Search
  • Follow NativePlanet
Share
» »ഇന്ത്യക്കാര്‍ക്ക് ഫാസ്റ്റ്-ട്രാക്ക് വിസ ഓണ്‍ അറൈവലുമായി ഇന്തോനേഷ്യ

ഇന്ത്യക്കാര്‍ക്ക് ഫാസ്റ്റ്-ട്രാക്ക് വിസ ഓണ്‍ അറൈവലുമായി ഇന്തോനേഷ്യ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഫാസ്റ്റ്-ട്രാക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഏര്‍പ്പെടുത്തി ഇന്തോനേഷ്യ

ഇന്തോനേഷ്യയിലേക്കുള്ള യാത്രകള്‍ക്ക് വിസ ലഭിക്കുവാനായി ഇനി കാത്തിരിക്കേണ്ട! ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഫാസ്റ്റ്-ട്രാക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇന്തോനേഷ്യ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ടിഎൽപി, റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യയിലെ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്, ബാങ്ക് മന്ദിരി എന്നിവയുമായി ചേര്‍ന്ന് വിഎഫ്എസ് ഗ്ലോബലിന് പുതിയ കരാര്‍ ലഭിച്ചതോടെയാണ് ഫാസ്റ്റ്ട്രാക്ക് സംവിധാനം ലഭ്യമാക്കുന്നത്.

Bali 1

PC:Jeremy Bishop

കരാർ അനുസരിച്ച്, ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ വന്നിറങ്ങുന്നതിനു മുന്‍പായി അന്താരാഷ്ട്ര യാത്രക്കാർക്ക് ഓൺലൈനായി ഫീസ് മുൻകൂർ പേയ്മെന്റ്, ഫാസ്റ്റ് ട്രാക്ക് ആക്സസ്, കൺസേർജ് സേവനങ്ങൾ എന്നിവ അനുവദിക്കും. ഈ കരാറിൽ ഇന്ത്യ ഉൾപ്പെടെ 75 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരും ഉൾപ്പെടുന്നു.

വര്‍ക് ഫ്രം ഹോം ഇനി വര്‍ക് ഫ്രം ബാലി! യാത്ര ചെയ്തു പണിയെടുക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയുമായി ബാലി!!വര്‍ക് ഫ്രം ഹോം ഇനി വര്‍ക് ഫ്രം ബാലി! യാത്ര ചെയ്തു പണിയെടുക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയുമായി ബാലി!!

വിസ ഓണ്‍ അറൈവല്‍ ലഭ്യമായ രാജ്യങ്ങളിലെ പൗരന്മാർക്ക് അവരുടെ രേഖകൾ സമർപ്പിച്ച് www.indonesiavoa.vfsevisa.id എന്ന വിലാസത്തിൽ ഓൺലൈനായി ഫീസ് അടച്ച് വിഎഫ്എസ് ഗ്ലോബല്‍ വഴി ഇൻഡോനേഷ്യന്‍ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷിച്ചു കഴിഞ്ഞാല്‍ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് ഒരു സ്ഥിരീകരണം അയയ്‌ക്കുകയും മുൻകൂട്ടി പ്രോസസ്സ് ചെയ്ത വിസ എത്തിച്ചേരുമ്പോൾ സ്റ്റാമ്പ് ചെയ്യുകയും ചെയ്യും. പേയ്‌മെന്റ് ഓൺലൈനായി നടത്തിയതിനാൽ, ഓൺ-അറൈവൽ പ്രക്രിയ വിസയുടെ സ്റ്റാമ്പിംഗ് മാത്രമായി ചുരുങ്ങുന്നു, ഇത് നിയുക്ത ഫാസ്റ്റ്-ട്രാക്ക് വിസ ഓൺ അറൈവൽ ഇമിഗ്രേഷൻ കൗണ്ടറുകളില്‍ ചെയ്യാം. അവരുടെ വെബ്‌സൈറ്റിൽ പ്രവേശിച്ച് ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും.

Bali
PC:Tom Bixler

രണ്ടുതരത്തിലുള്ള വിസ ഓണ്‍ അറൈവല്‍ സേവനങ്ങളാണ് ലഭ്യമായിട്ടുള്ളത്. സ്റ്റാന്‍ഡേര്‍ഡ് വിസ ഓണ്‍ അറൈവല്‍ അനുസരിച്ച് അപേക്ഷകർ പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. എക്സ്പ്രസ് സേവനത്തില്‍ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അപേക്ഷകൾ സമർപ്പിക്കാം.

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

ഏറ്റവും സന്തോഷമുള്ള യാത്രാസ്ഥാനങ്ങള്‍...ബിയറിന്‍റെ വില മുതല്‍ സ്പാ വരെ 9 ഘടകങ്ങള്‍..ഒന്നാമതെത്തിയത് ഈ നഗരം!ഏറ്റവും സന്തോഷമുള്ള യാത്രാസ്ഥാനങ്ങള്‍...ബിയറിന്‍റെ വില മുതല്‍ സ്പാ വരെ 9 ഘടകങ്ങള്‍..ഒന്നാമതെത്തിയത് ഈ നഗരം!

Read more about: travel news world visa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X