Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര യോഗാ ദിനം: താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളില്‍ ഇന്ന് പ്രവേശനം സൗജന്യം

അന്താരാഷ്ട്ര യോഗാ ദിനം: താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളില്‍ ഇന്ന് പ്രവേശനം സൗജന്യം

താജ്മഹലും ആഗ്രാ കോട്ടയും ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളിലെ ജൂണ്‍ 21-ാം തിയ്യതിയിലെ പ്രവേശനമാണ് സൗജന്യമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് ചരിത്രസ്മാരകങ്ങളില്‍ ഇന്ന് സൗജന്യ പ്രവേശനം അനുവദിക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയു‌ടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന താജ്മഹലും ആഗ്രാ കോട്ടയും ഉള്‍പ്പെടെയുള്ള ചരിത്രസ്മാരകങ്ങളിലെ ജൂണ്‍ 21-ാം തിയ്യതിയിലെ പ്രവേശനമാണ് സൗജന്യമാക്കിയിരിക്കുന്നത്.

Taj Mahal

PC:Sylwia Bartyzel

താജ്മഹൽ, ആഗ്ര ഫോർട്ട്, ഫത്തേപൂർ സിക്രി, ആഗ്ര സർക്കിളിലും ഉടനീളമുള്ള മറ്റ് എഎസ്‌ഐ സംരക്ഷിത സ്മാരകങ്ങളിലും വിനോദസഞ്ചാരികൾക്ക് സൗജന്യ പ്രവേശന ടിക്കറ്റ് ഉണ്ടായിരിക്കും. എല്ലാ വിനോദസഞ്ചാരികൾക്കും ഇന്ത്യക്കാർക്കും വിദേശികൾക്കും ദിവസം മുഴുവൻ പ്രവേശനം സൗജന്യമായിരിക്കും .

PM Narendra MOdi Yoga Day

Category: PTI Images

അതേസമയം, എട്ടാമത് അന്താരാഷ്ട്ര യോഗാ ദിന പരിപാടികള്‍ക്ക് മൈസൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്കി. മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ പതിനയ്യായിരം പേര്‍ക്കൊപ്പം പ്രധാനമന്ത്രി യോഗ ചെയ്തു. യോഗ മാനസീകാരോഗ്യത്തിന് ഉത്തമമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരുമെന്നും പറഞ്ഞു.
75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തെ 75 കേന്ദ്രങ്ങളിലാണ് യോഗ ദിനാഘോഷം വിപുലമായി നടന്നത്.

Yogga Day 2022 PM

Category: PTI Images

മനുഷ്യത്വത്തിന്‍റെ യോഗ എന്ന പേരിലാണ് ഈ വര്‍ഷത്തെ യോഗാ ദിം ആഘോഷിച്ചത്. "മനുഷ്യത്വത്തിനായുള്ള യോഗ" എന്ന തീം, കൊവിഡിന്റെ കാലത്ത് യോഗ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ മനുഷ്യരാശിയെ എങ്ങനെ സേവിച്ചുവെന്ന് ചിത്രീകരിക്കുന്നു.
2014 സെപ്തംബർ 27-ന് യുഎൻ ജനറൽ അസംബ്ലിയിൽ (യുഎൻജിഎ) നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗാ ദിനം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ശേഷം, 2014 ഡിസംബർ 11-ന് യുഎൻ പൊതുസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം അല്ലെങ്കിൽ ലോക യോഗ ദിനം ആയി പ്രഖ്യാപിച്ചു. 2015 മുതൽ ജൂൺ 21 ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചുവരുന്നു.

'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!'മനുഷ്യത്വത്തിനായുള്ള യോഗ'-അന്താരാഷ്ട്ര യോഗാ ദിനം 2022 ചരിത്രവും പ്രത്യേകതയും!!

അന്താരാഷ്‌ട്ര യോഗാ ദിനാഘോഷം... മൈസൂരില്‍ കാണണം ഈ ഇ‌ടങ്ങള്‍അന്താരാഷ്‌ട്ര യോഗാ ദിനാഘോഷം... മൈസൂരില്‍ കാണണം ഈ ഇ‌ടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X