Search
  • Follow NativePlanet
Share
» »ടിക്കറ്റ് ബുക്കിങ്ങ് ഏപ്രിൽ 15 മുതൽ ആരംഭിച്ച് റെയിൽവേയും എയർലൈൻസും.

ടിക്കറ്റ് ബുക്കിങ്ങ് ഏപ്രിൽ 15 മുതൽ ആരംഭിച്ച് റെയിൽവേയും എയർലൈൻസും.

21 ദിവസം നീണ്ടു നിൽക്കുന്ന ലോക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് റെയിൽവേയും വിമാന കമ്പനികളും.

21 ദിവസം നീണ്ടു നിൽക്കുന്ന ലോക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് റെയിൽവേയും വിമാന കമ്പനികളും. ഏപ്രിൽ 15 മുതലുള്ള ‌ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികളു‌‌ടെ ഭാഗമായ ലോക് ഡൗൺ ഏപ്രിൽ 14ന് ശേഷം നീട്ടുവാൻ നിലവിൽ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാർ വിശദീകരണം നടത്തിയതിനു പിന്നാലെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്.

IRCTC and Airlines Started Ticket Booking From April 15 Onwards

ലോക്ക്ഡൗൺ ഏപ്രിൽ 14 ന് ശേഷം നീട്ടില്ല എന്ന് കേന്ദ്രത്തിൽ നിന്ന് വ്യക്തമായ സൂചന ലഭിച്ചതിനാലാണ് ബുക്കിംഗ് ആരംഭിച്ചതെന്നാണ് വെസ്റ്റേൺ റെയിൽ‌വേ അഹമ്മദാബാദ് ഡിവിഷനിലെ പി‌ആർ‌ഒ പ്രദീപ് ശർമ ബിസിനസ് ലൈനിനോട് പറഞ്ഞത്.

യാത്ര വിലക്കുകൾ മാറുന്നതും യാത്രയും സംബന്ധിച്ച് മിക്ക ഏജന്‍സികളിലേക്കും യാത്രക്കാരിയിൽ നിന്നും നിരന്തരം അന്വേഷണം വരുന്നുണ്ട്. ബിസിനസ് യാത്രക്കാരിൽ നിന്നും മറ്റ് അടിയന്തര ആവശ്യക്കാരിൽ നിന്നുമാണ് നിന്നുമാണ് കൂടുതലും അന്വേഷണങ്ങൾ വരുന്നത്.
സ്പൈസ് ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളുടെ ആഭ്യന്തര സര്‍വ്വീസുകളിലാണ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പ്രസ്ഥാവനകളൊന്നും വിമാനക്കമ്പനികൾ ഇതുവരെ ഇറക്കിയിട്ടില്ല.

airline started ticket booking from april 15

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന തരത്തിലുള്ള വാർത്തകളെ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാ തള്ളിയിരുന്നു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിശദീകരിച്ചിരുന്നു. അതേസമയം നിലവിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കിയിരുന്നു.

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!ലോക് ഡൗണിൽ ലോക്കാവില്ല... ഇക്കാര്യങ്ങൾ ഒന്നു പരീക്ഷിക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X