Search
  • Follow NativePlanet
Share
» »ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിട്ട് മുന്‍പ് ടിക്കറ്റ്, മാറ്റങ്ങളുമായി റെയില്‍വേ

ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് 5 മിനിട്ട് മുന്‍പ് ടിക്കറ്റ്, മാറ്റങ്ങളുമായി റെയില്‍വേ

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ നിരവധി മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയു‌ടെ റിസര്‍വേഷന്‍ റൂളുകളിലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ നിരവധി മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയു‌ടെ റിസര്‍വേഷന്‍ റൂളുകളിലാണ് മാറ്റങ്ങള്‍ വന്നിരിക്കുന്നത്. അതനുസരിച്ച് ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അഞ്ച് മുമ്പ് വരെയും ടിക്കറ്റ് ലഭ്യമാക്കും. എന്നാല്‍ കൊവിജ് സ്ഥിതിഗതികള്‍ക്കു മുന്‍പുണ്ടായിരുന്ന അതേ നില തന്നെയായിരിക്കും രണ്ടാം റിസര്‍വേഷന്‍ ചാര്‍‌ട്ട് തയ്യാറാക്കുന്ന കാര്യത്തില്‍ പിന്തുടരുക. യാത്ര പുറപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും.
കൊറോണയെ തു‌‌ടര്‍ന്ന് യാത്ര പുറപ്പെ‌‌ടുന്നതിന് ചാര്‍ട്ട് തയ്യാറാക്കുന്നത് യാത്രയ്ക്ക രണ്ടു മണിക്കൂര്‍ മുന്‍പേയാക്കി മാറ്റിയിരുന്നു. ഒക്ടോബർ 10 മുതൽ പുതിയ രീതി നിലവില്‍ വരും.

indian railways

പുതിയ രീതി അനുസരിച്ച് രണ്ടാമത്തെ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ ചാർട്ടുകൾ യാത്ര പുറപ്പെടാൻ നിശ്ചയിച്ചിട്ടുള്ള സമയത്തിന് മുമ്പായി 30 മിനിറ്റിനും അഞ്ച് മിനിറ്റിനും ഇടയിലാണ് തയ്യാറാക്കുന്നത്. ഈ സമയത്തും യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഉണ്ടാകും. കൂ‌ടാതെ പിആർഎസ് കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായും ‌ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

കഴിഞ്ഞ ദിവസം മുതല്‍ ഐആര്‍സി‌ടിസി ആമസോണുമായി ചേര്‍ന്ന് ‌ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള പുതിയ സൗകര്യങ്ങള്‍ ആരംഭിച്ചിരുന്നു. ഇതുവഴി ആമസോണ്‍ ആപ്പ് ഉപയോഗിച്ച് റെയില്‍വേ സീറ്റുകള്‍ തിരയുവാനും ടിക്കറ്റ് ബുക്ക് ചെയ്യുവാനും സീറ്റുകളുടെയും മറ്റും ലഭ്യത അറിയുവാനും സാധിക്കും. പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയുക, ആമസോണ്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാനും ആമസോണ്‍ പേ ബാലന്‍സ് വഴി പണം അടയ്ക്കുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. റെയില്‍വേ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുമ്പോള്‍ ഇന്‍സ്റ്റന്റ് റീഫണ്ടാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവില്‍ ഐആര്‍സിടിസി വഴി ഒരാഴ്ചയോളം സമയമാണ് റദ്ദാക്കിയ ടിക്കറ്റിന്‍റെ റീഫണ്ടിനായി കാത്തിരിക്കേണ്ടി വരുന്നത്.

ടിക്കറ്റ് ബുക്കിങ്ങും റീഫണ്ടും ഇനി എളുപ്പം, ആമസോണുമായി കൈകോര്‍ത്ത് ഐആര്‍സിടിസിടിക്കറ്റ് ബുക്കിങ്ങും റീഫണ്ടും ഇനി എളുപ്പം, ആമസോണുമായി കൈകോര്‍ത്ത് ഐആര്‍സിടിസി

 ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത് ക്യാംപിങ്ങും റാഫ്ടിങ്ങും പിന്നെ ബംഗീ ജംപിങും...ഋഷികേശില്‍ ഈ കാര്യങ്ങള്‍ മറക്കരുത്

700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!700 ഏക്കറില്‍ 170 മുറികളുമായി ഏറ്റവും വലിയ സ്വകാര്യവസതി, ബക്കിങ്ഹാം കൊട്ടാരത്തെയും തോല്‍പ്പിച്ചു!!

റോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളുംറോഡ് ട്രിപ്പുകളില്‍ ശ്രദ്ധിക്കാം, ബസില്‍ കയറുന്നതിനു മുന്‍പ് ഈ കാര്യങ്ങളും

Read more about: travel news train railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X