കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പോലെ തന്നെ ഇത്തവണയും ഇന്ത്യക്കാരുടെ ട്രാവല്‍ ട്രെന്‍ഡുകള്‍ക്ക് മാറ്റമില്ല. അന്താരാഷ്ട്ര വിമാ സര്‍വ്വീസുകള്‍ ഒരുമാസം മുന്‍പു തന്നെ പഴയപടി ആരംഭിക്കുകയും കൂടുതല്‍ സര്‍വ്വീസുകള്‍ വരുകയും ചെയ്തിട്ടും ഈ വേനലിലും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രിയം ആഭ്യന്തര യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍ തന്നെയെന്ന് സര്‍വേ. ഒരു ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനി നടത്തിയ സര്‍വ്വേയിലാണ് വിദേശ വിനോദ യാത്രകളേക്കാള്‍ മുന്‍ഗണന ഇന്ത്യക്കാര്‍ ആഭ്യന്തര യാത്രകള്‍ക്കു നല്കുന്നുണ്ട് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

മുന്‍ഗണന ആഭ്യന്തരയാത്രകള്‍ക്ക്
സര്‍വ്വേയില്‍ പങ്കെടുത്ത 61 ശതമാനം ഇന്ത്യക്കാരും സമ്മര്‍ യാത്രകള്‍ക്ക് പ്ലാന്‍ ചെയ്യുന്നുണ്ടെന്നു പറയുകയും 90 ശതമാനം പേര്‍ ആഭ്യന്തര യാത്രകളായിരിക്കും തങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും വ്യക്തമാക്കി.
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളില്‍ പതിവുപോലെ മാലദ്വീപ് തന്നെ ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നിലായി ദുബായും തായ്ലന്‍ഡും യുഎസ്എയും ഇടംപിടിച്ചിട്ടുണ്ട്. ഓയോയുടെ മിഡ് സമ്മര്‍ ഇന്‍ഡക്സ് 2022 ലാണ് ഈ വിവരങ്ങളുള്ളത്.
PC:Anmol Arora

പകരക്കാര്‍
വിദേശ ലക്ഷ്യസ്ഥാനങ്ങള്‍ക്കു പകരം ഇന്ത്യയിലെ തന്നെ കാഴ്ചകള്‍ കാണുന്നതിനാണ് ഇന്ത്യക്കാര്‍ പ്രാധാന്യം നല്കുന്നതെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. സ്വിറ്റ്സര്‍ലന്‍ഡിനു പകരം 58% സഞ്ചാരികളും മുന്‍ഗണന ഗുല്‍മാര്‍ഗിനു നല്കിയപ്പോള്‍ 70.3% പേര്‍ സ്കോട്ലന്‍ഡിനു പകരം കൂര്‍ഗിനെ തിരഞ്ഞെടുത്തു. 67.9% ആളുകള്‍ അലാസ്കയ്ക്ക് പകരം ഔലിയെയാണ് തിരഞ്ഞെടുത്തത്.

തുടരുന്ന മുന്‍ഗണനകള്‍
യാത്രകളിലെ താമസസൗകര്യങ്ങളുടെ കാര്യത്തിലും മുന്‍പുണ്ടായിരുന്ന അതേ തരത്തിലുള്ള മുന്‍ഗണനകളാണ് ആളുകള്‍ പിന്തുടരുന്നത്. ഹോട്ടലുകൾക്കുള്ള മുൻഗണനയും വില്ലകളും ഹോംസ്റ്റേകളും പോലുള്ള ഇതര താമസസൗകര്യങ്ങളും ഉൾപ്പെടുന്നു. 55% ഇന്ത്യക്കാർക്കും ഒന്നു മുതല്‍ മൂന്ന് ദിവസം വരെയുള്ള ഹ്രസ്വയാത്രകളോടാണ് താല്പര്യം.
PC:Shail Sharma
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം

മുന്‍കൂര്‍ ബുക്കിങ് ഇല്ല!
കൊവിഡ് കാലത്തേതു പോലെ തന്നെ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും മുന്‍പ് തന്നെ യാത്രകള്‍ ബുക്ക് ചെയ്യുന്ന രീതി ഇപ്പോഴും ആളുകള്‍ തിരഞ്ഞെടുത്തിട്ടില്ല. പെട്ടന്ന് യാത്ര പ്ലാന്‍ ചെയ്ത് പുറപ്പടുന്ന രീതി തന്നെയാണ് ഇപ്പോഴും ആളുകള്‍ താല്പര്യപ്പെടുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ മൂന്നിലൊരാള്‍ വീതം ഈ ട്രെന്‍ഡ് ഇഷ്ടപ്പെടുന്നു. ഏപ്രില്‍ മാസത്തില്‍ നടത്തിയ പാന്‍-ഇന്ത്യ സര്‍വ്വേയില്‍ ആയിരം പേരാണ് പങ്കെടുത്ത് പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.
ആവേശവും സാഹസികതയും ആവോളം... ശ്രദ്ധിക്കാം ലഡാക്കിലേക്കുള്ള ബൈക്ക് യാത്രയില്‍ ഈ കാര്യങ്ങള്‍
ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്