Search
  • Follow NativePlanet
Share
» »ലോക്ഡൗണിലെ ‌ട്രെയിന്‍ യാത്ര; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ലോക്ഡൗണിലെ ‌ട്രെയിന്‍ യാത്ര; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ലോക്ഡൗണ് സമയത്ത് ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് റെയില്‍വേ മന്ത്രാലയം പുറത്തിറക്കി.

കര്‍ശനമായ നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയാണ്. ലോക്ഡൗണ് സമയത്ത് ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് റെയില്‍വേ മന്ത്രാലയം പുറത്തിറക്കി.

സര്‍വ്വീസ് തുടങ്ങുമ്പോള്‍ യാത്രക്കാര്‍ 90 മിനിറ്റ് മുന്‍പേ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരിക്കണം എന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ട്രെയിന്‍ പുറപ്പെടുന്നതിന് 15 മിനി‌ട്ട് മുന്‍പ് പ്രവേശനം അവസാനിപ്പിക്കും. യാത്രികരെ തെര്‍മല്‍ പരിശോധന അടക്കം നടത്തി രോഗലക്ഷണം ഇല്ല എന്നുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യുവാന്‍ അനുവദിക്കൂ.

Instructions to Be Followed in Train Journey

‌ടിക്കറ്റ് കണ്‍ഫോം ആയ ആളുകള്‍ക്കു മാത്രമേ റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. കൂടാതെ യാത്രികര്‍ യാത്രയില്‍ ഫേസ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ആരോഗ്യ സേതു ആപ്പും യാത്രക്കാര്‍ക്ക് നിര്‍ബന്ധം ആക്കിയിട്ടുണ്ട്. യാത്രികരെ റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും കൊണ്ടുവരികയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും ഈ ടിക്കറ്റ് അടിസ്ഥാനമാക്കും.
ട്രെയിന്‍ സ്റ്റോപ്പുകളുടെ എണ്ണത്തിലും പരിമിതിയുണ്ട്. എസി കോച്ചുകളായിരിക്കും. കൂടാതെ രാജധാനി ട്രെയിനുകളിലെ ടിക്കറ്റ് നിരക്കായിരിക്കും ഈടാക്കുക. ടിക്കറ്റ് നിരക്കില്‍ യാത്രാ ഇളവുകള്‍ അനുവദിക്കില്ല.

ട്രെയിനിലെ എല്ലാ കംപാര്‍‌ട്മെന്‍റുകളും എയര്‍കണ്ടീഷന്‍ ചെയ്തതായിരിക്കും എന്നു മാത്രമല്ല, സാധാരണ പോലെ പുതപ്പുകളും കര്‍ട്ടനും യാത്രയില്‍ നല്കില്ല. ആവശ്യമുള്ളവര്‍ പുതപ്പ് കൈവശം കരുതേണ്ടതാണ്. വലിയ ലഗേജുകളും റെയില്‍വേ യാത്രയില്‍ പ്രോത്സാഹിപ്പിക്കുന്നില്ല.

ചൊവ്വാഴ്ച മുതല്‍ 15 പ്രത്യേക സര്‍വ്വീസുകളാണ് റെയില്‍വേ നടത്തുക. ഈ പ്രത്യേക ട്രെയിനുകളിലെ യാത്രികരുടെ എണ്ണം 1200 ല്‍ നിന്നും 1700 ആയി ഉയര്‍ത്തും.
ഡെല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ മേയ് 13 ബുധനാഴ്ച രാവിലെ 12.15ന് ഡെല്‍ഹിയില്‍ നിന്നും പുറപ്പെട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ 5.25ന് തിരുവനന്തപുരത്തെത്തും. തിരികെ മേയ് 15 വെള്ളിയാഴ്ച തിരുവനന്തപുരത്തു നിന്നും ഡെല്‍ഹിയിലേക്ക് രാത്രി 19.45ന് യാത്ര ആരംഭിച്ച് 17ന് ഉച്ചയ്ക്ക് 12.40ന് ഡെല്‍ഹിയിലെത്തും.
യാത്ര ചെയ്യുന്നവര്‍ എത്തുന്ന സംസ്ഥാനത്തിന്ഡറെ കോവിഡ് ആരോഗ്യ നിര്‍ദ്ദേശങ്ങളും പ്രോട്ടോക്കോളും പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നുവിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

ട്രെയിന്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍, ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കുംട്രെയിന്‍ സര്‍വ്വീസ് ചൊവ്വാഴ്ച മുതല്‍, ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X