങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കേണ്ടതാണ്. ഉറങ്ങുന്ന യാത്രക്കാര്‍ക്ക് ശബ്ദങ്ങളും ബഹളങ്ങളും തടസ്സമാകാതിരിക്കുക എന്ന ഉദ്ദേശത്തിലാണിത്. ആളുകളുടെ ഉച്ചത്തിലുള്ള ശബ്ദവും ഉച്ചത്തിലുള്ള സംഗീതവും രാത്രി ഉറങ്ങാൻ ശ്രമിക്കുന്ന യാത്രക്കാരെ എത്രമാത്രം ശല്യപ്പെടുത്തുന്നുണ്ടെന്ന് ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ച പരാതികളെ തുടർന്നാണ് ഈ മാറ്റങ്ങൾ വരുത്തിയത്. രാത്രി 10 മണിക്ക് ശേഷവും ആളുകൾ ലൈറ്റുകൾ ഇട്ട് കൂട്ടമായി ഇരുന്ന് ഉച്ചത്തിൽ സംസാരിക്കുകയും ഉച്ചത്തിലുള്ള സംഗീതം കേൾക്കുകയും ചെയ്യുന്നതായി ആളുകൾ പരാതികള്‍ റെയില്‍വേയ്ക്ക് നേരത്തയും ലഭിച്ചിട്ടുണ്ട്. കൂടാതെ കൂടാതെ, കമ്പാർട്ടുമെന്റുകളിലെ ചാർജിംഗ് പോയിന്റുകൾ രാത്രി 10 മുതൽ രാവിലെ 6 വരെ സ്വിച്ച് ഓഫ് ചെയ്യും.

രാത്രിയിലെ ട്രെയിന്‍ യാത്രയാണോ? സ്ഥലം എത്തിയോന്ന് ഇനി ഫോണ്‍ വഴി അറിയംരാത്രിയിലെ ട്രെയിന്‍ യാത്രയാണോ? സ്ഥലം എത്തിയോന്ന് ഇനി ഫോണ്‍ വഴി അറിയം

മൊബൈൽ ഫോണിലോ ലാപ്‌ടോപ്പിലോ സംസാരിക്കുക, പാടുക, സംഗീതം പ്ലേ ചെയ്യുക എന്നിവ ഉൾപ്പെടെ രാത്രി യാത്രയ്ക്കിടെ ആളുകൾ ട്രെയിനിനുള്ളിൽ ശബ്ദമുണ്ടാക്കരുതെന്ന് പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ ട്രെയിനുകൾക്കും ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാണ്. ആരെങ്കിലും ഈ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുകയും പരാതി ഉണ്ടാവുകയും ചെയ്താല്‍ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...‌തത്കാല്‍ ടിക്കറ്റുകള്‍ എളുപ്പത്തിലും വേഗത്തിലും ഇങ്ങനെ ബുക്ക് ചെയ്യാം...‌

ട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപട്രെയിന്‍ യാത്രയിലെ ആഢംബരത്തിന്‍റെ അവസാനവാക്ക്..ഡെക്കാന്‍ ഒഡീസി..ഏറ്റവും കുറഞ്ഞ ടിക്കറ്റിനാവും 5,12,400 രൂപ

Read more about: indian railway travel news irctc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X