Search
  • Follow NativePlanet
Share
» »ഡിജിറ്റല്‍ നൊമാഡ് വിസയുമായി ഇന്തോനേഷ്യ, നികുതിയില്ലാതെ അഞ്ച് വര്‍ഷം താമസിക്കാം

ഡിജിറ്റല്‍ നൊമാഡ് വിസയുമായി ഇന്തോനേഷ്യ, നികുതിയില്ലാതെ അഞ്ച് വര്‍ഷം താമസിക്കാം

ടൂറിസവും സമ്പദ് വ്യവസ്ഥയും വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ഇന്തോനേഷ്യ അടുത്തിടെ 'ഡിജിറ്റൽ നൊമാഡ് വിസകൾ' പ്രഖ്യാപിച്ചത്. വിശദമായി വായിക്കാം

സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കണ്ടാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് ഇന്തോനേഷ്യെയെന്ന ദ്വീപ് രാഷ്ട്രത്തിന്‍റെ പ്രത്യേകത. നീലജലാശയങ്ങളായി മാറിയ ദ്വീപുകള്‍ മുതല്‍ രുചികരമായ ഭക്ഷണങ്ങളും സന്ദര്‍ശകരെ ഹൃദയം നല്കി സ്വീകരിക്കുന്ന നാട്ടുകാരുമെല്ലാം ഇന്തോനേഷ്യയുടെ പ്രത്യേകതയാണ്. ഇതിനൊപ്പം തന്നെ ഇന്തോനേഷ്യ സന്ദര്‍ശിക്കുവാന്‍ മറ്റൊരു വലിയ കാരണം കൂടി വന്നിരിക്കുകയാണ്. രാജ്യം പുതിയതായി അവതരിപ്പിച്ച ഡിജിറ്റല്‍ നൊമാഡ് വിസാ നയം സഞ്ചാരികളെ കൂട്ടത്തോടെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ്. ടൂറിസവും സമ്പദ് വ്യവസ്ഥയും വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ ആണ് ഇന്തോനേഷ്യ അടുത്തിടെ 'ഡിജിറ്റൽ നൊമാഡ് വിസകൾ' പ്രഖ്യാപിച്ചത്. വിശദമായി വായിക്കാം

 ആരാണ് ഡിജിറ്റല്‍ നൊമാഡുകള്‍

ആരാണ് ഡിജിറ്റല്‍ നൊമാഡുകള്‍

തങ്ങളുടെ ജോലികള്‍ക്കായി പ്രത്യേകം ഒരു സ്ഥലത്തെ മാത്രം ആശ്രയിക്കാതെ എവി‌ടെ വേണമെങ്കിലും യാത്ര ചെയ്ത് ഒപ്പം തങ്ങളുടെ ജോലിയും ചെയ്യുവാന്‍ പറ്റുന്നവരെ ലളിതമായി ഡിജിറ്റല്‍ ന‌ൊമാഡ് എന്ന വാക്കില്‍ ഉള്‍പ്പെടുത്താം. യാത്രയും ജോലിയും ഒരേ സമയം ആസ്വദിച്ച് ചെയ്യാം എന്നതാണ് ഇചിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്താണ് ഇവരെത്തിച്ചേരുന്ന സ്ഥലത്തിന് ഇവര്‍ നല്കുന്നത് എന്ന ചോദ്യത്തിനുത്തരം പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്കുള്ള ഇവരുടെ സംഭാവനകളും ചിലവിടലുകളുമാണ്. അവർ യാത്ര ചെയ്യുന്ന രാജ്യത്ത് അവരുടെ വരുമാനം ചിലവഴിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

PC:Killian Pham

കൊവിഡ് കൊണ്ടുവന്ന മാറ്റം

കൊവിഡ് കൊണ്ടുവന്ന മാറ്റം

കൊവിഡിന്റെ വരവോടെ ജോലികളിലും ജീവിത സാഹചര്യങ്ങളിലും ഉണ്ടായ മാറ്റമാണ് ഡിജിറ്റല്‍ നൊമാഡ് വിസയിലേക്ക് രാജ്യങ്ങളെ നയിച്ചത്. ജോലികള്‍ വീട്ടിലിരുന്ന് ചെയ്യാം എന്നായതോടെ ആളുകള്‍ പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ തേടി പോയതോടെയാണ് ഇതിനു തുടക്കമായത്.

PC:Sebastian Pena Lambarri

ഇന്തോനേഷ്യയുടെ പുതിയ ഡിജിറ്റല്‍ നൊമാഡ് വിസ

ഇന്തോനേഷ്യയുടെ പുതിയ ഡിജിറ്റല്‍ നൊമാഡ് വിസ

ഡിജിറ്റല്‍ നൊമാഡ് വിസ അവതരിപ്പിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി കടന്നുവന്ന രാജ്യമാണ് ഇന്തോനേഷ്യ. ടൂറിസം മന്ത്രി സാൻഡിയാഗ യുനോ ആണ് രാജ്യത്ത് വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ഈ ഡിജിറ്റല്‍ നൊമാഡ് വിസ മയം പ്രഖ്യാപിച്ചത്. ബാലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ദീര്‍ഘകാലം സഞ്ചാരികള്‍ക്ക് താമസിക്കുവാന്‍ അനുമതി നല്കുന്നതാണിത്. ഒപ്പം തന്നെ ഡിജിറ്റല്‍ നൊമാഡുകള്‍ക്ക് നികുതി രഹിതമായ ജീവിതമാണ് ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്.

PC:Adam Wilson

അഞ്ച് വര്‍ഷം

അഞ്ച് വര്‍ഷം

നീണ്ട അഞ്ച് വര്‍ഷങ്ങള്‍ സ‍ഞ്ചാരികള്‍ക്ക് രാജ്യത്ത് താമസസൗകര്യം അനുവദിക്കുന്ന വിസ നിലവില്‍ ഏറ്റവും ദൈർഘ്യമേറിയ ഡിജിറ്റൽ നോമാഡ് വിസ കൂടിയാണ്. അടുത്ത വർഷം 3.6 ദശലക്ഷത്തിലധികം വിദേശ സഞ്ചാരികളെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ് ഇന്തോനേഷ്യ ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. ഇത്രയും സഞ്ചാരികല്‍ എത്തിയാല്‍ രാജ്യത്ത് ഇന്തോനേഷ്യക്കാർക്ക് ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടൂറിസം മന്ത്രി യുനോ പറഞ്ഞു.

വര്‍ക് ഫ്രം ഹോം ഇനി വര്‍ക് ഫ്രം ബാലി! യാത്ര ചെയ്തു പണിയെടുക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയുമായി ബാലി!!വര്‍ക് ഫ്രം ഹോം ഇനി വര്‍ക് ഫ്രം ബാലി! യാത്ര ചെയ്തു പണിയെടുക്കാന്‍ അഞ്ച് വര്‍ഷത്തെ വിസയുമായി ബാലി!!

മാറുന്ന രീതികള്‍

മാറുന്ന രീതികള്‍

നേരത്തെ ഇന്തോനേഷ്യയെന്നാല്‍ കടല്‍, സൂര്യന്‍, തീരം എന്നിവയായിരുന്നുവെന്നും ഇപ്പോഴത് ശാന്തത, ആത്മീയത, സുസ്ഥിരത എന്നിവയിലേക്ക് മാറുകയാണെന്നും യുനോ കൂട്ടിച്ചേര്‍ത്തു. നിലവിൽ, ഡിജിറ്റൽ നാടോടികൾക്കായി രാജ്യത്ത് ലഭ്യമായ മറ്റ് തരത്തിലുള്ള വിസകൾ വിസ ഓൺ അറൈവൽ (VoA), ടൂറിസ്റ്റ് ഓഫ് കൾച്ചറൽ വിസ, കൂടാതെ 30 മുതൽ 180 ദിവസങ്ങൾ വരെ നീണ്ടുനില്‍ക്കുന്ന രാജ്യത്തിന്റെ സൗജന്യ വിസ എന്നിവയാണ്.

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍<br />ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍ ബാലി.. ഇതാണ് ആ ഒന്‍പത് കാരണങ്ങള്‍!!

Read more about: visa world travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X