കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് വീണ്ടും നീട്ടി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയ പുതിയ ഉത്തരവനുസരിച്ച് ഡിസംബര്‍ 31 വരെയാണ് വിലക്ക് നീട്ടിരിരിക്കുന്നത്. നേരത്തെ നവംബര്‍ 30 വരെ നീട്ടിയിരുന്ന വിലക്കാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നത്. കാര്‍ഗോ വിമാനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല. കൂടാതെ വന്ദേ ഭാരത് മിഷനും എയര്‍ ബബിള്‍ പദ്ധതികള്‍ക്കും വിലക്ക് ബാധകമായിരിക്കുകയില്ല.
കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചത് . പിന്നീട് ആഭ്യന്തര സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
