Search
  • Follow NativePlanet
Share
» »അണ്‍ലോക്ക് 4, നൂറോളം സ്പെഷ്യല്‍ ട്രെനിനുകളോടിക്കുമെന്ന് റെയില്‍വേ

അണ്‍ലോക്ക് 4, നൂറോളം സ്പെഷ്യല്‍ ട്രെനിനുകളോടിക്കുമെന്ന് റെയില്‍വേ

രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്കിങ് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ട്രെയിന്‍ സര്‍വ്വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂ ‍ഡെല്‍ഹി; രാജ്യത്ത് നാലാം ഘട്ട അണ്‍ലോക്കിങ് പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ട്രെയിന്‍ സര്‍വ്വീസുകളുമായി ഇന്ത്യന്‍ റെയില്‍വേ. നൂറോളം പാസഞ്ചര്‍ ട്രെയിനുകള്‍ ഉടന്‍തന്നെ റെയില്‍വേ മന്ത്രാലയം പ്രഖ്യാപിക്കും. അന്തര്‍ സംസ്ഥാന യാത്രാ ട്രെയിനുകളായിരിക്കും ഇവ. പ്രത്യേക ട്രെയിനുകളായാണ് ഈ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക.

നിലവില്‍ 30 രാജാധാനി ട്രെയിനുകള്‍പ്പെ‌ടെ 230 എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വ്വീസ് ന‌‌ടത്തുന്നത്. പുതിയ ട്രെയിനുകളുടെ വരവോടെ ഈ ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുകയില്ലെന്നും റെയില്‍വേ അറിയിച്ചു.ട്രെയിനുകളുടെ ആവശ്യകതയും കൊവിഡ് സാഹചര്യവും പരിഗണിച്ച് കൂടുതൽ ട്രെയിനുകൾ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമെന്ന് റെയില്‍വേ നേരത്തേ അറിയിച്ചിരുന്നു.

Indian Railway

അണ്‍ലോക്കിങ് നാലാം ഘട്ടത്തില്‍ മെട്രോ ട്രെയിനുകള്‍ ഓടിത്തു‌ടങ്ങുന്നതോ‌ടെ വരുന്ന ആവശ്യം കൂടി മുന്നില്‍ കണ്ടാണ് റെയില്‍വേയുടെ തീരുമാനം. സെപ്റ്റംബര്‍ ഏഴു മുതല്‍ ഘട്ടം ഘട്ടമായി മെട്രോ സര്‍വ്വീസുകള്‍ തുടങ്ങും.

ലോക്ഡൗണില്‍ പുറപ്പെടുവിച്ച അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള എല്ലാ തടസ്സങ്ങളും ഈ അണ്‍ലോക്ക് 4 ല്‍ എടുത്തുകളഞ്ഞി‌ട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള സംസ്ഥാനാന്തര യാത്രകള്‍ക്കും ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ല. ഇത്തരം യാത്രകൾക്കായി പ്രത്യേക പെ‍ർമിറ്റ് ഏ‍ർപ്പെടുത്താൻ പാടില്ലെന്നും മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നു. 65 വയസിന് മുകളിൽ പ്രായമുള്ളവ‍ർക്കും പത്ത് വയസിന് താഴെ പ്രായമുള്ളവ‍ർക്കുമുള്ള യാത്രാവിലക്ക് തുടരും. ഇതനുസരിച്ച് സ്വന്തം വാഹനത്തില്‍ ഇന്ത്യയിലുടനീളം പ്രത്യേക ഇ പാസുകളോ യാത്രാ പാസുകളോ ഇല്ലാതെ യാത്ര ചെയ്യുവാന്‍ സാധിക്കും എന്നാണ്.

അണ്‍ലോക്ക് 4:സഞ്ചാരികള്‍ക്ക് ആശ്വസിക്കാം,അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ടഅണ്‍ലോക്ക് 4:സഞ്ചാരികള്‍ക്ക് ആശ്വസിക്കാം,അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് അനുമതി വേണ്ട

കൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയുംകൊവിഡ് കാല യാത്രകള്‍: ചെയ്യുവാന്‍ പാടുള്ളവയും പാടില്ലാത്തവയും

Read more about: travel news railway train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X